ഗുരുവിനെ
അറിയുവാന്‍ 1
1 ‘നരനു നരനശുദ്ധവസ്തുവാണുപോലും
ധരയില്‍ നടപ്പതു തീണ്ടലാണു പോലും ’
ഈ വരികള്‍ ആരാണ് എഴുതിയത് ?
2 കുറ്റം ചെയ്താല്‍ അവര്‍ണ്ണര്‍ക്ക് വിധിക്കപ്പെട്ടിരുന്ന ശിക്ഷാരീതി ?
3 ശുദ്രജാതി , ഈഴവര്‍, ചാന്നാര്‍, മരക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യഥേഷ്ടം വെള്ളി, സ്വര്‍ണ്ണം ആഭരണങ്ങള്‍
അണിയാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?
4 തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ?
5 ഈഴവരും മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ജനങ്ങളും ആരാധിച്ചിരുന്ന
ദേവതകള്‍ ?
ഉത്തരങ്ങള്‍
1 കുമാരനാശാന്‍
2 ചിത്രവധം
3 ( റാണി പാര്‍വതി ഭായി മഹാരാജാ . 993 ആം ആണ്ട് , മേടം 19 )
4 ( സ്വാതി തിരുനാള്‍ മഹാരാജാവ് 1829 – 1847 )
5 ( ഭദ്രകാളി , മാടന്‍, മറുത , ഇശക്കി, ചാമുണ്ഡി,അറുകൊല)
ഗുരുവിനെ
അറിയുവാന്‍ 2
ചോദ്യങ്ങള്‍
6 ശ്രീനാരായണഗുരുവിന്റെ ജന്മദേശം ?
7 ജനനത്തിയതി ?
8 മാതാപിതാക്കള്‍
9 പ്രസിദ്ധരായ അമ്മാവന്മാര്‍ ?
10 നാണുവിനെ വിദ്യാരംഭം നടത്തിയതാരാണ് ?
ഉത്തരങ്ങള്‍
6( ചെമ്പഴന്തി , തിരുവനന്തപുരം )
7 ( 1032 ചിങ്ങം മാസം , ചതയം നക്ഷത്രം
1856ആഗസ്റ്റ് 17
)
8 ( പിതാവ് - കൊച്ചുവിളയില്‍ മാടനാശാന്‍, മാതാവ് - വയല്‍വാരം വീട്ടില്‍
കുട്ടിയമ്മ )
9 ( വയല്‍വാരം വീട്ടില്‍ രാമന്‍ വൈദ്യരും, കൃഷ്ണന്‍ വൈദ്യരും . പ്രസിദ്ധരായ
വൈദ്യന്മാരും ജ്യോതിഷ പണ്ഡിതരുമായിരുന്നു.)
10 ( ചെമ്പഴന്തി മൂത്തപിള്ള , കണ്ണങ്കര ഭവനം )
ഗുരുവിനെ
അറിയുവാന്‍ 3
ചോദ്യങ്ങള്‍
11 നാണുവിന്റെ സംസ്കൃതം അധ്യാപകന്‍ ?
12 സംസ്കൃതം പഠിക്കുവാന്‍ നാണുവിനെ പ്രേരിപ്പിച്ചാതാരാണ് ?
13 യോഗ ഗുരു ആരായിരുന്നു ?
14 തൈക്കാട്ട് അയ്യയുടെ യഥാര്‍ത്ഥ നാമം എന്ത് ?
15 ഏതെങ്കിലും കാനനത്തിലെ ഏകാന്തതയില്‍ ഒതുങ്ങിക്കൂടി കുറെക്കാലം
തപസ്സനുഷ്ഠിക്കണമെന്ന് സ്വാമിയെ ഉപദേശിച്ചതാരാണ് ?
ഉത്തരങ്ങള്‍
11 ( കുമ്മമ്പള്ളി രാമന്‍പിള്ള , പുതുപ്പള്ളി , കരുനാഗപ്പള്ളി )
12 ( അമ്മാവന്‍ കൃഷ്ണന്‍ വൈദ്യര്‍ )
13 ( തൈക്കാട്ട് അയ്യാവ് )
14( സുബ്ബരായര്‍ സച്ചിതാനന്ദ സ്വാമികള്‍. തമിഴ് പണ്ഡിതന്‍. ആയില്യം
തിരുനാള്‍ മഹാരാജാവിന്റെ റസിഡന്‍സി സൂപ്രണ്ടായിരുന്നു.
തൈക്കാട്ടായിരുന്നു താമസം . )
15 ( തൈക്കാട്ട് അയ്യാവ് )
ഗുരുവിനെ
അറിയുവാന്‍ 4
ചോദ്യങ്ങള്‍
16 ആദ്യത്തെ സാഹിത്യ രചനകള്‍
17 കുമ്മമ്പള്ളിയില്‍ നാണു അഭ്യസിച്ച പാഠ്യവിഷയങ്ങള്‍ എന്തെല്ലാം ?
18 കുമ്മമ്പള്ളി പള്ളിക്കൂടത്തില്‍ നാണുവിന് ആശാന്‍ നല്‍കിയ പദവി ?
19 വിദ്യയഭ്യസിക്കാന്‍ നാണു താമസിച്ചിരുന്നതെവിടെയാണ് ?
20 നാണുവിന് വസൂരി ബാധിച്ചപ്പോള്‍ ആരാരുമറിയാതെ താമസിച്ച സ്ഥലം ?
ഉത്തരങ്ങള്‍
16 ( സംസ്കൃതത്തിലുള്ള അഷ്ടകങ്ങളും ശ്രീകൃഷ്ണ ദര്‍ശനം ശ്ലോകവും )
17 ( വ്യാകരണം , അലങ്കാരം , തര്‍ക്കശാസ്ത്രം , കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവ )
18 ( നാണുച്ചട്ടമ്പി - മോണിട്ടര്‍ )
19 ( വാരണമ്പള്ളി തറവാട്ടില്‍ )
20 ( മനയ്ക്കല്‍ ഭഗവതി ക്ഷേത്രം. 19 ദിവസം )
ഗുരുവിനെ
അറിയുവാന്‍ 5
ചോദ്യങ്ങള്‍
21 വാരണമ്പള്ളിയിലെ പഠനകാലം ?
22 അവധുത കാലം ?
23 കുമ്മമ്പള്ളിയിലെ വിദ്യാഭ്യാസം അവസാനിച്ചതെന്ന് ?
24 നാണുവിന്റെ ചെറുപ്പകാലത്തെ വിനോദങ്ങള്‍ ?
25 കുളി,കുറി , ധ്യാനം എന്നീ ശീലങ്ങള്‍ പതിവായിരുന്നതിനാല്‍ നാണുവിനെ
ബന്ധുക്കളും, ചങ്ങാതികളും വിളിച്ചിരുന്ന പേരെന്ത് ?
ഉത്തരങ്ങള്‍
21 ( 1877 - 1880 )
22 ( 1882 – 1887 )
23 ( 1057 തുലാം
24 ( ഏകാന്തമായ സ്ഥലങ്ങളില്‍ പോയിരിക്കുക, കാലികളെ മേയ്ക്കുക, വയലില്ഉഴുകുക, ഗ്രന്ഥങ്ങള്‍ വായിക്കുക, പദ്യം പാരായണം ചെയ്യുക )
25( നാണുഭക്തന്‍ )
ഗുരുവിനെ
അറിയുവാന്‍ 6
ചോദ്യങ്ങള്‍
26 നാണു കുടിപ്പള്ളിക്കൂടം നടത്തി കുട്ടികളെ പഠിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ?
27 കുട്ടികളെ പഠിപ്പിച്ചിരുന്നപ്പോള്‍ നാണു അറിയപ്പെട്ടിരുന്ന പേര് ?
28 ബാല്യത്തില്‍ത്തന്നെ ഹൃദിസ്ഥമാക്കിയിരുന്ന കൃതികള്‍ ?
29 "അന്യര്‍ക്ക് ഗുണം ചെയ്വതിതിനായുസ്സു വപുസ്സും
ധന്യത്വമൊടുങ്ങാത്മ തപസ്സും ബലി ചെയ് വു"
ഈ വരികള്‍ ഗുരുസ്തവം എന്ന പദ്യത്തിലെയാണ് . 'ഗുരുസ്തവം' ആരുടെ
കൃതിയാണ് ?
30 മരുത്വാ മലയില്‍ ഗുരുദേവന്‍ തപസ്സനുഷ്ഠിച്ച ഗുഹയുടെ പേരെന്ത് ?
ഉത്തരങ്ങള്‍
26 ( കടയാക്കാവൂര്‍, അഞ്ചുതെങ്ങ് , ചെമ്പഴന്തി )
27 ( നാണു ആശാന്‍ )
28 ( സിദ്ധരൂപം, ബാലപ്രബോധം, അമരകോശം )
29 മഹാകവി കുമാരനാശാന്‍
30 ( പിള്ളത്തടം )
ഗുരുവിനെ
അറിയുവാന്‍ 7
ചോദ്യങ്ങള്‍
31ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആരായിരുന്നു ?
32 മതത്തെക്കുറിച്ച് ഗുരുവിന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്ന ഒരു മന്ത്രം അരുവിപ്പുറം പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു അവിടെ ചുമരില്‍ കുറിച്ചു വെച്ചു. മന്ത്രം ഏതാണ് ?
33 ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി ആരാണ് ?
34 ഉരസ്താര ഹാരം ശരച്ചന്ദ്രഹീരം
സുരശ്രീ വിചാരം ഹൃതാര്‍ ..... രിഭാരം - ഏത് പദ്യത്തിലെ വരികളാണ് ?
35 SNDP യോഗത്തിന്റെ പ്രാഥമിക രൂപത്തിന്റെ പേരെന്ത് ?
ഉത്തരങ്ങള്‍
31 ( മഹാകവി കുമാരനാശാന്‍ )
32 ( ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാമിത് )
33 ( ജി. ശങ്കരകുറുപ്പ് )
34 ( വിനായകാഷ്ടകം)
35 ( വാവൂട്ട് യോഗം . അരുവിപ്പുറം ക്ഷേത്രത്തില്‍ കറുത്തവാവ് ദിവസം ബലിയിടാന്‍ വരുന്ന ഭക്തര്‍ ഗുരുദേവന്റെ നിര്‍ദ്ദേശ പ്രകാരം രൂപൂകരിച്ച യോഗമാണ് വാവൂട്ട് യോഗം. 1894 ല്‍. )
ഗുരുവിനെ
അറിയുവാന്‍ 8
ചോദ്യങ്ങള്‍
36 അരുവിപ്പുറം ക്ഷേത്ര യോഗം ?
