18 August, 2012
15 August, 2012
കഥ
സ്വാതന്ത്ര്യ ദിനം
പാരതന്ത്ര്യത്തിന്റെയും
, തിന്മയുടെയും
കമ്പിയഴികള്‍ ഭേദിച്ച്
സത്യത്തിന്റെയും ,
സ്വാതന്ത്ര്യത്തിന്റെയും
അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍
ആഹ്വാനം ചെയ്തുകൊണ്ടാണ്
നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന
വിതരണവും , പായസംവിളമ്പലും
നടത്തി പ്രാതല്‍ കഴിക്കാന്‍
കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ
ഡോര്‍ തുറന്ന് വീടിന്റെ
മുറ്റത്ത് കാല്‍ കുത്തിയ
ഉടന്‍ ഒരു വിളി.
“ശുംഭന്‍,........
ശുംഭന്‍"
നേതാവ്
ഞെട്ടി.
പഞ്ചലോഹ
കൂട്ടിലെ , വര്‍ത്തമാനം
പറയുന്ന പച്ചതത്തയെ നോക്കി
നേതാവ് കണ്ണുരുട്ടി.
"ഞാന്‍
പറയാറുള്ള വാക്കുകള്‍ തന്നെ
എന്നെ നോക്കി അലക്കിക്കോ.
ഉണ്ട ചോറിന് നന്ദി
കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ
ലൈവ് ചര്‍ച്ചകള്‍ കണ്ടും,
കേട്ടും തത്തയുടെ
ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു
വാര്‍ത്താ ചാനലിലെ ന്യൂസ്
റീഡറെപ്പോലെയാണ് ഇപ്പോള്‍
തത്തയുടെ ഇരിപ്പും , തല
ചരിച്ചുള്ള നോട്ടവും!
"തീറ്റ കിട്ടിയില്ല....വിശക്കുന്നു"
"അഹങ്കാരി.”
"തീറ്റ കിട്ടിയില്ല....വിശക്കുന്നു"
"അഹങ്കാരി.”
നേതാവിന്
ദ്വേഷ്യം ഇരച്ചു കയറി.ഇനി
മിണ്ടിപ്പോകരുതെന്ന് തത്തയെ
വിരട്ടി.
ഉടനെ
തത്തയുടെ ചോദ്യം.
“മാധ്യമക്കാര്
വരുമ്പോ ഞാന്‍ മറ്റേക്കാര്യം
പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
“ഏതു
കാര്യം?” നേതാവ്
സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
“കുട്ടപ്പനെ
തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത
കാര്യം"
അതു ശരി
, അപ്പോ നീ അതും
കേട്ടു ! വാര്‍ത്താ
വായനക്കാരുടെ ഏതു കുഴപ്പം
പിടിച്ച ചോദ്യങ്ങള്‍ക്കും
അതിസമര്‍ത്ഥമായി ഉത്തരം
പറയാറുള്ള നേതാവ് തത്തയുടെ
ഈ ചോദ്യത്തിനും ചിരിച്ചു
കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍
ഇല്ലാതെ തന്നെ നേതാവ് കാര്യം
നടപ്പാക്കി.
തത്തമ്മ
ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!
09 August, 2012
എന്റെ സ്കൂള്‍ ഡയറി 12
എന്റെ
സ്കൂള്‍ ഡയറി
പൊന്നന് സ്നേഹപൂര്‍വം
നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്. നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്.സഞ്ചാരത്തിനിടയില്‍ ചിലരെ പരിചയപ്പെടാറുണ്ട്.അവരെയോക്കെ പിന്നീടൊരിക്കലും കാണാനിടയായി എന്നു വരില്ല. അതുകൊണ്ട് തന്നെ അവരെ ഉടനെ മറന്നു പോകും.തൊഴിലിടങ്ങളില്‍ നമുക്ക് ധാരാളം സുഹൃത്തുക്കളുണ്ടാവും.നമ്മള്‍ സ്നേഹിക്കുന്ന , നമ്മളെ സ്നേഹിക്കുന്ന ഏതാനം ചിലര്‍. അവരില്‍ ചിലര്‍, നമ്മുടെ ജീവിതത്തെ , നമ്മുടെ തൊഴിലിനെ , സ്വഭാവത്തെ , ശീലങ്ങളെ ഒക്കെ ചൈതന്യവത്താക്കുന്ന പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടില്ലേ ?
26
വര്‍ഷം സേവനം നടത്തി
സീനിയര്‍ ക്ളര്‍ക്ക് ആയി
2012 ജൂലായ് 31 ന്
ശ്രീ വി. എ
.പൊന്നപ്പന്‍
പിരിഞ്ഞപ്പോഴാണ് ഇങ്ങനെ
ചിന്തിച്ചുപോയത്.ശ്രീ
പൊന്നപ്പന്‍ എന്നോട് ഇടപെടുന്ന
രീതികളും , അദ്ദേഹത്തിന്റെ
ശീലങ്ങളും പരിശോധിക്കുമ്പോള്‍
, ഒരു കാര്യം ഞാന്‍
അലോചിച്ചിട്ടുണ്ട്. ശ്രീ
പൊന്നപ്പന്‍ എന്റെ ആരാണ് ?
എന്റെ സഹോദരനാണോ
സ്വന്തമോ, ബന്ധുവോ
ആണോ ? അയല്‍ക്കാരനാണോ
? സഹപാഠിയാണോ ?
അതോ വെറും സഹപ്രവര്‍ത്തകന്‍
മാത്രമാണോ ?
ചിലപ്പോള്‍
തോന്നും ഇതെല്ലാമാണെന്ന് !
അതാണ് പൊന്നപ്പന്റെ
സ്വഭാവ വൈശിഷ്ട്യം !
പെരുമാററത്തില്‍
ഇങ്ങനെയൊരു മായാജാലം സൃഷ്ടിക്കാന്‍
കഴിയുന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു ശ്രീ പൊന്നപ്പന്‍.
ഞാന്‍
അദ്ദേഹത്തെ പരിചയപ്പട്ടിട്ട്
കാല്‍നൂറ്റാണ്ട് കഴിഞ്ഞിരീക്കുന്നു.1986
ല്‍ ഞാന്‍ HSA
ആയി ഒരു
ലീവ് വേക്കന്‍സിയില്‍ ബോയ്സ്
ഹൈസ്ക്കൂളില്‍ എത്തുമ്പോള്‍
പൊന്നപ്പന്‍ GHS ല്‍
പ്യൂണ്‍ ആയി ചേര്‍ന്നിട്ടുണ്ട്.
സുമുഖനായിരുന്നു
അയാള്‍. സദാ
പ്രസന്നമായ മുഖഭാവം .
കാര്യപ്രാപ്ത്തിയും
, പ്രസരിപ്പും
അന്നത്തേതു പോലെ ഇന്നുമുണ്ട്
.
എന്റെ
സമപ്രായം , അല്ലെങ്കില്‍
എന്നെക്കാളും ഇളയത് എന്നാണ്
എനിക്ക് തോന്നിച്ചിരുന്നത്.കാഴ്ച്ചയില്‍
യുവത്വം ഇന്നും സൂക്ഷിക്കുന്നു.
ലീവ്
വേക്കന്‍സിയില്‍ ശമ്പളമില്ലാതെ
ഒമ്പതു മാസം ഞാന്‍ തുടര്‍ന്നു.നിയമനം
അംഗീകരിക്കപ്പെട്ടിരുന്നില്ല.