37 അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷം ഗുരു വിളംബരം ചെയ്ത സുപ്രധാനമായ രണ്ട് മുദ്രാവാക്യങ്ങള്‍ ?
38 SNDP യോഗം രൂപീകരിച്ചപ്പോള്‍ ( 1903 മെയ് 15 ) ആദ്യ പ്രസിഡന്റ്ശ്രീനാരായണഗുരു ,ജന.സെക്രട്ടറി കുമാരനാശാന്‍ . വൈസ് പ്രസിഡന്റ് ആരായിരുന്നു ?
39 കളവങ്കോട് ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ടയില്‍ ഗുരു എന്താണ് എഴുതി വെച്ചത് ?
40 കുമ്മമ്പള്ളിയില്‍ നാണു അഭ്യസിച്ച പാഠ്യവിഷയങ്ങള്‍ എന്തെല്ലാം ?
ഉത്തരങ്ങള്‍
36( വാവൂട്ട് യോഗം നിയമാവലികളോടെ രജിസ്ററര്‍ ചെയ്തു് രൂപീകരിച്ച
സംഘടനയാണ് അരുവിപ്പുറം ക്ഷേത്ര യോഗം 1898 ല്‍ .നൂറു് രൂപ വീതമുളള പതിനൊന്ന് ഓഹരികളായിരുന്നു മൂലധനം.)
37 ( സംഘടന കൊണ്ട് ശക്തരാവുക, വിദ്യ കൊണ്ട് സ്വതന്ത്രരാവുക. )
38 ( ഡോ.പല്‍പ്പു )
39 ( ഓം ശാന്തി )
40( വ്യാകരണം , അലങ്കാരം , തര്‍ക്കശാസ്ത്രം , കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവ )
തയ്യാറാക്കിയത് : എം.എന്‍.സന്തോഷ്
ഗുരുവിനെ
അറിയുവാന്‍ 9
ചോദ്യങ്ങള്‍
41 ഗുരു രചിച്ച തമിഴ് കൃതി ?
42 ആത്മോപദേശ ശതകത്തില്‍ എത്ര ശ്ലോകങ്ങളുണ്ട് ?
43 അരുവിപ്പുറം പ്രതിഷ്ഠക്കുള്ള ശില ഗുരുദേവന്‍ നെയ്യാറിലെ ഒരു കയത്തില്‍നിന്നാണ് ഗുരുദേവന്‍
മുങ്ങിയെടുത്തത് . ആ കയത്തിന്റെ പേരെന്ത് ?
44 ആദ്യത്തെ സാഹിത്യ രചനകള്‍
45 ഗുരുവിന്റെ പ്രധാന ഉപാസനാ മൂര്‍ത്തികളും പ്രതിഷ്ഠാ മൂര്‍ത്തികളും
ഉത്തരങ്ങള്‍
41 ( തേവാര പതികങ്കള്‍ )
42 ( നൂറ് )
43 ( ശങ്കരന്‍ കുഴി )
44 ( സംസ്കൃതത്തിലുള്ള അഷ്ടകങ്ങളും ശ്രീകൃഷ്ണ ദര്‍ശനം ശ്ലോകവും )
45 ( ശിവനും ശിവ കുടുംബ ദേവതകളും )
തയ്യാറാക്കിയത് : എം.എന്‍.സന്തോഷ്
ഗുരുവിനെ
അറിയുവാന്‍ 10
ചോദ്യങ്ങള്‍
46 'ആത്മതപസ്സുപോലും അന്യര്‍ക്ക് ഗുണം ചെയ്വതിനായി ബലി ചെയ്തവന്‍ ' എന്ന്ഗുരുവിനെ വിശേഷിപ്പിച്ചതാരാണ് ?
47 തമിഴ് സാഹിത്യവുമായി ഗുരുവിനെ അടുപ്പിച്ചതാരാണ് ?
48 ഗുരു ഹൃദിസ്ഥമാക്കിയിരുന്ന തമിഴ് ഗ്രന്ഥങ്ങള്‍ ?
49 അരുവിപ്പുറത്ത് ഗുരു തപസ്സ് ചെയ്ത സ്ഥലത്തിന്റെ പേര് ?
50 അരുവിപ്പുറത്ത് പ്രതിഷ്ട നടത്താന്‍ ഉപയോഗിച്ച ശില മുങ്ങിയെടുത്തത നെയ്യാറിലെകയത്തിന്റെ പേരെന്താണ് ?
ഉത്തരങ്ങള്‍
46 ( കുമാരനാശാന്‍)
47 ( ചട്ടമ്പി സ്വാമികളും തൈക്കാട്ട് അയ്യാവും )
48 ( ചിലപ്പതികാരം, നന്നൂല്‍ , മണിമേഖല , തൊല്‍ക്കാപ്പിയം , കുണ്ഡലകേശി , തിരുക്കുറല്‍, ഒഴുവിലൊടുക്കം, തേവാരം, തിരുവാചകം )
49 ( മരുത്വാ മല )
50 ( ശങ്കരന്‍ കുഴി )
തയ്യാറാക്കിയത് : എം.എന്‍.സന്തോഷ്
ഗുരുവിനെ
അറിയുവാന്‍ 11
ചോദ്യങ്ങള്‍
51 അരുവിപ്പുറത്തെ പാറയില്‍ ഗുരു എഴുതിവെച്ച വാക്യം എന്താണ് ?
52 ഗുരുദേവന്‍ രചിച്ച ശിവശതകം, കാളിനാടകം, സുബ്രഹ്മണ്യ കവനങ്ങള്‍ എ
എന്നീ കൃതികള്‍ ആദ്യമായി അച്ചടിച്ച പ്രസ്സ് ഏതാണ് ?
53 മഴ പെയ്യിക്കാന്‍ വേണ്ടി ഭക്തരുടെ നിര്‍ദ്ദേശ പ്രകാരം ഗുരു എഴുതിയ കൃതി ?
54 വിഗ്രഹങ്ങള്‍ക്ക് പകരം ഗുരു പ്രതീകങ്ങള്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ ഏതെല്ലാം ?
55 നവനീ നവരത്ന മഞ്ജരി എന്ന ദേവിസ്തുതി രചിച്ചതെന്ന് ?
ഉത്തരങ്ങള്‍
51 ( ജാതി ഭേദം മതദ്വേഷ -
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത് )
52 ( എസ് . ടി.റെഡ്യാര്‍ പ്രസ്സ് , കൊല്ലം )
53 ( അര്‍ദ്ധനാരീശ്വര സ്തവം
" അയ്യോയി വെയില്‍ കണ്ട് വെന്തുരുകി വാടീടുന്നു നീയെന്നിയേ" - എന്ന് തുടങ്ങുന്നത്.)
54 ( ദീപപ്രതിഷ്ഠ – കാരമുക്ക്
ചിദംബര ക്ഷേത്രം 1921
ഓം സത്യം,ധര്‍മ്മം ദയ ശാന്തി എന്നെഴുതിയ പ്രഭ പ്രതിഷ്ഠ
1922കണ്ണാടി
കാളകണ്ഠേശ്വര ക്ഷേത്രം മുരുക്കുമ്പുഴ
- കളവംകോട് ,ശക്തീശ്വര ക്ഷേത്രം , ചേര്‍ത്തല 1927
' ഓം' എഴുതിയ കണ്ണാടി ഉല്ലല ഓംങ്കാരേശ്വര ക്ഷേത്രം 1926 )
55 ( 1909 ല്‍ ശിവഗിരിയില്‍ ശാരദാ മഠത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം അവിടെ വെച്ച് )
ഗുരുവിനെ
അറിയുവാന്‍ 12
ചോദ്യങ്ങള്‍
56 1914 ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് അവിടത്തെ പാഠശാലയിലെ കുട്ടികള്‍ക്ക്
നിത്യേന പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഗുരു എഴുതികൊടുത്ത കൃതി ?
57 കൃഷ്ണനെ ഇഷ്ടദേവതയായി സ്തുതിച്ചുകൊണ്ടെഴുതിയ സ്തോത്രം ?
58 1908 ല്‍ നാഗര്‍കോവിലിനടുത്തുള്ള കോട്ടാറിലെ ക്ഷേത്രത്തില്‍ ഗുരു നടത്തിയ പ്രതിഷ്ട ?
59 കോട്ടാറിലെ പ്രതിഷ്ട നടത്തുന്നതിന് അവിടെനിന്നും എടുത്തുമാറ്റിയ വിഗ്രഹങ്ങള്‍
ഏതെല്ലാമായിരുന്ന ?
60 ഭക്തന്റെ മനസ്സിനെ ഏകാഗ്രമാക്കാനും ,ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കാനും ഉതകുന്ന
ഗുരുവിന്റെ ഒരു സ്തോത്രം
ഉത്തരങ്ങള്‍
56 ( ദൈവദശകം )
57 ( ശ്രീകൃഷ്ണദര്‍ശനം )
58 ( ഗണപതി )
59 ( മാടന്‍, ചുടലമാടന്‍, കരിങ്കാളി, ഇശക്കി ചാത്തന്‍, ചാമുണ്ഡി വങ്കാരമാടന്‍ എന്നീ
ദര്‍ഭുതങ്ങളുടെ വിഗ്രഹങ്ങള്‍ )
60
( ഗുഹാഷ്ടകം )
തയ്യാറാക്കിയത് : എം.എന്‍.സന്തോഷ്
ഗുരുവിനെ
അറിയുവാന്‍ 13
ചോദ്യങ്ങള്‍
61 ഗുരു രചിച്ച വീരരസം നിറഞ്ഞു നില്‍ക്കുന്ന ഒരു സ്തോത്രം ?
62 തമിഴില്‍ രചിച്ച ശിവസ്തോത്രം ?
63 മലയാളത്തിലുള്ള ശിവസ്തോത്രങ്ങള്‍ ?
64 ഗുരു രചിച്ച സാര്‍വ്വലൗകിക പ്രാര്‍ത്ഥന ?
65 ഗുരു രചിച്ച ദാര്‍ശനിക കൃതികള്‍ ?
ഉത്തരങ്ങള്‍
61 ഭദ്രകാള്യഷ്ടകം )
62 ( തേവാരപതികം)
63 ( ശിവശതകം, സ്വാനുഭവഗീതി , ശിവകോലതീരേശസ്തവം, ശിവപ്രസാദ പഞ്ചകം ,
അര്‍ദ്ധനാരീശ്വരസ്തവം,
ശിവസ്തവം , സദാശിവദര്‍ശനം , പിണ്ഡനന്ദി, ഇന്ദ്രിയ വൈരാഗ്യം, ചിജ്ജഡ
ചിന്തനം , മനനാതീതം, കുണ്ഡലിനിപ്പാട്ട് )
64 ( ദൈവദശകം )
65 ( അദ്വൈത ദീപിക, ആത്മോപദേശശതകം , അറിവ് , ബ്രഹ്മവിദ്യാപഞ്ചകം, ദര്‍
ശനമാല , മുനിചര്യാഞ്ചകം , നിര്‍വൃതി പഞ്ചകം )
തയ്യാറാക്കിയത് : എം.എന്‍.സന്തോഷ്
ഗുരുവിനെ
അറിയുവാന്‍ 14
ചോദ്യങ്ങള്‍
66 അദ്വൈത വീക്ഷണം വ്യക്തമാക്കുന്ന സംസ്കൃതത്തില്‍ ഗുരു രചിച്ച ഗദ്യകൃതി ?
67 സദാശം, സുരേശം സദാ പാശുമീശം
നിതാനോദ്ഭവം ശാംകര പ്രേമ കോശം
ധൃത ശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂല പാശം , ഭജേ കൃത്ത പാശം
കൃതി ഏതാണ് ?
68 പൊരുതി ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുകീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം .
ഏത് കൃതിയിലെ വരികളാണ് ?
69 കേരളത്തില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ നടത്തിയ വര്‍ഷം ?
70 ഗുരു മൊഴിമാറ്റം നടത്തിയ കൃതികള്‍ ?
ഉത്തരങ്ങള്‍
66 ( വേദാന്ത സൂത്രം )
67 ( വിനായകാഷ്ടകം )
68 ( ആത്മോപദേശശതകം )
69 ( 1888 )
70 ( തിരുക്കുറള്‍, ഒഴിവിലൊടുക്കം )
ഗുരുവിനെ
അറിയുവാന്‍ 15
ചോദ്യങ്ങള്‍
71 ഗുരു രചിച്ച ദാര്‍ശനിക കൃതികള്‍ ?
72 ഷണ്‍മുഖദാസന്‍ എന്നറിയപ്പെട്ടിരുന്നതാരാണ് ?
73 അദ്വൈതവീക്ഷണം വ്യക്തമാക്കുന്ന സംസ്കൃതത്തില്‍ ഗുരു രചിച്ച ഗദ്യകൃതി ?
74 ഗുരുവിന്റെ വധുവിന്റെ പേരെന്ത് ?
75 കാളിയുമായുള്ള കുടുംബ ബന്ധം ?
ഉത്തരങ്ങള്‍
71( അദ്വൈത ദീപിക,ആത്മോപദേശശതകം, അറിവ് , ബ്രഹ്മവിദ്യാപഞ്ചകം, ദര്‍ശനമാല,
മുനിചര്യാഞ്ചകം, നിര്‍വൃതിപഞ്ചകം )
72 (ചട്ടമ്പി സ്വാമികള്‍ )
73 ( വേദാന്തസൂത്രം )
74 ( കാളി )
75 ( മാടനാശാന്റെ സഹോദരിയുടെ പുത്രിയുടെ പുത്രി . )
ഗുരുവിനെ
അറിയുവാന്‍ 16
76
ബ്രഹ്മത്തിന്
പകരമായി ഗുരു ഉപയോഗിക്കുന്ന
വാക്ക് ?
77
പ്രിയശിഷ്യനായ
കമാരനെ (
കുമാരനാശാന്‍
)
വിദ്യാഭ്യാസം
ചെയ്യിക്കാനായി ബാംഗളൂരിലുള്ള
ഒരാളെയാണ് ഏല്‍പ്പിച്ചത്.
ആരാണ്
ആ വ്യക്തി ?
78
എസ്.എന്‍.ഡി.പി.യുടെ
ആദ്യ ജനറല്‍ സെക്രട്ടറി?
79
വര്‍ക്കല
ശിവഗിരി മഠത്തിന്റെ നിര്‍മ്മാണം
തുടങ്ങിയതെന്ന് ?
80
ആലുവയില്‍
സര്‍വ്വമതം സമ്മേളനം നടന്നതെന്ന്
?
ഉത്തരങ്ങള്‍
76
( അറിവ്
)
77
( ഡോക്ടര്‍
പല്‍പ്പു )
78
( കുമാരനാശാന്‍
)
79
( 1084 ചിങ്ങം
26 ന്
)
80
( 1099 കുംഭം
20 ,21 -
1924 മാര്‍ച്ച്
3,4 )
ഗുരുവിനെ
അറിയുവാന്‍ 17
81
സര്‍വ്വമതസമ്മേളനത്തിന്റെ
സന്ദേശം എന്തായിരുന്നു?
82
‘മതങ്ങള്‍
തമ്മിലുള്ളസംവാദം എന്ന് ആശയം
ഉള്‍ക്കൊണ്ട് ഇന്‍ഡ്യയില്‍
ആദ്യമായി നടത്തി സമ്മേളനം
?
83
സമസ്തകേരള
സഹോദര സംഘം സമ്മേളനം ആലുവയില്‍
നടന്നതെന്നാണ് ?
84
ഈ
സമ്മേളനത്തില്‍ വെച്ച് ഗുരു
നല്‍കിയ സന്ദേശം എന്തായിരുന്നു
?
85
ജാതി
വ്യത്യാസങ്ങളെ ഇല്ലാതാക്കുവാനും
, തന്റെ
ആദര്‍ശങ്ങളെ പ്രചരിപ്പിക്കുവാനും
വേണ്ടി ഗുരുദേവന്‍ തുടങ്ങിവെച്ച
സന്യാസി പ്രസ്ഥാനം ?
ഉത്തരങ്ങള്‍
81
(അറിയാനും
അറിയിക്കാനും ആണ്.
വാദിക്കാനും
ജയിക്കാനുമല്ല )
82
( സര്‍വമത
സമ്മേളനം ആലുവ )
83
( 1096 ഇടവം
2
)
84
( മനുഷ്യരുടെ
മതം,
വേഷം,
ഭാഷ
മുതലായവ എങ്ങനെയായിരുന്നാലും
അവരുടെ ജാതി ഒന്നായത് കൊണ്ട്
അന്യോന്യം വിവാഹവും പന്തിഭോജനവും
ചെയ്യുന്നതില്‍ യാതൊരു
ദോഷവുമില്ല .
)
85
( ശ്രീനാരായണ
ധര്‍മ്മസംഘം .
1103 ധനു
27
ന്
രജിസ്ററര്‍ ചെയ്തു.
)
ഗുരുവിനെ
അറിയുവാന്‍ 18
ചോദ്യങ്ങള്‍
86ഒരു
ആധ്യാത്മിക ഗുരുവിന്റെ
നേതൃത്വത്തില്‍ സാമൂഹ്യതിന്മകള്‍ക്കെതിരായി
പ്രവര്‍ത്തിക്കുന്നതായിരിക്കും
നല്ലത് എന്ന് ഡോ.പല്‍പ്പുവിനോട്
നിര്‍ദ്ദേശിച്ചതാരാണ് ?
87എസ്.എന്‍.ഡി.പി.യോഗം
ഒരു മഹാ പ്രസ്ഥാനമായി രൂപം
പ്രാപിച്ചതെന്നാണ് ?
88എസ്.എന്‍.ഡി.പി.യോഗം
രൂപീകരിക്കുന്നതിന് നേതൃത്വം
വഹിച്ചത് ?
89എസ്.എന്‍.ഡി.പി.യോഗത്തിന്റെ
ആദ്യജനറല്‍ സെക്രട്ടറി ?
90ആദ്യത്തെ
അധ്യക്ഷന്‍ ?
ഉത്തരങ്ങള്‍
86
( സ്വാമി
വിവേകാനന്ദന്‍ )
87
( 1078 ഇടവം
2ന്
,
1903 ജനുവരി
.....
അരുവിപ്പുറം
ക്ഷേത്രയോഗമാണ് എസ്.എന്‍.ഡി.പി.യോഗമായി
പരിണമിച്ചത് )
88
( ഡോ.പല്‍പ്പു
)
89
( കുമാരനാശാന്‍
)
90
( ശ്രീനാരായണ
ഗുരു )
ഗുരുവിനെ
അറിയുവാന്‍ 1 9
91
കുമാരനാശാന്‍
സെക്രട്ടറി പദത്തിലിരുന്നത്
എത്ര വര്‍ഷം ?
92
അറുപതിനായിരത്തോളം
അംഗങ്ങളെ ചേര്‍ത്ത് യൂണിയനുകളും
, ശാഖകളും
സ്ഥാപിച്ച് യോഗത്തെ
ബലപ്പെടുത്തിയതും സമരസജ്ജമാക്കിയതും
ആരാണ് ?
93
എസ്.എന്‍.ഡി.പി.യോഗം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
തുടങ്ങുത്തതിനുള്ള ശ്രമം
ആരംഭിച്ചതെന്നു മുതലാണ് ?
94
ശ്രീനാരായണഗുരുവിന്റെ
നാമത്തില്‍ ആദ്യമായി സ്ഥാപിച്ച
കോളജ് എവിടെയാണ് ?
95
യോഗത്തിന്റെ
സന്ദേശങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍
വേണ്ടി തുടങ്ങിയ പ്രസിദ്ധീകരണം
?
ഉത്തരങ്ങള്‍
91
( പതിനാറ്
വര്‍ഷം 1094
വരെ
)
92
( ടി.കെ.മാധവന്‍
)
93
( 1944 ല്‍
ആര്‍.ശങ്കര്‍
എസ്.എന്‍.ഡി.പി.
യോഗം
സെക്രട്ടറിയായി ചുമതലയേറ്റതു
മുതല്‍ .
)
94
( കോല്ലത്ത്.
1948 ല്‍
.ആര്‍.ശങ്കര്‍
എസ്.എന്‍.ഡി.പി.യോഗം
സെക്രട്ടറിയായിരുന്നപ്പോള്‍.