1987 ഡ്സംബര്‍ 14 ന്
ഞാന്‍ സ്റ്റാഫ് റൂമില്‍
ഇരിക്കുകയായിരുന്നു.
സ്ക്കൂള്‍ മാനേജര്‍
തന്നതാണെന്ന് പറഞ്ഞ് പൊന്നപ്പന്‍
എനിക്ക് ഒരു കത്ത് കൊണ്ട്
വന്ന് തന്നു. ഞാന്‍
കവര്‍ തുറന്ന് മാനേജറുടെ
കത്ത് വായിച്ചു. അവിടെ
ജോലിചെയ്യുന്ന ചില അദ്ധ്യാപകരുടെ
നിയമനങ്ങള്‍ പുനര്‍വിന്യച്ചിരിക്കുന്ന
കാര്യങ്ങളാണ് ആദ്യം
പറഞ്ഞിരിക്കുന്നത്. എന്റെ
പേര് സൂചിപ്പിച്ചിരിക്കുന്ന
വരികളില്‍ എന്റെ കണ്ണ് പതിഞ്ഞു.
“ You are releived from your duties …...” എന്ന്
തുടങ്ങുന്ന ഒരു വാചകം.
അതില്‍ 43 claimant എന്നും
51(A) claimant എന്നുമൊക്കെ
എഴുതിയിട്ടുണ്ടായിരുന്നു.
ഈ നിയമങ്ങളെക്കുറിച്ചൊന്നും
എനിക്ക് പിടിപാടുണ്ടായിരുന്നില്ല.
പക്ഷെ ഒരു കാര്യം
മനസ്സിലായി. പിറ്റേ
ദിവസം മുതല്‍ സ്ക്കൂളില്‍
എനിക്ക് ജോലിയില്ല ! എന്റെ
കണ്ണില്‍ ഇരുട്ട് കയറി.........
ഞാന്‍
പൊന്നപ്പനെ നോക്കി. കാണാനില്ല
!
ഞാന്‍
കത്ത് വായിച്ച് സ്തംഭിച്ചിരിക്കുമ്പോള്‍
സമീപത്തുണ്ടായിരുന്നു ശ്രീ
എം. പി. മോഹനന്‍
മാസ്റ്ററും , ശ്രീ
പി.കെ.ബാബുരാജേന്ദ്രന്‍
മാസ്റ്ററും . മോഹനന്‍
മാസ്റ്ററ്‍ എന്റെ കൈയില്‍
നിന്നും കത്ത് വാങ്ങി വായിച്ചു.
“ഇതൊക്കെ
പതിവാണ് . ഞങ്ങള്‍ക്കും
ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്
. ഈ സ്ഥാപനമായതുകൊണ്ട്
പേടിക്കാനില്ല , ഇനിയും
ഒഴിവ് വരും . ജോലി
കിട്ടും" എന്നൊക്കെപ്പറഞ്ഞ്
ആശ്വസിപ്പിച്ചു.
നാലിന്
ബെല്ലടിച്ചപ്പോള്‍ തോള്‍
സഞ്ചിയും തൂക്കി ഞാന്‍ സ്റ്റാഫ്
റൂമില്‍ നിന്നിറങ്ങി.ഓഫിസിന്
മുന്നിലെത്തിയപ്പോള്‍
വാതില്‍ക്കല്‍ പൊന്നപ്പന്‍
നില്‍ക്കുന്നു , ഭവ്യതയോടെ
എന്നെ കാത്തെന്ന പോലെ .അദ്ദേഹം
എന്റെ അടുത്തേക്ക് വന്നു.
വളരെ വിനീതമായി
എന്നോട് സംസാരിച്ചു.
“മാഷ്
വരുന്നതും നോക്കി നില്‍ക്കുകയായിരുന്നു
ഞാന്‍. എന്നോടൊന്നും
തോന്നരുത്.ഞാന്‍
കത്ത് തന്ന് പോന്ന് കളഞ്ഞത്
വേറെയൊന്നും കൊണ്ടല്ല.
മാഷിന്റെ പ്രയാസം
കാണാന്‍ പറ്റില്ല. അതാണ്
കാര്യം.”
എന്റെ
ഔദ്യോഗിക ജീവിതത്തിലെ ഈ സംഭവം
എനിക്ക് ഒരിക്കലും മറക്കാന്‍
കഴിയുകയില്ല.
സഹജീവികളോട്
സ്നേഹവും, കാരുണ്യവും
ഇതുപോലെ പ്രകടിപ്പിക്കുന്ന
ദൈവികമായ ചില ഗുണങ്ങള്‍
പൊന്നപ്പനുണ്ട്. മാനുഷിക
മൂല്യങ്ങള്‍ക്ക് പൊന്നപ്പന്‍
വില കല്‍പ്പിക്കുന്നു.
അദ്ദേഹം ആദരണീയനാകുന്നത്
അങ്ങനെയാണ്.
നമുക്ക്
ഗ്രേഡും, പി.എഫുമൊക്കെ
ശരിയാക്കിത്തരുക എന്നത് ഒരു
ക്ളര്‍ക്കിന്റെ
കര്‍ത്തവ്യമാണെന്നായിരിക്കും
നാം വ്യാഖ്യാനിക്കുക. പക്ഷെ
അതിനുമപ്പുറം , ഒരു
മന്ദഹാസത്തോടെ , മനുഷ്യത്വത്തിന്റെ
സ്പര്‍ശമുള്ള ഒരു മുഖഭാവത്തോടെ
ആ സേവനം നടത്തിക്കിട്ടുമ്പോഴാണ്
നമുക്ക് ആനന്ദമുണ്ടാകുന്നത്,
നമുക്ക് അനുഭവയോഗ്യമാവുന്നത്.
അത്തരം ഒരു
ഹൃദയാലുവായിരുന്നു പൊന്നപ്പന്‍.
അദ്ദേഹത്തിന്
ഹൃദയം നിറഞ്ഞ ആശംസകള്‍ !
08 July, 2012
എന്റെ സ്കൂള്‍ ഡയറി 11
മേജര്‍ രവി പറഞ്ഞത്
ഒബതാം ക്ലാസ്സില്‍ തോറ്റു. അടുത്ത വര്‍ഷം പത്താം ക്ലാസില്‍ അതിനക്കാള്‍ ഭംഗിയായി തോറ്റു.മാനക്കേടും, അച്ചന്റെ ശിക്ഷയും ഭയന്ന് ഒരു പയ്യന്‍ പട്ടാംബി സ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറി.ബോംബെയില്‍ ചെന്നെത്തി.കുറെക്കാലം അലഞ്ഞു നടന്നു.വര്‍ഷങ്ങള്‍ക്കുശേഷം പട്ടാളക്കാരനായി നാട്ടില്‍ തിരിച്ചെത്തുന്നു.
പട്ടാള ജീവിതത്തിനിടെ ആ പയ്യന് പഠിക്കണമെന്ന ഒരു വിചാരം വന്നു. പട്ടാളബാരക്കില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ച് പത്താം ക്ലാസ്സ് പാസ്സായി. പട്ടാളക്കാരനാണല്ലോ, ഒരു വിജയം കരസ്ഥമാക്കിയപ്പോള്‍ വീണ്ടും ജയിക്കണമെന്ന മോഹം! ഒരു യുദ്ധക്കൊതി. വീണ്ടും പഠിച്ചു. പ്രീഡിഗ്രിയും, ഡിഗ്രിയും ജയിച്ചു.അങ്ങനെയിരിക്കെ സ്പോര്‍സില്‍ കംബം കയറി. ട്രാക്കില്‍ ഓടി, ചാടി! നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. പോള്‍വാള്‍ട്ടില്‍ ദേശീയ ചാംബ്യനായി. അതോടെ പട്ടാളക്കാരന് പ്രൊമോഷനായി. പടിപടിയായി ഉയര്‍ന്ന് പട്ടാളഓഫീസറായി.മേജര്‍ രവിയായി !
പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ശേഷം സിനിമയിലേക്കായി നോട്ടം . അവിടെയും നേട്ടങ്ങള്‍ കൊയ്തു. പേരിനോടൊപ്പം പുതിയൊരു പദവി കൂടി എഴുതി ചേര്‍ത്തു. “ സംവിധായകന്‍ മേജര്‍ രവി“ !
ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇപ്രാവശ്യം ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയമായിരുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ നടത്തിയ ചടങ്ങ് ഉദ്ഘാനം ചെയ്ത്കൊണ്ട് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ മേജര്‍ രവി പങ്ക് വെച്ച അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് മേല്‍ വിവരിച്ചത്. പത്താം ക്ലാസില്‍ ഇംഗ്ലീഷിനും, ഹിന്ദിക്കും തോറ്റ കുട്ടി പട്ടാളക്കാരനായി ജീവിതമാരംഭിച്ച്, മേജര്‍ രവിയായും, സംവിധായകന്‍ മേജര്‍ രവിയായായും മാറിയ ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ആഗ്രഹങ്ങള്‍ സഫലമാവണമെന്ന് മോഹവും, കഠിനമായ പരിശ്രമവും നടത്തിയാല്‍ എത്ര ഉന്നതമായ സ്ഥാനങ്ങളിലും എത്തിച്ചേരാന്‍ കഴിയും എന്ന് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
ഇതു പോലെ നിരവധി രവിമാര്‍ നമുക്ക് ചുറ്റുമുണ്ട്.വീട്ടില്‍ നിന്ന് ഒളിച്ച് ഓടി, മദ്രാസിലേക്ക് തീവണ്ടി കയറി , പ്രശസ്തരായി മാറിയ സിനിമാക്കാര്‍ നിരവധിയുണ്ട്. ബോംബെക്കാരനായും, പേര്‍ഷ്യക്കാരനായും, വ്യവസായിയായും വളര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയവരുമുണ്ട്. പട്ടിണീയും, ദുരിതവും, കഷ്ടപ്പാടും ഏറെ സഹിച്ച് കഠിനമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അവരോക്കെ ജീവിതം വെട്ടിപ്പിടിച്ചത്. ഇവരുടെയൊക്കെ ജീവിതാനുഭവങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സാധാരണ കുട്ടിക്ക് പോലും പരിശ്രമിച്ച് ഉന്നത നിലയില്‍ എത്തിച്ചേരാന്‍ കഴിയും എന്ന ഉത്ക്രിഷ്ടമായ ഒരു സന്ദേശം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
എന്നാല്‍ ഇവരെപ്പോലെ ഒളിച്ചോടി ഒരു പരീക്ഷണത്തിന് തുനിയരുത്. മഹാനായിത്തീരാം എന്ന കരുതലോടെ ഒളിച്ചോടുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കണം.ഒളിച്ചോട്ടക്കാരിലെ മഹാന്മാരായി മാറിയവരെ ചരിത്രം വാഴ്ത്തുന്നുണ്ടാവാം. നരക യാതന അനുഭവിക്കുന്നവരും, കുപ്രസിദ്ധരായി മാറിയവരും ഏറെ ഉണ്ടെന്നതും അറിയണം.
പണ്ടത്തെയും, ഇന്നത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് . ഇന്ന് ഒരു പക്ഷെ ഒളിച്ചോട്ടക്കാര്‍ ചെന്നെത്തുന്നത് മാഫിയകളുടെയോ, ക്രിമിനലുകളുടെയോ കേന്ദ്രങ്ങളിലായിരിക്കാം! എന്തിന് വെറുതെ ബാല്യം കരിയിച്ചു കളയണം ? മാതാപിതാക്കളുടെ തണലില്‍ നിന്നുകൊണ്ട് ജീവിക്കാനും, പഠിക്കുവാനും, വളരുവാനുമുള്ള സാഹചര്യങ്ങളുണ്ട്. തോറ്റാല്‍ ജയിക്കാന്‍ പരീക്ഷയുണ്ട്. തെറ്റ് ചെയ്താല്‍ തിരുത്താന്‍ അവസരമുണ്ട്. ആഗ്രഹങ്ങള്‍ സഫലമാവാന്‍ സ്വപ്നങ്ങള്‍ ബാക്കിയുണ്ട് ! പിന്നെയെന്തിന് ഒളിച്ചോടണം !
27 May, 2012
കഥ
പുണ്യാഹം
“ ഈ നിമിഷം , ഒന്നു കൂടി ആലോചിക്കൂ. ഒപ്പിടാന്‍ തന്നെയാണോ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ? അതല്ല, മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ക്ക് കൈകോര്‍ത്ത് പിടിച്ച് ഇറങ്ങിപ്പോകാം, പുതിയൊരു ജീവിതം തുടങ്ങാം, ഈ കുഞ്ഞിനൊപ്പം സന്തോഷകരമായി !“ വനിത ജഡ്ജ് വളരെ സ്നേഹത്തോടെയാണ് ഇക്കാര്യം ബോധിപ്പിച്ചത്.
എന്തു പറയുന്നു മീര ? പിരിയാന്‍ തന്നെയാണോ തീരുമാനം?
അതെ!
നന്ദകുമാറോ?
“ മീരക്ക് എന്നോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അങ്ങനെതന്നെയാകട്ടെ.”
ജഡ്ജിന്റെ മുന്നിലെ ചാരുബഞ്ചിന്റെ രണ്ടറ്റങ്ങളില്‍ മീരയും, നന്ദകുമാറും! മീരയുടെ തോളില്‍ കുഞ്ഞ് ശാന്തമായുറങ്ങുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്നെ അച്ചനും, അമ്മയും പിരിയാനുള്ള തീരുമാനം ഉറപ്പിക്കുക! ഒട്ടും ആശങ്ക തോന്നിയില്ല മീരക്ക്. അങ്ങനെ തന്നെ നടക്കട്ടെ.
ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ നടപടികള്‍ . വാദപ്രതിവാദങ്ങള്‍ , പഴിചാരലുകള്‍ , കുറ്റം പറച്ചിലുകള്‍ ..... പിന്നെ കൌണ്‍സിലിങ്ങ് !
ഇതുകൊണ്ടൊന്നും മീരയുടെയും, നന്ദകുമാറിന്റെയും മനസ്സ് മാറിയില്ല. ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്ന് മീര കുടുംബക്കോടതിയില്‍ തറപ്പിച്ചു പറഞ്ഞു.
വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ വയറില്‍ കിടക്കുന്ന കുഞ്ഞിനെ സാക്ഷിയാക്കി ഭര്‍ത്രുഗ്രുഹത്തെ ശപിച്ചു കൊണ്ട് ഇറങ്ങിപ്പൊന്ന രംഗം ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നു. കൊച്ചു കൊച്ചു പിണക്കങ്ങള്‍ , കുലുക്കങ്ങളായി, പിന്നെ ഒരു ഉരുള്‍പൊട്ടല്‍ !
പി.ജി. യുള്ള സര്‍ക്കാരാഫീസില്‍ പി.ആര്‍ . ഒ . ആയ മീരക്ക് കിട്ടുന്നതിനേക്കാളും, വരുമാനവും, പഠിപ്പും കുറവായിരുന്നു നന്ദകുമാറിന് . ഡിഗ്രിയും, നല്ല തൊഴിലുമുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു. അതു സഹിച്ചു.