കോളജ്
ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി,
പട്ടം
താണുപിള്ള )
95
( വിവേകോദയം
മാസിക )
ഗുരുവിനെ
അറിയുവാന്‍ 20
ചോദ്യങ്ങള്‍
96 ഗുരുദേവന്‍ സ്ഥാപിച്ച ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പ്രസ്ഥാനങ്ങള്‍ ?
97 ദക്ഷിണ കാശി എന്നറിയപ്പെടുന്ന സ്ഥലം ?
98 ശാരദ മഠത്തിന്റെ ശിലാസ്ഥാപനം നടത്തിയ വര്‍ഷം ?
99 ശാരദ പ്രതിഷ്ഠ നടത്തിയ ദിവസം ?
100 ഗുരു തലശ്ശേരി ജഗന്നാഥ പ്രതിഷ്ഠ നടത്തിയ ദിവസം ?
ഉത്തരങ്ങള്‍
96 ( അരുവിപ്പുറം ക്ഷേത്രം , വര്‍ക്കല ശിവഗിരി മഠം , ആലുവ അദ്വൈതാശ്രമം )
97 ( വര്‍ക്കല )
98 ( 1084 ചിങ്ങത്തില്‍ സ്വാമിയുടെ ജന്മദിനത്തില്‍ )
99 ( 1087 മേടം
100 ( 1083 18 , 1912 ഏപ്രില്‍ 30 )
കുംഭം 1 ,1908 ഫെബ്രുവരി13 )
ഗുരുവിനെ
അറിയുവാന്‍
ചോദ്യങ്ങള്‍
101
ക്ഷേത്രങ്ങളുടെ
ലക്ഷ്യത്തെപ്പറ്റി ഗുരുവിന്റെ
വീക്ഷണം ?
102
മുരുക്കുംപുഴയിലെ
പ്രഭ പ്രതിഷ്ഠയില്‍ (
1922 )ഗുരു
ആലേഖനം ചെയ്തതെന്താണ് ?
103
കണ്ണാടി
പ്രതിഷ്ഠിച്ച സ്ഥലങ്ങള്‍ ?
104
ആലുവയില്‍
അദ്വൈതാശ്രമം സ്ഥാപിച്ചതെന്ന്
?
105
തിരുവണ്ണാമലയില്‍
(
1916 ) രമണമഹര്‍ഷിയെ
സന്ദര്‍ശിച്ചപ്പോള്‍ ആശ്രമത്തിലെ
സന്ദര്‍ശക ഡയറിയില്‍ ഗുരു
എഴുതിയ പദ്യം ?
ഉത്തരങ്ങള്‍
101
( ‘ആരാധകരുടെ
ഹൃദയത്തില്‍ വെളിച്ചം ഉണ്ടാവുക
’ )
102
( ഓം
,
സത്യം,
ധര്‍മ്മം
,
ദയ,
ശാന്തി
)
103
( കളവങ്കോടം
,
ചേര്‍ത്തല.
കണ്ണാടിയില്‍
ഓം ശാന്തി എന്നെഴുതി.
1103 ഇടവം
29.
1928 ജൂണ്‍
14
വെച്ചൂര്‍
ഓംങ്കാരേശ്വര ക്ഷേത്രം.
കണ്ണാടിയില്‍
ഓം എന്നെഴുതി .
)
104
( 1090 ചിങ്ങം
7
- 1914 ആഗസ്റ്റ്
23
)
105
( മുനിചര്യാപഞ്ചകം
)
106
‘നാം
ജാതി ഭേതം വിട്ടിട്ട് ഇപ്പോള്‍
ഏതാനം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
’ എന്ന
വിളംബരം ഗുരുദേവന്‍ പ്രസിദ്ധം
ചെയ്തതെന്ന് ?
107
വിളംബരം
പ്രസിദ്ധീകരിച്ച മാസിക ?
108
സഹോദരന്‍
അയ്യപ്പന്റെ ആഗ്രഹപ്രകാരം
ഗുരുദേവന്‍ നല്‍കിയ 'മഹാസന്ദേശം
'
എന്താണ്
?
109
“ജാതി
വേണ്ട മതം വേണ്ട
ദൈവം
വേണ്ട മനുഷ്യന്
വേണം
ധര്‍മ്മം ,
വേണം
ധര്‍മ്മം
വേണം
ധര്‍മ്മം യഥോചിതം ”
ഈ
വരികള്‍ ആരുടെതാണ് ?
110
“എന്തിനു
ഭാരത ധരേ കരയുന്നു ?
പാര
-
തന്ത്ര്യം
നിനക്കു വിധികല്‍പ്പിതമാണു
,തായേ
ചിന്തിക്ക,
ജാതി
മദിരാന്ധരടിച്ചു തമ്മി -
ലന്തപ്പെടും
തനയരെന്തിനയെ സ്വാതന്ത്ര്യം
?”
എന്ന
ശ്ലോകം ആരെഴുതിയതാണ് ?
ഉത്തരങ്ങള്‍
106
( 1091 ഇടവം
15 )
107
( പ്രബു
ദ്ധകേരളം,
1091 മിഥുനം
,പുസ്തകം
1, ലക്കം
1,
നമ്പര്
9 )
108
( ‘മനുഷ്യരുടെ
മതം ,
വേഷം
, ഭാഷ
മുതലായവ എങ്ങിനെ ആയിരുന്നാലും
അവരുടെ ജാതി ഒന്നായതുകൊണ്ട്
അന്യോന്യം വിവാഹം ചെയ്യുന്നതിനും
പന്തിഭോജനം നടത്തുന്നതിനും
യാതൊരു ദോഷവുമില്ല ’ )
109
( സഹോദരന്‍
കെ.
അയ്യപ്പന്‍
)
110
( കുമാരനാശാന്‍.
'ഒരു
തിയ്യക്കുട്ടിയുടെ വിലാപം'
എന്ന
കവിത )
ഗുരുവിനെ
അറിയുവാന്‍ 23
111 കൊല്ലവര്‍ഷം 1086 ( 1910) ല്‍ സ്വാമിയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍
കുമാരനാശാന്‍ രചിച്ച കവിത ?
112 മദ്രാസില്‍ ഗുരുദേവന്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ ?
113 സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം സത്യവൃതസ്വാമികള്‍ സിലോണില്‍ രൂപീകരിച്ച
സംഘടന ?
114 ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ?
115 സ്വാമിയുടെ സിലോണ്‍ സന്ദര്‍ശനങ്ങള്‍ ?
ഉത്തരങ്ങള്‍
111 ( സ്വാമിതിരുനള്‍ വഞ്ചിപ്പാട്ട് )
ആദ്യത്തെ നാല് വരികള്‍.
തിരുവോണമവിട്ടവും തരസാ കഴിഞ്ഞുവല്ലോ
സരസമിന്ന് സ്വാമിതന്‍ തിരുനാളാണല്ലോ
വരമാറില്ല ഹോ ! കാണ്‍ക ! വിഗതോല്‍സവമാം നാളി -
ലൊരു കാലത്തും സ്വാമിതന്‍ തിരു നക്ഷത്രം .
112 ( കാഞ്ചിപുരത്ത് ശ്രീനാരായണ സേവാശ്രമം , ചിന്താദ്രിപേട്ടയില്‍ അദ്വൈതാശ്രമം
1092 കന്നി, 1916.... )
113 ( സിലോണ്‍ വിജ്ഞാനോദയം യോഗം . 1094 )
114 ( സിലോണ്‍ / ശ്രീലങ്ക 1926)
115 ( 1094 കന്നി 9 . 1918 ഒക്ടോബര്‍ 25
1102 കന്നി 1926 ഒകാടോബര്‍ 30 )
ഗുരുവിനെ
അറിയുവാന്‍ 24
116 സ്വാമി സത്യവൃതന്റെ നേതൃത്വത്തില്‍ , ഗുരുവിന്റെ അനുയായികള്‍ ശ്രീലങ്കയില്‍
സ്ഥാപിച്ച സംഘടന യുടെ പേരെന്ത് ?
117 ഗുരുദേവന്‍ ആദ്യമായി കാവി വസ്ത്രം ധരിച്ചതെന്നാണ് ?
118 ഗുരുദേവന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചപ്പോള്‍ ?
119 കുമാരനാശാന്‍ രചിച്ച ഗുരു എന്ന കവിതയിലെ ആദ്യത്തെ നാല് വരികള്‍ ?
120 1920 ലെ തിരു നാളാഘോഷ വേളയില്‍ സ്വാമി പുറപ്പെടുവിച്ച സന്ദേശം ?
ഉത്തരങ്ങള്‍
116 ( സിലോണ്‍ വിജ്ഞാനോദയം യോഗം )
117 ( 1918 ല്‍ കൊളംമ്പിലേക്ക് പോയപ്പോള്‍ )
118 ( 1092 ചിങ്ങം 27 . 1916 സപ്തംബര്‍ 11 )
119 ( ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിന്‍
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ , ഗുരു നാരായണ മൂര്‍ത്തേ .
120 ( “മദ്യം വിഷമാണ് . അതുണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത് ” )
ഗുരുവിനെ
അറിയുവാന്‍ 25
121 മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ച ദിവസം ?
122 ഗുരുവിനെ പറ്റി ടോഗോറിന്റെ പ്രസിദ്ധമായ വചനങ്ങള്‍ ?
123 സ്വാമി രചിച്ച 'ജാതി നിര്‍ണ്ണയം ’ എന്ന പദ്യത്തിലെ പ്രശസ്തമായ രണ്ടാമത്തെ ശ്ലോകം
?
124 സ്വാമി രചിച്ച 'മതമീംമാംസ’ എന്ന കവിത പിന്നീട് 'ആത്മോപദേശശതക'ത്തിന്റെ
ഭാഗമായിത്തീര്‍ന്നു. ഏതാണാ കവിത ?
125 ഗുരുദേവന്റെ പ്രിയശിഷ്യരില്‍ ഒരാളായ സത്യവൃതസ്വാമികളുടെ പൂര്‍വ്വാശ്രമത്തില്‍
ആരായിരുന്ന ?
ഉത്തരങ്ങള്‍
121 ( 1922 നവംബര്‍ 22 )
122 ( ‘ഭാരത ഭൂമിയ്ല്‍ ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍ സ്വാമി തൃപ്പാദങ്ങളെ പോലെ
പാവനചരിതനായ ഒരു മഹാത്മാവിനെ ഞാന്‍
കണ്ടിട്ടില്ല. അനന്തതയിലേക്ക് നീളുന്ന
അദ്ദേഹത്തിന്റെ യോഗനയനങ്ങളും , ഈശ്വരചൈതന്യം തുളുമ്പുന്ന
മുഖതേജസ്സും മറ്റ്
വൈശിഷ്ട്യങ്ങളും അവിസ്മരണീയമാണ് .’ എന്നാണ് രേഖപ്പെടുത്തിയത് )
123( ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലിതില്‍
ഒരു ജാതിയില്‍നിന്നല്ലോ പുറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. )
124 ( പലമതസാരവുമേകമെന്ന് പാരാ -
തുലകിലൊരാനയിലന്ധരെന്ന പോലെ . എന്ന് തുടങ്ങുന്നത് .
125 ( അയ്യപ്പന്‍ പിള്ള . ചങ്ങനാശ്ശേരി ,മാമ്പിഴക്കരിയില്‍ ജനിച്ചു. അധ്യാപകനായി
ജീവിതം ആരംഭിച്ചു. 1916 ലെ ശിവരാത്രി ദിനത്തില്‍
ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചാണ് ഗുരുദേവനെ അയ്യപ്പന്‍ പിള്ള ആദ്യമായി കാണന്നത് . )
ഗുരുവിനെ
അറിയുവാന്‍ 26
126
എസ്.എന്‍.ഡി.പി.യോഗത്തെ
രാഷ്ട്രീയത്തില്‍ നിന്നും
പിന്‍തിരിപ്പിിച്ച
തീരുമാനത്തിന്റെ ശില്‍പ്പി
?
127
സത്യവൃത
സ്വാമി അന്തരിച്ച വര്‍ഷം ?
128
സത്യവൃതസ്വാമികളുടെ
സ്മരണാര്‍ത്ഥം ടി.എസ്.
ബന്ധു
ആരംഭിച്ച മാസിക
129
ആലുവയില്‍
സര്‍വ്വമത സമ്മേളനം നടന്ന
വര്‍ഷം ?
130
സമ്മേളന
പന്തലിലെ പ്രധാന കവാടത്തില്‍
എഴുതി വെച്ചിരുന്ന മുദ്രാവാക്യം
?
ഉത്തരങ്ങള്‍
126
( സഹോദരന്‍
അയ്യപ്പന്‍ .
1115 ല്‍
ആലപ്പുഴ നടന്ന മുപ്പത്തിയാറാമത്
എസ്.എന്‍.ഡി.പി.യോഗത്തില്‍
വെച്ച് )
127
( 1926 )
128
( സത്യവൃതന്‍
)
129
( 1924 ഫെബ്രുവരി
.
1099കുംഭം
20, 21 )
130
( 'വാദിക്കാനും,
ജയിക്കാനുമല്ല
,
അറിയാനും
അറിയിക്കാനുമാണ്’ )
ഗുരുവിനെ
അറിയുവാന്‍ – 27
131
ഗുരുവിന്റെ
സങ്കല്‍പ്പത്തിലുള്ള
ധര്‍മ്മസ്ഥാപനം ?
132
ഈ
ധര്‍മ്മസ്ഥാപനം 'ശ്രീനാരായണ
സേവിക സമാജം’ എന്നപേരില്‍
സാക്ഷാത്ക്കരിച്ചത് ആരായിരുന്നു?
133
ശ്രീനാരായണ
ഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം കൊടുത്തത് ആരായിരുന്നു?
134
ആലുവ
അദൈതാശ്രമത്തിന്റെ ശാഖയായി
പ്രവര്‍ത്തിക്കണമെന്ന
നിര്‍ദ്ദേശത്തോടെ കാഞ്ചിപുരത്ത്
സ്വാമി ഉദ്ഘാടനം ചെയ്ത സ്ഥാപനം
?
135
മദ്രാസ്സില്‍
സ്ഥാപിച്ച അദ്വൈതാശ്രമം എത്
സ്ഥലത്താണ് ?
ഉത്തരങ്ങള്‍
131
( ആലുവ
തോട്ടുംമുഖത്തെ ശ്രീനാരായണ
ഗിരി )
132
( സഹോദരന്‍
അയ്യപ്പന്‍)
133
( പാര്‍വ്വതി
അയ്യപ്പന്‍ )
134
( ശ്രീനാരായണ
സേവാശ്രമം )
135
( ചിന്താദ്രിപേട്ടയില്‍
)
ഗുരുവിനെ
അറിയുവാന്‍ 28
136
ഗുരുദേവനെപ്പറ്റി
ടാഗോറിന്റെ പ്രസിദ്ധമായ
വചനങ്ങള്‍ ?
137
ഈഴവ
സമുദായത്തിന്റെെ പ്രാതിനിത്യം
വഹിക്കുക എന്ന ലക്ഷ്യത്തോടെ
ടി.കെ.മാധവന്‍
തുടങ്ങിയ പത്രം ?
138
പല്ലനയാററില്‍
റെഡിമര്‍ ബോട്ട് ദുരന്തം
നടന്നതെന്നാണ് ?
139
യാത്ര
പുറപ്പെടും മുന്‍പ് കുമാരനാശാനോട്
ഗുരു അരുളിച്ചെയ്തത് എന്താണ്
?
140
സര്‍ക്കാര്‍
പള്ളിക്കൂടങ്ങളില്‍ പഠിക്കാന്‍
ഈഴവരാദി പിന്നാക്കക്കാരെ
അനുവദിക്കണമെന്നും ,
യോഗ്യതക്കനുസരിച്ച
സര്‍ക്കാരുദ്യോഗം കിട്ടത്തക്കവിധം
കല്‍പ്പിക്കണമെന്നും അപേക്ഷിച്ച്
പതിമൂവായിരം ഈഴവര്‍ ഒപ്പിട്ട
ഒരു ഹര്‍ജി ശ്രീമൂലം തിരുനാള്‍
മഹാരാജാവിന് നല്‍കി.
ആരാണ്
ഇതിന് നേതൃത്വം കൊടുത്തത്
?
ഉത്തരങ്ങള്‍
136
( ‘ഭാരതഭൂമിയില്‍
ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍
സ്വാമിതൃപ്പാദങ്ങളെ പ്പോലെ
പാവന ചരിതനായ ഒരു മഹാത്മാവിനെ
ഞാന്‍ കണ്ടിട്ടില്ല .
അനന്തതയിലേക്ക്
നീളുന്ന യോഗനയനങ്ങളും
ഈശ്വരചൈതന്യം തുളുമ്പുന്ന
മുഖതേജസ്സും മററ് വൈശിഷ്ഠ്യങ്ങളും
അവിസ്മരണീയമാണ് .’
)
137
( ദേശാഭിമാനി
.
1090മേടം
4 ന്
പ്രഥമ ലക്കം .
1915 ഏപ്രില്‍
17 )
138
( 1099 മകരം
3 ,
1924 ജനുവരി
16
ബുധന്‍
)
139
( ‘ആഹാര
കാര്യത്തില്‍ നിഷ്ക്കര്‍ഷക്കുറവ്
ഉണ്ടാകരുത്.
യാത്ര
ചെയ്യുമ്പോള്‍ പ്രത്യേകം
ശ്രദ്ധിക്കണം .
ശ്രദ്ധിക്കണം
’ )
140
( ഡോ.പല്‍പ്പു.
)
ഗൂരുവിനെ അറിയുവാന്‍ 29
141
ഡോ.പല്‍പ്പു
ജനിച്ച തിയതി,
സ്ഥലം
?
142
ശ്രീനാരായണഗുരു
സ്വാമികള്‍ വൈക്കം സത്യാഗൃഹാശ്രമം
സന്ദര്‍ശിക്കാന്‍ എത്തിയത്
എന്നാണ് ?
143
ടാഗോര്‍
,
ഗുരുവിനെ
സന്ദര്‍ശിക്കാന്‍ ശിവഗിരിയിലെത്തിയത്
?
144
മഹാത്മാഗാന്ധി
ശിവഗിരിയിലെത്തിയതെന്നാണ്
?
145
മഹാത്മജിയുടെയും
ഗുരുദേവന്റെയും സംഭാഷണം
പരിഭാഷപ്പെടുത്തിയതാരാണ്
?
ഉത്തരങ്ങള്‍
141
( 1863 നവംബര്‍
2.
പേട്ട
,
തിരുവനന്തപുരം
)
142
( 1927സെപ്തംബര്‍
27 .
1102 കന്നി
12 )
143
( 1922 നവംബര്‍
22 ന്.
)
144
( 1925മാര്‍ച്ച്
12 .
1100 കുംഭം
29 )
145
( എന്‍.കുമാരനാശാന്‍
)
ഗുരുവിനെ
അറിയുവാന്‍
– 30
146
'എന്റെ
സ്നേഹിതന്റെ വിയോഗം '
എന്ന
കവിതയുടെ രചയിതാവ് മഹാകവി
കുമാരനാശാനാണ് .
ആരെക്കുറിച്ചാണ്
ഈ കവിത ?
147
കേരളത്തിന്റെ
മോചനം ശ്രീനാരായാണാദര്‍ശത്തിലൂടെ
മാത്രമേ സാധ്യമാവു
എന്ന്
വിശ്വസിക്കുകയും ആ ലക്ഷ്യത്തിന്
വേണ്ടി പ്രവര്‍ത്തിക്കുകയും
ചെയ്ത ഗുരുവിന്റെ സഹചാരി ?
148
സഹോദരന്‍
അയ്യപ്പന്‍ നേതൃത്വം കൊടുത്ത
മിശ്രഭോജനം നടന്നതെന്ന് ?
149
ഗുരുവിനൊപ്പം
പ്രവര്‍ത്തിച്ച് നവോത്ഥാന
നായകര്‍?
150
ആലുവ
അദൈതാശ്രമം വക സ്ഥാപനങ്ങളുടെ
'ധര്‍മ്മകര്‍ത്താവായി
’ മുക്ത്യാര്‍ നല്‍കി സ്വാമി
നിയമിച്ചതാരെയാണ് ?
ഉത്തരങ്ങള്‍
146
( അച്യുതന്‍
വൈദ്യരെപ്പറ്റി.