പിന്നെയെന്തായിരുന്നു പ്രശ്നം ? നന്ദകുമാറിന്റെ അമ്മയുടെ ദു:ശ്യാഠ്യമോ ? വലിയ ഭൂസ്വത്തുള്ള തറവാട്ടില്‍ ജീവിച്ച അമ്മക്ക് ചില ചിട്ടവട്ടങ്ങളുണ്ടായിരുന്നു.
“ അമ്മക്ക് ചില ശീലങ്ങളുണ്ട്. മാറ്റാന്‍ ആവില്ല. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും “ മകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഓഫീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെന്നുള്ള നിര്‍ദ്ദേശവും നന്ദകുമാര്‍ അനുവദിച്ചില്ല. അച്ചനെയും, അമ്മയേയും തനിച്ചാക്കി നമ്മള്‍ വീടുമാറുന്നത് മഹാപാപമാണെന്ന പക്ഷക്കാരനായിരുന്നു നന്ദകുമാര്‍ .
“ ശീലങ്ങളെ മുറുക്കിപ്പിടിച്ച് , അച്ചനേയും, അമ്മയേയും കെട്ടിപ്പിടിച്ച് മോന്‍ ജീവിച്ചോ ! ഞാനെന്റെ വീട്ടിലേക്ക് പോകും.”
ഒടുവില്‍ മീര വീട്ടിലേക്ക് പോയി. കുടും ബ കോടതിയില്‍ വെച്ചുള്ള കണ്ടുമുട്ടലുകള്‍ മാത്രം. അമ്മയേയും, മകനേയും ഒരു പാഠം പഠിപ്പിക്കാനുള്ള വാശിയിലായിരുന്നു മീര.
സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ വാങ്ങാന്‍ മീര വീണ്ടും ആ വീട്ടില്‍ ചെന്നു. കോടതി അയച്ച പോലിസുമുണ്ടായിരുന്നു ഒപ്പം. തട്ടാനെക്കൊണ്ട് സ്വര്‍ണ്ണം ഉരച്ചു നോക്കി ഉറപ്പു വരുത്തി. എണ്ണി തിട്ടപ്പെടുത്തി, തൂക്കം നോക്കി . മീര അത്രക്കങ്ങ് അവിശ്വസിച്ചു നന്ദകുമാറിനെയും കുടുംബത്തെയും !
പക്ഷെ -
“ മീര. എന്തിനാണീ നാടകം ?” നന്ദകുമാര്‍ അടുത്തേക്ക് വരുന്നു.
“ ആഭരണപ്പെട്ടി മീര കൈവശം വെച്ചോളൂ. പക്ഷെ, മീര പോകരുത്. വഴക്കും, വക്കാണവും അവസാനിപ്പിക്കണം. ഇന്നു മുതല്‍ ഇവിടെ നില്‍ക്കണം.” നന്ദകുമാര്‍ തന്റെ കൈയില്‍ പിടിച്ച് സ്നേഹപൂര്‍വം യാചിക്കുകയാണ് .
മീരയുടെ ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മീരയുണ്ടായിരുന്നു. ആ മീര , ആ നിമിഷത്തില്‍ കണ്ട വിഫലമായ ഒരു സ്വപ്നം മാത്രമായിരുന്നു അത്. നിലവിളക്കും, ഷെല്‍ഫും ചുമട്ടുകാരന്‍ പുറത്തേക്കെടുത്ത് വണ്ടിയില്‍ കയറ്റുന്നത് മോബൈലില്‍ പകര്‍ത്തുകയായിരുന്നു നന്ദകുമാര്‍ .....
മീരക്കും, നന്ദകുമാറിനും ഇടക്ക് ചാരുബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കിടത്തിയ ശേഷം അവള്‍ ജഡ്ജിയുടെ അടുത്തേക്ക് പോയി.
ഫയലിലെ അവസാന താളില്‍ ഒറ്റ വാചകത്തില്‍ ഒരു വിധി ന്യായം. അതിനു താഴെ ഒപ്പിടാനുള്ള സ്ഥലം ജ്ഡ്ജി തോട്ടുകാണിച്ചു.
ഈ സമയം കുഞ്ഞ് ഉണര്‍ന്ന് ഉറക്കെ കരഞ്ഞു.കുഞ്ഞിന്റെ മൂത്രം ബഞ്ചിലൂടെ ഒഴുകി നന്ദകുമാര്‍ ഇരുന്നിടം നനഞ്ഞു. ! നന്ദകുമാര്‍ എഴുന്നേറ്റു.കുഞ്ഞിനെ വാരിയെടുത്ത് തോളില്‍ ചേര്‍ത്ത് പിടിച്ചു. കീശയില്‍ നിന്നും തൂവാലയെടുത്ത് ബെഞ്ച് തുടച്ചു.തൂവാല പോക്കറ്റില്‍ തന്നെ തിരുകി.
മീര അമ്പരന്നു. “ സോറി മാഡം. ‘സ്നഗി’ ഇടീക്കാന്‍ മറന്നു.”
‘ ഡൊണ്ട് വറി. ഹി കാന്‍ മാനെജ് ഇറ്റ് . മീര സൈന്‍ ചെയ്തോളു.” ജഡ്ജ് പറഞ്ഞു.
പക്ഷെ . മീര പേന താഴെ വെച്ച് നന്ദകുമാറിന്റെ അടുത്തേക്ക് ഓടി. നീണ്ടു വന്ന മീരയുടെ കൈകളെ നന്ദകുമാര്‍ ക്ഷണിച്ചു.ഇടതുകൈ കൊണ്ട് മാറത്ത് കുഞ്ഞിനെയും, വലതുകൈയാല്‍ മീരയേയും ഭദ്രമാക്കി നന്ദകുമാര്‍ നടന്നു.
അപ്പോള്‍ ജഡ്ജ് വിചിത്രമായ ആ കാഴ്ച്ച കണ്ട് അമ്പരന്നെഴുന്നേറ്റു.
“ ഒന്നൊന്നര വര്‍ഷത്തൊളം പാടുപെട്ടിട്ടും ഉരുകാത്ത ആ ഹ്രുദയങ്ങളെ ശുദ്ധീകരിക്കുവാന്‍ ഉണ്ണി മൂത്രം തന്നെ വേണ്ടി വന്നല്ലോ.ജഡ്ജി ഫയല്‍ കെട്ടി വെച്ച് പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിച്ചു.
21 May, 2012
ഇത് രാക്ഷസ കേരളം
സിംഹവാലന്‍ കുരങ്ങ് വംശമറ്റ് പോകും എന്ന് വ്യാകുലപ്പെട്ട് കണ്ണീരൊഴുക്കിയ സാഹിത്യ , സാംസ്കാരിക നായകന്മാര്‍ക്ക് , ഇപ്പോഴിതാ ടി. പി . ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്‍ ഒരു കോഴിയെ കൊല്ലുന്നത് പോലെ കൊല ചെയ്യപ്പെട്ടപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയി.
മനുഷ്യന് ഒരു കുരങ്ങിന്റെ വില പോലുമില്ലേ ?