സഹോദരന്‍
അയ്യപ്പന്റെ പിതാവായിരുന്നു
അച്യതന്‍ വൈദ്യര്‍ )
147
( സഹോദരന്‍
അയ്യപ്പന്‍ )
148
( 1917മെയ്
27 )
149
( ഡോ.പല്‍പ്പു,
എന്‍.കുമാരനാശാന്‍,
ടി.കെ.മാധവന്‍,
സി.വി.കുഞ്ഞുരാമന്‍,
കെ.അയ്യപ്പന്,
ഇ.കെ
.ഇയ്യാക്കുട്ടി,
രാരിച്ചന്‍
മൂപ്പന്‍,
മൂര്‍ക്കോത്ത്
കുമാരന്‍,
സി.കൃഷ്ണന്‍
,
ഡോ.നടരാജന്‍
തുടങ്ങിയവര്‍ )
150
( അഡ്വ.
സി.കൃഷ്ണന്‍.
1919 മെയ്
16 )
ഗുരുവിനെ
അറിയുവാന്‍
– 31
151
ശിവഗിരിയിലെ
വൈദിക മഠത്തില്‍ വെച്ച്
അവിടത്തെ അന്തേവാസികളായ
കുട്ടികള്‍ നടത്തിയ സന്ധ്യാ
പ്രാര്‍ത്ഥനയില്‍ ഗാന്ധിജി
പങ്കെടുത്തു.തദവസരത്തില്‍
കുട്ടികള്‍ പാടിയ ആ പ്രാര്‍ത്ഥന
?
152
തിരുവനന്തപുരത്ത്
നടത്തിയ മഹായോഗത്തില്‍
ഗാന്ധിജി സ്വാമിയെപ്പറ്റി
നടത്തിയ പ്രസ്താവന ?
153
ശിവഗിരിയില്‍
ബ്രഹ്മവിദ്യാലയം തുടങ്ങാന്‍
സ്വാമികള്‍ സ്വാമികള്‍
ശിലാസ്ഥാപനം നടത്തിയത് എന്ന്
?
154
അക്കാലത്ത്
ശിവഗിരി സന്ദര്‍ശിച്ച അന്നത്തെ
തിരുവിതാംകൂര്‍ ദിവാന്‍ ?
155
ഭരണം
എങ്ങിനെയായിരിക്കണമെന്ന്
വാട്ട്സ് സായിപ്പിനോട് ഗുരു
പറയുകയുണ്ടായി .എന്താണ്
ഗുരു അരുളിച്ചെയ്തത്?
ഉത്തരങ്ങള്‍
151
( ദൈവദശകം
)
152
( ‘മനോഹര
മായ തിരുവിതാംകൂര്‍ രാജ്യം
സന്ദര്‍ശിക്കാനിടയായതും
പുണ്യാത്മാവായ ശ്രീനാരായണ
ഗുരു സ്വാമി തൃപ്പാദങ്ങളെ
സന്ദര്‍ ശിക്കാനിടയായതും
എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി
ഞാന്‍ കരുതുന്നു.
’ )
153
( 1925 October 17 , 1101തുലാമാസം
ഒന്നാം തിയതി ശനി.
)
154
( വാട്ട്സ്
സായിപ്പ് )
155
( ‘അഴിമതിയില്ലെന്നും
, നീതി
മാത്രമേ നടക്കു എന്നും
ജനങ്ങള്‍ക്ക് വിശ്വാസം വരണം
അപ്പോള്‍ എല്ലാവരും ഭരണത്തെ
അനുകൂലിക്കും ’)
ഗുരുവിനെ
അറിയുവാന്‍
32
156
ഗുരുദേവന്‍
,
സ്ഥാപനങ്ങളുടെയും
,സ്വത്തുകളുടെയും
നടത്തിപ്പിനെപ്പറ്റി ഒരു
വില്‍പ്പത്രം എഴുതുകയുണ്ടായി.
അതെന്നാണ്
?
157
'ശ്രീനാരായണ
ധര്‍മ്മസംഘം'
എന്ന
സന്യാസി സംഘം രജിസ്റ്റര്‍
ചെയ്തതെന്ന് ?
158
ധര്‍മ്മസംഘത്തിന്റെ
നിയമാവലിയായി പരിഗണിക്കത്തക്കവിധം
ഗുരു എഴുതിയ ശ്ലോകം ഏതാണ് ?
159
ശിവഗിരി
തീര്‍ഥാടകര്‍ അനുഷ്ഠിക്കേണ്ട
പഞ്ചശുദ്ധികള്‍ ഏതൊക്കെയാണെന്നാണ്
ഗുരു അരുളിച്ചെയ്തത് ?
160
തീര്‍ഥാടകര്‍ക്ക്
ധരിക്കാനായി ഗുരു നിര്‍ദ്ദേശിച്ച
വസ്ത്രം ?
ഉത്തരങ്ങള്‍
156
( 1101 മേടം
ഇരുപതിന് .
1926 മെയ്
3 )
157
( 1103ധനു
27 . 1928
ജനുവരി
9 )
158
( 'ആശ്രമം'
എന്ന
കവിത .
കടമകളും
,
കര്‍ത്തവ്യങ്ങളും
അഞ്ച് ശ്ലോകങ്ങളിലായി
പ്രതിപാദിച്ചിരിക്കുന്നു.
)
159
( ശരീരശുദ്ധി,
ആഹാരശുദ്ധി,
മന:ശുദ്ധി,
വാക്ശുദ്ധി,
കര്‍മ്മശുദ്ധി
)
160
( മഞ്ഞ
വസ്ത്രം )
ഗുരുവിനെ
അറിയുവാന്‍
– 33
161
ശിവഗിരി
തീര്‍ത്ഥാടനം കൊണ്ട്
കൈവരിക്കേണ്ടതായ നേട്ടം
എന്തായിരിക്കണമെന്നാണ് ഗുരു
വിഭാവനം ചെയ്തത് ?
162ശ്രീനാരായണ
ധര്‍മ്മം എന്താണ് ?
163ഗുരു
വിഭാവനം ചെയ്തം ലോകം
എങ്ങനെയുള്ളതായിരുന്നു ?
164സംഗീത
സ്വാമികള്‍ എന്നറിയപ്പെട്ടിരുന്ന
ഗുരുദേവന്റെ ശിഷ്യന്‍ ആരാണ്
?
165ഞാന്‍
ദൈവത്തെ മനുഷ്യരൂപത്തില്‍
കണ്ടു എന്ന് പറഞ്ഞതാരാണ് ?
ഉത്തരങ്ങള്‍
161
( വിദ്യാഭ്യാസം,
ശുചിത്വം,
ഈശ്വരഭക്തി,
സംഘടന,
കൃഷി,
കച്ചവടം,
കൈത്തൊഴില്‍
,
സാങ്കേതികപരിശീലനം
എന്നീ എട്ട് വിഷയങ്ങളില്‍
തീര്‍ത്ഥാടകര്‍ അറിവ് നേടണം
.അങ്ങനെ
ജനങ്ങള്‍ക്കും രാജ്യത്തിനും
അഭിവൃദ്ധി ഉണ്ടാകണം .
)
162
( ‘മനുഷ്യന്‍
നന്നാവണം ’ )
163
( ‘ജാതി
ഭേതം മതദ്വേഷം
ഏതമില്ലാതെ
സര്‍വ്വരും
സോദരത്വേന
വാഴുന്ന
മാതൃകാ
സ്ഥാനമാമിത്’ )
164
( സുഗുണാനന്ദ
ഗിരി സ്വാമികള്‍ )
165
( സി.എഫ്
ആന്‍ഡ്രൂസ് ).
ഗുരുവിനെ
അറിയുവാന്‍
–
34
166i വൈക്കം
സത്യാഗ്രഹത്തിന്റെ ആസൂത്രകനും
ജീവനാഡിയും ആരായിരുന്നു?
167 വൈക്കം
സത്യാഗ്രഹത്തിന് ടി.കെ.
മാധവന്
ആശയവും പ്രചോദനവും നല്‍കിയതാരാണ്
?
168 വൈക്കം
സത്യാഗ്രഹം ആരംഭിച്ചതെന്ന്
?
169 വൈക്കം
ക്ഷേത്ര റോഡില്‍ സ്ഥാപിച്ചിരുന്ന
'അവര്‍ണ്ണര്‍ക്ക്
പ്രവേശനമില്ല ’ എന്ന ബോര്‍ഡ്
അവഗണിച്ച് റോഡിലൂടെ ആദ്യം
നടന്നവര്‍ ?
170 വൈക്കം
സത്യാഗ്രഹത്തിന്റെ
മുന്നണിപ്പോരാളികള്‍ ?
ഉത്തരങ്ങള്‍
166
( ടി.കെ.
മാധവന്‍
)
167
( ശ്രീനാരായണഗുരുദേവന്‍
.
കേരളത്തിന്റെ
ചരിത്രത്തില്‍ ,
നിഷേധിക്കപ്പെട്ട
അവകാശങ്ങള്‍ക്ക് വേണ്ടി
ആസൂത്രിതവും സംഘടിതവുമായ
നടന്ന ആദ്യത്തെ പ്രക്ഷോഭണമായിരുന്നു
അത് .
)
168
( 1099 മീനം
17 .
1924 മാര്‍ച്ച്
30 )
169
( ടി.കെ.
മാധവന്‍
,
സഹോദരന്‍
അയ്യപ്പന്‍ ,
സ്വാമി
സത്യവൃതന്‍ )
170
( ടി.കെ.
മാധവന്‍
,
കെ.പി.കേശവമേനോന്‍,
കെ.കേളപ്പന്‍
,
എ.കെ.പിള്ള
സി.കേശവന്‍,
ടി.ആര്‍
.കൃഷ്ണസ്വാമി
അയ്യര്‍ ,
ജോര്‍ജ്
ജോസഫ് തുടങ്ങിയവര്‍ )i
ഗുരുവിനെ
അറിയുവാന്‍ചോദ്യപരമ്പര
–
35
172
“ഓം
സാഹോദര്യം സര്‍വത്ര”
എന്ന തത്ത്വത്തില്‍
അധിഷ്ഠിതമായിരുന്ന അദ്വൈത
ആശ്രമം ശ്രീനാരായണ ഗുരു
സ്ഥാപിച്ചത് എവിടെ ആയിരുന്നു
?
175
SNDP യുടെ
ഇപ്പോഴത്തെ മുഖപത്രം ?
ഉത്തരങ്ങള്‍
171
നടരാജ
ഗുരു.
(1923-ല്‍)
ഊട്ടിയിലെ
ഗുരുകുലം സ്ഥാപിച്ചതും(1928-ല്‍)
ഗുരു
ആയിരുന്നു അദ്ദേഹത്തെ ഉന്നത
വിദ്യാഭ്യാസത്തിനായി
ഫ്രാന്‍സിലേക്ക് അയച്ചത്
173
21 ഓഗസ്റ്റ്
1967
0.15 രൂപയുടെ
സ്റ്റാമ്പ് ആയിരുന്നു
രൂപാ
നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട
ആദ്യ കേരളീയ വ്യക്തിയും
അദ്ദേഹമാണ് (2005
ല്‍
ആയിരുന്നു)
175
(യോഗനാദം
)
ഗുരുവിനെ
അറിയുവാന്‍
–
36
176
ശ്രീനാരായണഗുരുവിന്റെ
പിന്‍ഗാമിയായി
നിയമിതനായത് ആരായിരുന്നു
?
177
ശ്രീനാരായണഗുരുവിന്റെ
ആദ്യ പ്രതിമ
സ്ഥാപിക്കപ്പെട്ടത് 1927
ല്‍
ആയിരുന്നു.
എവിടെ
ആയിരുന്നു അത് ?
178
രാജ്യാന്തര
ശ്രീനാരായണ വര്‍ഷം ആയി
ആചരിച്ചത് എന്ന് ആയിരുന്നു
?
179
ആദ്യത്തെ
ശ്രീനാരായണ ഗുരു സ്തൂപം സ്ഥിതി
ചെയ്യുന്ന ജില്ല ?
180
ശ്രീനാരായണഗുരുവിനോടുള്ള
ആദരവ് പ്രകടിപ്പിക്കാനായി
ശ്രീനാരായണ ഗുരു സ്റ്റാമ്പ്
പുറത്തിറക്കിയ വിദേശ രാജ്യം
?
ഉത്തരങ്ങള്‍
176
ശ്രീ
ബോധാനന്ദ സ്വാമികള്‍
(1925 സെപ്റ്റംബര്‍
27 ന്
)
ഗുരുവിനെ
അറിയുവാന്‍
–
37
181
ഗുരു
പങ്കെടുത്ത അവസാന ചടങ്ങ്:
182
ശ്രീനാരായണഗുരു
ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച
മറ്റൊരു സംസ്ഥാനം:
183
ഗുരു
രചിച്ച 'ദൈവദശകം'
കൃതി
നൂറ് ഭാഷകളിലേക്ക് തര്‍ജമ
ചെയ്യുന്നതിന്റെ ഭാഗമായി
കേരളതപാല്‍ വകുപ്പ് പുറത്തിറക്കിയ
സ്റ്റാമ്പ്.
184
പ്രഥമ
ശ്രീനാരായണ ഗുരു ഗ്ലോബല്‍
സെക്കുലര്‍ &
പീസ്
അവാര്‍ഡ് ലഭിച്ചത്
185
ശ്രീനാരായണ
ട്രോഫി വള്ളംകളി നടക്കുന്ന
കായല്‍
ഉത്തരങ്ങള്‍
181
1928 ലെ
കോട്ടയത്ത് നടന്ന SNDP
വിശേഷാല്‍യോഗം.
182
കര്‍ണാടക.Sep
16
183
“ ദൈവദശകം
സ്റ്റാമ്പ്"
: 2016 October20ന്
.
ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയന്‍.
അറുപത്
വിദേശഭാഷകളിലേക്കും,
നാല്‍പ്പത്
ഇന്‍ഡ്യന്‍ ഭാഷകളിലേക്കും.Oriya
ഭാഷയിലേക്ക്
പരിഭാഷ ചെയ്തത്,
D G P ലോക്
നാഥ് ബഹ്റ .
184
ശശി
തരൂര്‍
185
കന്നേറ്റി
കായല്‍ (കരുനാഗപ്പള്ളി)
ഗുരുവിനെ
അറിയുവാന്‍
–
38
ചോദ്യങ്ങള്‍
186
1922ല്‍
ടാഗോര്‍ ശിവഗിരിയിലെത്തി
ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍
സംഭാഷണ പരിഭാഷ നടത്തിയ വ്യക്തി
?
187
SNDP യുടെ
ഒന്നാം വാര്‍ഷികത്തില്‍
(1904)
ഇറങ്ങിയ
മുഖപ ത്രം
188
വിവേകോദയത്തിന്റെ
ആദ്യ പത്രാധിപര്‍
189
SNDPയുടെ
രൂപീകരിക്കുന്നതിന്
ചുക്കാന്‍ പിടിച്ചത് ആരാണ്
?
190
''ഈഴവരുടെ
രാഷ്ട്രീയപിതാവ് ''എന്ന്
,
റിട്ടി
ലൂക്കോസ് വിശേഷിപ്പിച്ചത്
ആരെയാണ് ?
ഉത്തരങ്ങള്‍
186
നടരാജഗുരു
187
വിവേകോദയം
188
കുമാരനാശാന്‍.
189
ഡോ.പല്‍പു.
190
ഡോ.പല്‍പു.
ഗുരുവിനെ
അറിയുവാന്‍
–
39
191
ശ്രീനാരായണ
ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ
കര്‍ണ്ണാമൃതം’ എന്ന കൃതി
രചിച്ചത് ആരാണ് ?
192
'ഗജേന്ദ്രമോക്ഷം
വഞ്ചിപ്പാട്ട് '
രചിച്ചത്
ആരാണ് ?
193
ഇന്‍റര്‍
നാഷണല്‍ സെന്‍റര്‍ ഫോര്‍
ശ്രീനാരായണ ഗുരു സ്റ്റഡീസ്
സ്ഥിതിചെയ്യുന്ന സ്ഥലം ?
194
‘മഹര്‍ഷി
ശ്രീനാരായണ ഗുരു’ എന്ന കൃതി
രചിച്ചത് ആരാണ് ?
195
''കഴിഞ്ഞ
നൂറ്റാണ്ടില്‍ ഭാരതത്തില്‍
പ്രത്യക്ഷീഭവിച്ച അഞ്ചോ,
പത്തോ
അവതാരമൂര്‍ത്തികളില്‍ ഒരാളായി
പരിഗണിക്കേണ്ട മഹാത്മാവാണ്
ഗുരുദേവന്‍"
എന്ന്
പ്രസ്താവിച്ചത് ആരാണ് ?
ഉത്തരങ്ങള്‍
191
കിളിമാനൂര്‍
കേശവന്‍
192
ശ്രീനാരായണഗുരു
193
നവിമുംബൈ
(മഹാരാഷ്‌ട്ര)
194
ടി.
ഭാസ്കരന്‍
195
ആചാര്യ
വിനോബഭവെ
ഗുരുവിനെ
അറിയുവാന്‍–
40
196
'നാരായണം'
എന്ന
നോവല്‍ എഴുതിയതാരാണ് ?
197
'യുഗപുരുഷന്‍
'
എന്ന
സിനിമ സംവിധാനം ചെയ്തതാരാണ്
?
198
1986 ല്‍
മികച്ച ഗായകനുള്ള ദേശീയ
അവാര്‍ഡ് നേടിയ മലയാള
സിനിമയാണ്'ശ്രീനാരായണ
ഗുരു '
. ഈ
സിനിമയുടെ സംവിധായകന്‍ ആരാണ്
?
199
ഇതേ
ചിത്രത്തില്‍ ,
അവാര്‍ഡ്
നേടിയ ഗായകന്‍ ആരാണ് ?
200
കെ.ജെ.യേശുദാസ്
സിനിമക്ക് വേണ്ടി ആദ്യമായി
പാടിയ ഗാനം 'കാല്‍പ്പാടുകള്‍'
എന്ന
സിനിമയിലാണ് .
ഏതാണ്
ആ ഗാനം ?
201ഏറ്റവും
കൂടുതല്‍ ഇന്‍ഡ്യന്‍
ഭാഷകളിലേക്ക വിവര്‍ത്തനം
ചെയ്യപ്പെട്ട ജീവചരിത്രം
?
202
ആദ്യമായി
ഇന്‍ഡ്യന്‍ നാണയത്തിലും ,
സ്റ്റാമ്പിലും
ചിത്രീകരിക്കപ്പെട്ട
മലയാളിയാണ് ഗുരുദേവന്‍.
ഏത്
വര്‍ഷത്തില്‍ ?
ഉത്തരങ്ങള്‍
196
( പെരുംമ്പടവം
ശ്രീധരന്‍ )
197
( ആര്‍.
സുകുമാരന്‍
)
198
( പി.എ.ബക്കര്‍
)
199
( ജയചന്ദ്രന്‍
.
ഗാനം
:
'ശിവശങ്കര
സര്‍വ്വ ശരണ്യവിഭോ '
എന്ന
ഗാനം .)
200
( ‘ജാതി
ഭേതം മതദ്വേഷം ഏതുമില്ലാതെ
സര്‍വ്വരും ’ എന്ന ഗുരുവിന്റെ
ശ്ലോകം )
201
( ഗുരുദേവന്റെ
ജീവചരിത്രം .
ഇരുപത്തി
ഒമ്പത് ഭാഷകളിലേക്ക് നാഷണല്‍
ബുക്ക് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ
പരിഭാഷ നടത്തി പ്രസിദ്ധീകരിച്ചു
)
202
( 2006 ല്‍
. 150 -
)മത്
ജന്മദിനത്തില്‍ .
അഞ്ചു
രൂപ നാണയം.
സ്റ്റാമ്പ്
1967
ആഗസ്റ്റ്
21 ന്
15 പൈസ
സ്റ്റാമ്പ് )
ഗുരുവിനെ
അറിയുവാന്‍
–
41
203
മഹാ
സമാധി ദിനം ?
204
സ്വാമി
തൃപ്പാദങ്ങളുടെ അനന്തരഗാമിയായി
അഭിഷേകം ചെയ്തതാരെയാണ് ?
205
അടുത്ത
അനന്തരഗാമിയായും ,
ധര്‍മ്മ
സംഘത്തിന്റെ അധ്യക്ഷനായും
അവരോധിച്ചതാരെയാണ് ?