സാംസ്കാരിക നായകന്മാര്‍ക്ക് പ്രതികരിക്കാനും, പ്രതികരിക്കാതിരിക്കാനും ഒരു പോലെ സ്വതന്ത്ര്യമുണ്ട്. പക്ഷെ ഇത്തരം രാക്ഷസീയതകള്‍ക്കും, അനീതികള്‍ക്കും എതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താന്‍ കലാകാരന്മാര്‍ ഒരുമിക്കുംബൊള്‍ സാധിക്കും.അവര്‍ ഉണര്‍ന്ന് സമൂഹത്തെ ഉണര്‍ത്താനോരുങ്ങാത്തത് അതിന്‍ കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ് .
സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തകരും, പൊതുജനങ്ങളും, സര്‍ക്കാരും ഒറ്റക്കെട്ടായി പ്രതികരിച്ചാല്‍ വാടക കൊലയാളികളെയും, അതിന് പ്രേരിപ്പിക്കുന്നവരെയും, ഇല്ലായ്മ ചെയ്യാന്‍ കഴിയും.
“സുകുമാര്‍ അഴീക്കോട്” പോലുളള്ള സിംഹ ഗര്‍ജനങ്ങള്‍ പൊലിഞ്ഞു പോയതോര്‍ക്കുംബോള്‍ ഈ അവസരത്തില്‍ നഷ്ടം അനുഭവപ്പെടുന്നു.
കുറച്ച് കാലം ഈ കൊലപാതകം വലിയ കോളിളക്കം ഉണ്ടാക്കും. പിന്നെ ഇതിനെക്കാള്‍ വലിയ ഒരു പ്രശ്നം വരും. അപ്പോള്‍ നമ്മളിതു മറക്കും. അഞ്ചാം മന്ത്രി പ്രശ്നം, മുല്ലപ്പെരിയാര്‍ ,
ബാലക്രിഷ്ണ പിള്ളയുടെ ജയില്‍ വാസം, പാമോലിന്‍ , എസ്.എന്‍. സി. ലവ് ലിന്‍ , 3 ജി സ്പെക് ട്രം,സുനാമി ...... ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ! ഒന്നിനു മീതെ മറ്റൊന്ന് !
ജനം മറന്നാലും, മാധ്യമങ്ങള്‍ കൈയൊഴിഞ്ഞാലും, ടി.പി. ചന്ദ്രശേഖരന്റെ മാതാവിനും, ഭാര്യക്കും, മകനും ഈ ദുരന്തം മറക്കാനാവുമോ? അവരുടെ ജീവിതത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
06 May, 2012
യാത്രാവിവരണം
പഴനി യാത്ര
2012 മെയ് മാസം രണ്ടാം തിയതി രാവിലെ 5.15 ന് ഞങ്ങള്‍ പഴനിയാത്രക്ക് പുറപ്പെട്ടു.അഛന്‍, അമ്മ , ഗൌരി, അഛഛന്‍, മാമാജി, മാമി, മകള്‍ അമ്മു എന്നിവരാണ് ഉണ്ടായിരുന്നത്. കാറില്‍ നല്ല എ.സി. ഉണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റതിന്റെ ക്ഷീണവും,
തണുപ്പും കാരണം ഉറങ്ങിപ്പൊയി. കൊടുങ്ങല്ലൂര്‍ എത്തിയപൊഴെക്കും നേരം വെളുത്തു തുടങ്ങി. ത്രിശ്ശുര്‍ കഴിഞ്ഞ് ഞങ്ങളുടെ വണ്ടി കുതിരാന്‍ കയറാന്‍ തുടങ്ങി. ഒരു വശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മല. മറു വശത്ത് താഴ്വാരം. ഇതിനിടയിലൂടെയുള്ള വഴിയിലൂടെ
ഞങ്ങളുടെ കാര്‍ പതുക്കെ കയറി. തമിഴ് നാട്ടില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ കാണാമായിരുന്നു.കുതിരാന്‍ മലയുടെ മുകളില്‍ ഒറ്റക്ക് നില്‍ക്കുന്ന വീടുകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.
എട്ട് മണിയോടെ ഞങ്ങള്‍ പാലക്കാട്ട് എത്തി. നെന്മാറയില്‍ വെച്ച് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോയി. പെര്‍മിറ്റ് എടുക്കാന്‍ പോയതാണെന്ന് അഛന്‍ പറഞ്ഞു. വാഹനം തമിഴ് നാട്ടിലേക്ക് കടക്കുന്നതിനുള്ള അനുവാദമാണത് എന്നറിയാന്‍ കഴിഞ്ഞു.ഡ്രൈവര്‍ പെര്‍മിറ്റ് വാങി വന്നു. വീണ്ടും യാത്ര തുടര്‍ന്നു.
പിന്നെയും കുറെകൂടി ചെന്നപ്പോള്‍ തമിഴ് എഴുതിയ കടയുടെ ബോര്‍ഡുകള്‍ കണ്ടു.അപ്പൊള്‍ മനസ്സിലായി തമിഴ് നാട് എത്തിയെന്ന്.പാലക്കാട്ടെ ഗോവിന്ദപുരത്തുനിന്നാണ് തമിഴ് നാട്ടിലേക്ക് കടന്നത്. അവിടെ കേരളത്തേയും , തമിഴ് നാടിനേയും വേര്‍തിരിക്കുന്നത് ഒരു ചെറിയ തോടാണ്. ഒരു ചെറിയ പാലം കടന്നപ്പോള്‍ തമിഴ് നാടായി. അല്‍പ്പ ദൂരം യാത്ര ചെയ്ത ശേഷം ഡ്രൈവര്‍ വണ്ടി നിറുത്തി, പെര്‍മിറ്റ് പരിശോധിപ്പിക്കാനായി പൊയി. വീണ്ടും യാത്ര തുടര്‍ന്നു.
യാത്രക്കിടയില്‍ ആന്റിക്ക് ശര്‍ദ്ദിവരുന്നു എന്നു പറഞ്ഞപ്പോള്‍ വണ്ടി നിറുത്തി. ഫ്ലാസ്ക്കില്‍ ചായ കരുതിയിട്ടുണ്ടായിരുന്നു. നല്ല ചൂടന്‍ ചായ കുടിച്ചപ്പോള്‍ ആന്റിയുടെ ശര്‍ദ്ദി പംബ കടന്നു.ഞങ്ങളും ചൂടന്‍ ചായ കുടിച്ചു. ഞങ്ങളും ഉഷാറായി. യാത്ര തുടര്‍ന്നു.റോഡിന്റെ വശങ്ങളില്‍ മാവ് തോട്ടങ്ങള്‍ കായ്ച്ച് നില്‍ക്കുന്നത് ആ സ്ഥലത്തെ മനോഹരമാക്കുന്നു.
പിന്നെ കുറെ ദൂരം പിന്നിട്ടപ്പോള്‍ റോഡിനിരു വശത്തും പുളി മരങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
തമിഴ് നാടും, കേരളവും തമ്മില്‍ മൂന്ന് വ്യത്യാസങ്ങളാണ് എനിക്ക് തോന്നിയത്. ഒന്ന്-അവര്‍ മാത്രു ഭാഷയെ സ്നേഹിക്കുന്നു. ബസ്സുകളുടെയും, കടകളുടെയും പേരുകള്‍ അവര്‍ തമിഴില്‍ ആണ് എഴുതിയിരിക്കുന്നത്. രണ്ട്- തെങ്ങിന്റെ ഓല അവര്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ബസ്സ് വയ്റ്റിങ്ങ് സ്റ്റാന്റും, വീടുകളും ഓലയാണ് മേഞ്ഞിരിക്കുന്നത്. മൂന്ന്- അവര്‍ വലിയ അദ്ധ്വാന ശീലരാണ്.പാടത്തും, പച്ചക്കറി തോട്ടത്തിലും പൊരി വെയിലത്ത് നിന്ന് അവര്‍ ജോലി ചെയ്യുന്നത് കണ്ടു.