206
ശ്മശാനഭൂമിയെ
ഗുരുദേവന്‍ നാമകരണം ചെയ്തതെന്താണ്
?
207
“പ്രബുദ്ധ
കേരളത്തിന് യോഗത്തില്‍
പതഞ്ജലിയും ,
ജ്ഞാനത്തില്‍
ശങ്കരനും,
ഭരണനൈപുണ്യത്തില്‍
മനുവും ,
ത്യാഗത്തില്‍
ബുദ്ധനും,
സ്ഥൈര്യത്തില്‍
നബിയും,
വിനയത്തില്‍
യേശുവും,
ആയ
നാരായണ ഋഷി നര വേഷം ധരിച്ച്
എഴുപത്തി രണ്ട് വര്‍ഷത്തെ
ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം
പ്രാപിച്ചു.”
ഗുരുവിന്റെ
മഹാസമാധിക്കു ശേഷം കേരളത്തിലെ
പത്രത്തില്‍ എഴുതിയ പത്രാധിപരുടെ
ലേഖനത്തിലെ വരികളാണിത്.
ഏതാണ്
ആ പത്രം ?
ഉത്തരങ്ങള്‍
203
1928സെപ്തംബര്‍
20
, 1104 കന്നി
5
204
ബോധാനന്ദ
സ്വാമികള്‍ .
നാലാം
മാസം ഇദ്ദേഹം ഇഹലോക വാസം
വെടിഞ്ഞു.
205
ഗോവിന്ദാനന്ത
സ്വാമികള്‍ (
1104 തുലാം
15ന്
.
1928 October )
206
ആധ്യാത്മ
വിദ്യാലയം
207
സനാതന
ധര്‍മ്മം .
കേരളത്തിലെ
ബ്രഹ്മവിദ്യാസംഘത്തിന്റെ
നാവ് ആയിരുന്നു ഈ പത്രം.
ഗുരുവിനെ
അറിയുവാന്‍–
42
208
“തീര്‍ത്ഥാടകര്‍
രുദ്രാക്ഷം ധരിക്കേണ്ടതില്ല.
അത്
അല്‍പ്പം അരച്ച് കലക്കി
കുടിക്കുന്നത് ആരോഗ്യത്തിന്
നല്ലതാണ് .”
ഗുരുവിന്റെ
ഈ വചനങ്ങള്‍ ഏത് സന്ദര്‍ഭത്തിലാണ്
?
209
“കുളി
സംഘം ” രൂപീകരിക്കാന്‍
ഗുരുദേവന്‍ നിര്‍ദ്ദേശം
നല്‍കിയതിന്റെ ഉദ്ദേശം
എന്തായിരുന്നു ?
210
ക്ഷേത്രങ്ങള്‍
അക്കാലത്ത് ആവശ്യമാണെന്ന്
കാണിക്കാന്‍ ഗുരു പറഞ്ഞ
ന്യായമെന്തായിരുന്നു ?
211
ചതുര്‍
ആശ്രമധര്‍മ്മങ്ങളില്‍ എതാണ്
ഗുരു നിരാകരിക്കുന്നത് ?
212
ഗുരു
നിര്‍ദ്ദേശിക്കുന്ന് മറ്റ്
ആശ്രമ ധര്‍മ്മങ്ങള്‍ ഏതെല്ലാമാണ്
?
ഉത്തരങ്ങള്‍
208
ശിവഗിരി
തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍
അനുമതി നല്‍കിയ ചര്‍ച്ചയില്‍.
209
‘അഴുക്ക്
പോകും,
ശുദ്ധിയുണ്ടാകും,
രോഗം
മാറും,
പണച്ചെലവുമില്ല.’
-
പണം
ദുര്‍വ്യയം ചെയ്യുന്നതിന്
ഗുരുദേവന്‍ എതിരായിരുന്നു.
210
" ആളുകള്‍
കുളിച്ച് ശുദ്ധിയായി വരും.
വൃത്തിയോടെയും,
വെടിപ്പോടെയും
ജീവിച്ചാല്‍ ശരീരത്തിനും
മനസ്സിനും ആരോഗ്യം ലഭിക്കും.”
211
വാനപ്രസ്ഥം.
212
ബ്രഹ്മചര്യം,
ഗാര്‍ഹ്യസ്ഥം,
സന്യാസം
ഗുരുവിനെ
അറിയുവാന്‍–
43
213
“തേച്ചു
മിനുക്കിയാല്‍ കാന്തിയും
മൂല്യവും
വാച്ചിടും
കല്ലുകള്‍ ഭാരതാംബേ
താണുകിടക്കുന്ന
നിന്‍ കുക്ഷിയില്‍ ചാണ
കാണാതെ
ആറേഴു കോടിയിന്നും.
”
-
ഈ
കവിതാഭാഗം ആരുടേതാണ് ?
214
മിശ്രഭോജനം
നടത്തിയ അയ്യപ്പന് ഗുരു
നല്‍കിയ ഉപദേശം എന്തായിരുന്നു
?
215
'ശ്രീനാരായണ
ധര്‍മ്മ സംഘം'
എന്ന
മഹാപ്രസ്ഥാനം രൂപീകരിച്ചതെന്നാണ്
?
216
“നാം
ജാതി മത ഭേതം വിട്ടിട്ട്
വിട്ടിട്ട് ഇപ്പോള്‍ ഏതാനം
സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
” എന്ന
ഗുരുദേവ വിളംബരം പ്രസിദ്ധപ്പെടുത്തിയ
മാസിക ഏതാണ് ?
217
“അഖിലരുമാത്മ
സുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു
സദാപി ചെയ്തിടുന്നു .”
-
ഗുരുദേവ
ദര്‍ശനം സംഗ്രഹിച്ചിരിക്കുന്ന
എന്ന സുപ്രസിദ്ധമായ ഈ വരികള്‍
ഏത് കൃതിയിലെയാണ് ?
ഉത്തരങ്ങള്‍
213
കുമാരനാശാന്‍
കവിത -
ദുരവസ്ഥ
214
“അയ്യപ്പന്‍
ഒന്നുകൊണ്ടും വിഷമിക്കേണ്ട.ഇതൊരു
വലിയ പ്രസ്ഥാനമായി വളരും.
ഒരു
കാര്യം ശ്രദ്ധിച്ചാല്‍
മതി.ക്രിസ്തുവിനെപോലെ
ക്ഷമിക്കണം.
എതിരുകാരുടെ
തെറ്റിന് മാപ്പ് നല്‍കുവാന്‍
ഒരിക്കലും മറക്കരുത്.”
215
1103ധനു
27
സ്വാമിയും
പന്ത്രണ്ട് ശിഷ്യന്‍മാരും
ചേര്‍ന്നാണ് സംഘം രൂപീകരിക്കുന്നതിന്
മുന്‍കൈയെടുത്തത്.ബോധാനന്ദ
സ്വാമികളും,
ധര്‍മ്മതീര്‍ത്ഥ
സ്വാമികളുമായിരുന്നു
പ്രധാനികള്‍.
216
പ്രബുദ്ധകേരളം.
1916 ല്‍.
217
ആത്മോപദേശ
ശതകം
ഗുരുവിനെ
അറിയുവാന്‍
–
44
ചോദ്യങ്ങള്‍
218
'ശ്രീനാരായണഗുരുവിന്റെ
സ്തോത്രങ്ങള്‍ -ഒരു
പഠനം ' എന്ന
ഗ്രന്ഥം രചിച്ചതാരണ് ?
219 ശ്രീ
ശങ്കരാചാര്യര്‍ 'ശതശ്ലോകി'
യില്‍ ദൈവത്തെ
'ജ്ഞാനസിന്ധു'
എന്നു വിളിച്ചു.
'ദൈവദശക'ത്തില്‍
ശ്രീനാരായണ ഗുരു ദൈവത്തെ
'ദയാസിന്ധു'
എന്നാണ്
വിളിച്ചത്. - ഇത്
ആരുടെ അഭിപ്രായമാണ് ?
220 ഗുരുവിന്റെ
ഒരു
കൃതിയെക്കുറിച്ച് നടരാജഗുരു
'
An integrated science of the absolute ‘ എന്ന
പേരില്‍ അതി ബൃഹത്തായ ഒരു
പഠന ഗ്രന്ഥം എഴുതിയിട്ടുണ്ട്.
ഏതാണ്
ആ കൃതി ?
221
'ഈശോവാസ്യോപനിഷത്തി'നും
, 'ഗായത്രിക്കും'
ശേഷമുള്ള
സാര്‍വ്വ ജനീന പ്രാര്‍ത്ഥനയായി
'ദൈവദശകത്തെ
'
വിശേഷിപ്പിച്ചതാരണ്
?
222
അറിവിലുമേറിയറിഞ്ഞിടുന്നവന്‍
ത -
തന്നുരുവിലുമൊത്തു
പുറത്തുമുജ്ജ്വലിക്കും
കരുവിനു
കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെ
വീണു വണങ്ങിയോതിടേണം .
ഈ
വരികള്‍ ഏത് കൃതിയിലെയാണ്
?
ഉത്തരങ്ങള്‍
218
ഡോ.ഗീതാ
സുരാജ്.
1996 ലാണ്
കേരളാ യൂണിവേഴ്സിറ്റിയില്‍
നിന്നും ഡോ.ഗീതാ
സുരാജിന് ഈ ഗവേഷണ പ്രബന്ധത്തിന്
പി.എച്ച്.ഡി.ലഭിച്ചത്.
219
സുകുമാര്‍
അഴീക്കോട്
220
ദര്‍ശന
മാലാ.
221
ഗുരു
നിത്യചൈതന്യ യതി .
222
'ആത്മോപദേശശതകം'
. ശ്രീനാരായണ
ഗുരുവിന്റെ കൃതികളില്‍ ഏറ്റവും
പ്രാധാന്യമര്‍ഹിക്കുന്ന
കൃതിയിലെ ആദ്യ വരികളാണിത്
. പരമമായ
സത്യം അറിവാണ്.
അതിനുമപ്പുറം
ഒരു
മൂല്യം ഇല്ല എന്നതാണ് ഈ കൃതിയിലെ
പ്രതിപാദ്യം .
അറിവെന്ന
വസ്തുവിനെ നിര്‍ദ്ദേശിച്ച്
കൊണ്ട് കൃതി
ആരംഭിക്കുന്നു.
തയ്യാറാക്കിയത് - എം.എന്‍.സന്തോഷ്