ഒരു പ്രദേശം മുഴുവന്‍ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു. അവ ആയിരക്കണക്കിന് കാണും എന്നു തോന്നുന്നു. വെള്ളമില്ലാത്തതിനാല്‍ കറന്റ് ഉണ്ടാക്കാനാണ് അവര്‍ കാറ്റിനെ ആശ്രയിക്കുന്നത് എന്നു മനസ്സിലായി.
പിന്നെ കുറെക്കൂടി പോയപ്പോള്‍ പഴനി മല ദൂരെ നിന്നു കാണാന്‍ കഴിഞ്ഞു. ഏകദേശം പത്തു മണിയോടെ ഞങ്ങള്‍ പഴനിയിലെത്തി.
രസകരമായ യാത്ര
കണ്ണെത്താദൂരത്തോളം കാറ്റാടി യന്ത്രങ്ങള്‍ . മാനം മുട്ടി നില്‍ക്കുന്ന മലകള്‍. മലകളെ മേഘങ്ങള്‍ പൊതിഞ്ഞു നില്‍ക്കുന്നു.ഈ കാഴ്ച്ചകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.
പത്തു മണിയോടു കൂടി ഞങ്ങള്‍ പഴനിയിലെത്തി.ചേട്ടന്റെ മുടി വെട്ടുന്ന ചടങ്ങാണ് ആദ്യം നടത്തിയത്. അതിനു ശേഷം ചന്ദനം പൂശി. അപ്പോള്‍ ചേട്ടന്‍ കുഞ്ഞു മുരുഗനായി മാറി.
പിന്നെ ഞങ്ങള്‍ മല കയറാന്‍ തുടങ്ങി.ഇടക്കിടെ ഇരുന്നും, വിശ്രമിച്ചും, വെള്ളം വാങ്ങി കുടിച്ചും ഞങ്ങള്‍ മുകളിലേക്ക് കയറി.അങ്ങനെ ഞങ്ങള്‍ നടയില്‍ എത്തി.ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല.അതിനാല്‍ മുരുകസ്വാമിയെ നടയില്‍ നിന്ന് വളരെ നന്നായി തോഴുകുവാന്‍ സാധിച്ചു.ഞങ്ങളെല്ലാവരും ഹര,ഹരോ എന്നു വിളിച്ചു കൊണ്ടീരുന്നു. മുരുകസ്വാമിയെ കണ്ടു തോഴുകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ഞങ്ങള്‍ അംബലത്തില്‍ നിന്നും പുറത്തിറങ്ങി.പായസവും,കളഭവും,പ്രസാദവുമൊക്കെ വാങ്ങിച്ചു.പിന്നെ ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി.
ഉച്ചക്ക് ഒരു മണിക്ക് തിരിച്ചു മടങ്ങി.ക്ഷീണം കൊണ്ട് എല്ലാവരും ഉറങ്ങിപ്പോയി.
തമിഴ്നാടിനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കേരളത്തിലേക്ക് പ്രവേശിച്ചു.ഇരുവശത്തും പാടങ്ങള്‍
സുന്ദരമാക്കുന്ന പാലക്കാടിലൂടെ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു.
5 മണിക്ക് ഇരിങ്ങാലക്കുറ്റയിലെത്തി. ഗ്രാമ്യ എന്ന ഹോട്ടലില്‍ കയറി ചായ കുടിച്ചു.മസാല ദോശയും തിന്നു. നല്ല രുചിയായിരുന്നു.ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു ജാഥ കടന്നു പോയി . അപ്പോള്‍ കുറെ സമയം പോയി. പിന്നെ കാര്‍ സ്പീഡില്‍ വിട്ടു. 7 മണിക്ക് ഞങ്ങള്‍ പറവൂരെത്തി.എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യാത്ര ആയിരുന്നു ഇത്.
05 April, 2012
ഓര്‍ഡിനറി - സിനിമ


സിനിമ നല്ലതാണെങ്കില്‍ , സൂപ്പര്‍ താരങ്ങളില്ലെങ്കിലും ജനം സ്വീകരിക്കും എന്നതിന് “ ഓര്‍ഡിനറി” സാക്ഷ്യം.
ബിജു മേനോനും, ബോബന്‍ കുഞ്ചാക്കോയും ഈ സിനിമയില്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്.ഡ്രൈവര്‍
സുകുവായും, ഇ രവി പിള്ളയായും ജീവിക്കുകയാണ്.
പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള അവിടുത്തുകാരുടെ യാത്ര ഉല്ലാസകരവും, സംഭവ ബഹുലവുമാണ്.
അതിമനോഹരമായ പ്രക്രുതി സൌന്ദര്യം ആസ്വദിച്ച്,ആനന്ദിച്ച് ആ യാത്രയില്‍ പ്രേക്ഷകരും പങ്ക് ചേരുന്നു.
ഗവിയിലെ ജനങ്ങളുടെ ചിരിയിലും, ചിന്തയിലും, പ്രശ്നങ്ങളിലും നമ്മളും ഭാഗഭാക്കാവുന്നു.
അതി മനോഹരങ്ങളായ കാഴ്ച്ചകളാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഗാനങ്ങളും, സംഗീതവും ഹ്ര്ദ്യം.പ്രതിഭാശാലിയായ
ഒരു സംവിധായകന്റെ സ്പര്‍ശം ചിത്രത്തെ മികവുറ്റതാക്കിയിരിക്കുന്നു.സുഗീതിന് കഴിവുകളുണ്ട്. ഭാവിയില്‍ ഇതിലും
നല്ല സിനിമകള്‍ സുഗീതില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഓരോ സീനിലും നൂറു ശതമാനം പരിപൂര്‍ണത നല്‍കുവാന്‍
നടത്തിയ കൂട്ടായ ശ്രമമാണ് സിനിമയുടെ വിജയ രഹസ്യമെന്നു തോന്നുന്നു.
സിനിമയില്‍ ഇല്ലാത്തത്.
സിനിമയില്‍ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രമാണ്ഗവിയിലെ റിട്ട. അധ്യാപകന്‍ വേണു മാഷ്.അദ്ദേഹം മകന്റെ ആകസ്മിക വേര്‍പാടില്‍ വിലപിക്കുന്നു.
തിയേറ്ററിനു പുറത്ത് ഞാന്‍ മറ്റൊരു കാഴ്ച്ച കണ്ടു.മകന്റെ വിജയത്തില്‍ അഭിമാനിക്കുന്ന ഒരു പിതാവിന്റെ ആനന്ദാശ്രുക്കള്‍ !
പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ ഏപ്രില്‍ ഒന്നാം തിയതി ഞായറാഴ്ച ഫസ്റ്റ് ഷോ കാണാന്‍ ഞാന്‍ കുടുംബസമേതം ചെന്നപ്പോള്‍ ജനപ്രളയം ! ചിത്രാഞ്ജലിയില്‍ റിലീസ് ചെയ്ത ഒരു ചിത്രവും ഇതു പോലെ ഹൌസ് ഫുള്‍ ആയിട്ടില്ല.ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പ്. തിരക്ക് കണ്ട് അംബരന്ന് ഞാന്‍ മടങ്ങാന്‍ ഒരുങ്ങി.
അപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.റിട്ട. പ്രൊഫസര്‍ ഡോക്റ്റര്‍ ശ്രീ സുരാജ് ബാബു ഗേറ്റിനകത്ത് ഒരു കാര്‍ ചാരി നില്‍ക്കുന്നു.
അത് മറ്റാരുമല്ല. ‘ ഓര്‍ഡിനറി’ എന്ന സൂപ്പര്‍ സിനിമയുടെ സംവിധായകന്‍ സുഗീതിന്റെ പിതാവ് ! ഒരു പിതാവിന് ഇതില്പരം ഒരു ആനന്ദം അനുഭവിക്കാനുണ്ടൊ എന്നെനിക്ക് തോന്നിപ്പോയി.മകന്‍ ‘ അതി കേമന്‍ ‘ എന്നു കേള്‍ക്കുക, മകന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ ജനം ഉത്സവ പ്പറംബിലേക്കെന്ന പോലെ ഒഴുകിയെത്തുക.ഈ കാഴ്ച്ച കണ്ടാല്‍ ഏത് പിതാവാണ് ആഹ്ലാദിക്കാത്തത് ! അന്ന് സിനിമ കാണാന്‍ കഴിഞ്ഞില്ലെങ്കിലും, സുഗീത് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ സല്‍പ്പേരില്‍ സായൂജ്യമനുഭവിക്കുന്ന ഒരു പിതാവിന്റെ ആനന്ദക്കണ്ണീര്‍ നേരിട്ട് കണ്ടത് ഒരു അപൂര്‍വ കാഴ്ച്ചയായി ഞാന്‍ കരുതുന്നു
17 March, 2012
എന്റെ സ്കൂള്‍ ഡയറി 10
രാജേഷ് പറഞ്ഞ കഥ
(കഥയല്ല കാര്യം)
(കഥയല്ല കാര്യം)
എം.എ. ലിറ്ററേച്ചറിന് മഹാരാജാസില്‍ പഠിക്കുകയാണ് രാജേഷ്. എന്റെ ഒരു പൂര്‍വ വിദ്യാര്‍ഥിയാണ് . ഒരിക്കല്‍
കണ്ടപ്പോള്‍ സ്കൂളില്‍ വെച്ചുണ്ടായ ഒരു അനുഭവം പറയട്ടെയെന്ന് അവന്‍ അനുവാദം ചോദിച്ചു. വൈമനസ്യ
ത്തോടെയാണെങ്കിലും രാജേഷ് അക്കഥ പറഞ്ഞു.
രാജേഷിന്റെ വാക്കുകള്‍ ....
ഞാന്‍ എസ്.എസ്.എല്‍ . സി. പാസ്സായി പോയതിനു ശേഷം ഒരു ദിവസം സാറിനെ കാണുവാന്‍ വന്നിരുന്നു.
എന്റെ ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു.സാര്‍ അപ്പോള്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സാര്‍ ഓര്‍ക്കുന്നു
ണ്ടോ? ഒരു അപേക്ഷാഫോം പൂരിപ്പിക്കാന്‍ സാറിന്റെ സഹായം തേടി വന്നതായിരുന്നു ഞാന്‍ . ഞാന്‍ വളരെ
അധികം ഇഷ്ടപ്പെടുന്ന സാറിനെക്കൊണ്ട് തന്നെ ആ അപേക്ഷാഫോം പൂരിപ്പിക്കണമെന്നതായിരുന്നു എന്റെ
ആഗ്രഹം.ഒരു ജോലിക്ക് ആദ്യമായി അപേക്ഷിക്കുംബോള്‍ ,അത് സാറിനെക്കൊണ്ട് നിര്‍വഹിപ്പിക്കണമെന്ന
തായിരുന്നു എന്റെ അഭിലാഷം
പക്ഷെ , സാര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.
“പത്താം ക്ലാസ്സ് പാസ്സായ ഒരു കുട്ടി ഒരു അപേക്ഷാഫൊം പൂരിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് വായിച്ചാല്‍
മനസ്സിലാവുമാല്ലോ ! അതു കൊണ്ട് രാജേഷ് തന്നെപൂരിപ്പിക്കുന്നതാണ് നല്ലത്”
ഞാന്‍ സാറില്‍ നിന്നും ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചതല്ല.ഞാന്‍ ആരാധിക്കുന്ന സാറിനെ പരിചയപ്പെടുത്താ
ന്‍ കൂടിയാണ് കൂട്ടുകാരനെ ഒപ്പം കൂട്ടിയത്. അവന്റെ മുന്നില്‍ വെച്ച് സാറിതു പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞി
ല്ല. ഞാന്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും സാര്‍ ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചു.ഞാന്‍ ഫൊം തിരിച്ചു വാങ്ങി
പുറത്തേക്ക് നടന്നു.
“ ഇതാണോ നീ പുകഴ്ത്തിപ്പറയാറുള്ള നിന്റെ മാഷ് !” കൂട്ടുകരന്റെ കമന്റ്.
ചൂരല്‍കൊണ്ട് അടിക്കുന്നതിനേക്കാളും, ബഞ്ചില്‍ കയറ്റി നിറുത്തുന്നതിനേക്കാളും, ക്ലാസ്സില്‍ പുറത്തു നിറുത്തുന്ന
തിനേക്കാളും വേദനാജനകമായി എനിക്കിത് തോന്നി.
സാര്‍ എന്താണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ഞാന്‍ വളരെ ആലോചിച്ചിട്ടുണ്ട്. സാര്‍ നല്ലൊരു ഉദ്ദേശത്തോ
ടെയാണ് ഇങ്ങനെ പറഞ്ഞതെന്ന് വളരെ ലളിതമായി പിന്നീട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍
അങ്ങനെ സമാധാനിച്ചു.
ഞാന്‍ തന്നെ ആ പ്രശ്നത്തിന് പരിഹാരവും കണ്ടെത്തി അങ്ങനെ സമാശ്വസിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
പക്ഷെ സാര്‍ ,എനിക്ക് സാറിനോട് പിണക്കമില്ല. സാറിനെ ഞാന്‍ എങ്ങനെ ബഹുമാനിച്ചിരുന്നുവോ, അങ്ങനെ തന്നെ
ഇപ്പോഴും തുടരുന്നു .ഇംഗ്ലീഷ് തുടര്‍ന്നു പഠിക്കണമെന്നു തന്നെയാണ് താല്‍പ്പര്യം. റിസര്‍ച്ച് ചെയ്യണമെന്ന്
കരുതുന്നു. സാറിന്റെ അനുഗ്രഹവും , പ്രാര്‍ഥനയും ഉണ്ടാവണം.........!
സ്കൂള്‍ മുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇപ്പൊള്‍ ഞാനും , രാജേഷും മാത്രം !
കാറ്റില്‍ ഇലകള്‍ കിലുങ്ങുന്ന ശബ്ദം.പഴുത്തതും, ദുര്‍ബ്ബലവുമായ ചില ഇലകള്‍ കൊഴിഞ്ഞു വീണു.
ആ കാറ്റില്‍ എന്റെ മനസ്സിലുണ്ടായിരുന്ന പുഴുക്കുത്തേറ്റ ചില ഇലകളും ഞെട്ടറ്റു വീണു.എന്നെനിക്ക് തൊന്നി.
എനിക്ക് ബോധോദയം ഉണ്ടായത് അപ്പോഴാണ്. അതിന് നിമിത്തമായത് രാജേഷാണ്.
ഒരു കൌമാരക്കാരനെ വേദനിപ്പിച്ചതിന് ഞാന്‍ നിര്‍വ്യാജം മാപ്പ് പറഞ്ഞു.ഏറെക്കാലം മനസ്സില്‍
ഒതുക്കിവെച്ച ആ സംഭവം തുറന്നു പറഞ്ഞ് എനിക്ക് വെളിച്ചം കാണിച്ചു തന്ന രാജേഷിന് ഞാന്‍ നന്ദി പറഞ്ഞു
അധ്യാപകരുടെ വാക്കുകളും, പ്രവര്‍ത്തികളും കുട്ടികളെ പലതരത്തിലും സ്വാധീനിക്കും .ഉയര്‍ത്താനും,
തളര്‍ത്താനും ആ വാക്കുകള്‍ക്ക് ശക്തിയുണ്ട്. ദാഷിണ്യമില്ലാത്ത വാക്കുകള്‍ എത്രയോ കുട്ടികളുടെ മനസ്സില്‍
പോറലേല്‍പ്പിച്ചിട്ടുണ്ടാകാമെന്ന് എനിക്ക് തോന്നിപ്പോകുന്നു.
കണ്ടപ്പോള്‍ സ്കൂളില്‍ വെച്ചുണ്ടായ ഒരു അനുഭവം പറയട്ടെയെന്ന് അവന്‍ അനുവാദം ചോദിച്ചു. വൈമനസ്യ
ത്തോടെയാണെങ്കിലും രാജേഷ് അക്കഥ പറഞ്ഞു.
രാജേഷിന്റെ വാക്കുകള്‍ ....
ഞാന്‍ എസ്.എസ്.എല്‍ . സി. പാസ്സായി പോയതിനു ശേഷം ഒരു ദിവസം സാറിനെ കാണുവാന്‍ വന്നിരുന്നു.
എന്റെ ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു.സാര്‍ അപ്പോള്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സാര്‍ ഓര്‍ക്കുന്നു
ണ്ടോ? ഒരു അപേക്ഷാഫോം പൂരിപ്പിക്കാന്‍ സാറിന്റെ സഹായം തേടി വന്നതായിരുന്നു ഞാന്‍ . ഞാന്‍ വളരെ
അധികം ഇഷ്ടപ്പെടുന്ന സാറിനെക്കൊണ്ട് തന്നെ ആ അപേക്ഷാഫോം പൂരിപ്പിക്കണമെന്നതായിരുന്നു എന്റെ
ആഗ്രഹം.ഒരു ജോലിക്ക് ആദ്യമായി അപേക്ഷിക്കുംബോള്‍ ,അത് സാറിനെക്കൊണ്ട് നിര്‍വഹിപ്പിക്കണമെന്ന
തായിരുന്നു എന്റെ അഭിലാഷം
പക്ഷെ , സാര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.
“പത്താം ക്ലാസ്സ് പാസ്സായ ഒരു കുട്ടി ഒരു അപേക്ഷാഫൊം പൂരിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് വായിച്ചാല്‍
മനസ്സിലാവുമാല്ലോ ! അതു കൊണ്ട് രാജേഷ് തന്നെപൂരിപ്പിക്കുന്നതാണ് നല്ലത്”
ഞാന്‍ സാറില്‍ നിന്നും ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചതല്ല.ഞാന്‍ ആരാധിക്കുന്ന സാറിനെ പരിചയപ്പെടുത്താ
ന്‍ കൂടിയാണ് കൂട്ടുകാരനെ ഒപ്പം കൂട്ടിയത്. അവന്റെ മുന്നില്‍ വെച്ച് സാറിതു പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞി
ല്ല. ഞാന്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും സാര്‍ ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചു.ഞാന്‍ ഫൊം തിരിച്ചു വാങ്ങി
പുറത്തേക്ക് നടന്നു.
“ ഇതാണോ നീ പുകഴ്ത്തിപ്പറയാറുള്ള നിന്റെ മാഷ് !” കൂട്ടുകരന്റെ കമന്റ്.
ചൂരല്‍കൊണ്ട് അടിക്കുന്നതിനേക്കാളും, ബഞ്ചില്‍ കയറ്റി നിറുത്തുന്നതിനേക്കാളും, ക്ലാസ്സില്‍ പുറത്തു നിറുത്തുന്ന
തിനേക്കാളും വേദനാജനകമായി എനിക്കിത് തോന്നി.
സാര്‍ എന്താണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ഞാന്‍ വളരെ ആലോചിച്ചിട്ടുണ്ട്. സാര്‍ നല്ലൊരു ഉദ്ദേശത്തോ
ടെയാണ് ഇങ്ങനെ പറഞ്ഞതെന്ന് വളരെ ലളിതമായി പിന്നീട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍
അങ്ങനെ സമാധാനിച്ചു.
ഞാന്‍ തന്നെ ആ പ്രശ്നത്തിന് പരിഹാരവും കണ്ടെത്തി അങ്ങനെ സമാശ്വസിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
പക്ഷെ സാര്‍ ,എനിക്ക് സാറിനോട് പിണക്കമില്ല. സാറിനെ ഞാന്‍ എങ്ങനെ ബഹുമാനിച്ചിരുന്നുവോ, അങ്ങനെ തന്നെ
ഇപ്പോഴും തുടരുന്നു .ഇംഗ്ലീഷ് തുടര്‍ന്നു പഠിക്കണമെന്നു തന്നെയാണ് താല്‍പ്പര്യം. റിസര്‍ച്ച് ചെയ്യണമെന്ന്
കരുതുന്നു. സാറിന്റെ അനുഗ്രഹവും , പ്രാര്‍ഥനയും ഉണ്ടാവണം.........!
സ്കൂള്‍ മുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇപ്പൊള്‍ ഞാനും , രാജേഷും മാത്രം !
കാറ്റില്‍ ഇലകള്‍ കിലുങ്ങുന്ന ശബ്ദം.പഴുത്തതും, ദുര്‍ബ്ബലവുമായ ചില ഇലകള്‍ കൊഴിഞ്ഞു വീണു.
ആ കാറ്റില്‍ എന്റെ മനസ്സിലുണ്ടായിരുന്ന പുഴുക്കുത്തേറ്റ ചില ഇലകളും ഞെട്ടറ്റു വീണു.എന്നെനിക്ക് തൊന്നി.
എനിക്ക് ബോധോദയം ഉണ്ടായത് അപ്പോഴാണ്. അതിന് നിമിത്തമായത് രാജേഷാണ്.
ഒരു കൌമാരക്കാരനെ വേദനിപ്പിച്ചതിന് ഞാന്‍ നിര്‍വ്യാജം മാപ്പ് പറഞ്ഞു.ഏറെക്കാലം മനസ്സില്‍
ഒതുക്കിവെച്ച ആ സംഭവം തുറന്നു പറഞ്ഞ് എനിക്ക് വെളിച്ചം കാണിച്ചു തന്ന രാജേഷിന് ഞാന്‍ നന്ദി പറഞ്ഞു
അധ്യാപകരുടെ വാക്കുകളും, പ്രവര്‍ത്തികളും കുട്ടികളെ പലതരത്തിലും സ്വാധീനിക്കും .ഉയര്‍ത്താനും,
തളര്‍ത്താനും ആ വാക്കുകള്‍ക്ക് ശക്തിയുണ്ട്. ദാഷിണ്യമില്ലാത്ത വാക്കുകള്‍ എത്രയോ കുട്ടികളുടെ മനസ്സില്‍
പോറലേല്‍പ്പിച്ചിട്ടുണ്ടാകാമെന്ന് എനിക്ക് തോന്നിപ്പോകുന്നു.
Subscribe to:
Posts (Atom)
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
തിരക്കഥ സീന്‍ ഒന്ന് സെപ്തംബര്‍ പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന്‍ വശം . റോഡ് . സുനില്‍ ,...