20
വര്‍ഷം
മുമ്പത്തെ ഒരു ഫോട്ടോ.
മട്ടാഞ്ചേരി
ഉപജില്ലാ കലോല്‍സവത്തില്‍
നാടക മല്‍സരത്തില്‍ പള്ളുരുത്തി
എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്
ഒന്നാം സമ്മാനം നേടിയപ്പോള്‍
എടുത്തത്.
അഭിനേതാക്കളോടൊപ്പം
പോസ് ചെയ്തത് അന്നത്തെ ഹെഡ്
മിസ്ട്റസ് പന്മാവതി ടീച്ചര്‍,
രാജം ടീച്ചര്‍
, തങ്കപ്പന്
മാസ്റ്റര്‍,
പ്രസന്ന
ടീച്ചര്‍, എൈഷ
ടിച്ചര്‍, ബീന
ടീച്ചര്‍, ഭാസി
മാസ്റ്റര്‍,
കമല്‍
മാസ്റ്റര്‍ കൂടാതെ ,
പിന്
നിരയില്‍ ഞാനുമുണ്ട്.
നാടകത്തില്‍
അഭിനയിച്ച അന്ന് ഹൈസ്ക്കൂള്
വിദ്യാര്‍ത്ഥികളായിരുന്ന
ആ മിടുക്കന്മാര് ഇന്നെവിടെയാണാവോ?
16 April, 2017
14 April, 2015
വിഷുക്കാലം ഒരു ഓര്‍മ്മച്ചിത്രം
അന്നൊരു
വിഷുക്കാലത്ത്
ഒരു
വിഷുക്കാലം കൂടി ഇതാ
അരികിലെത്തുന്നു. ഈ
അവധിക്കാലത്ത് ഏതാനം ദിവസങ്ങളായി
ഞങ്ങള്‍( എന്റെ
കുടുംബം ) രാവിലെ
വാതില്‍ തുറന്നാല്‍ കണി
കാണുന്നത് നേരെ മുന്നിലെ
പറമ്പില്‍ പൂത്തുലഞ്ഞു
നില്ക്കുന്ന കണിക്കൊന്നയെയാണ്.
അതൊരു മനം കുളുര്‍പ്പിക്കുന്ന
കാഴ്ച്ചയായിരുന്നു. ഇന്നലെ
മുതല്‍ തന്നെ വിശിഷ്ടമായ ആ
കൊന്നപ്പൂക്കള്‍ തേടി ആളുകളുടെ
വരവ് തുടങ്ങി. ഇതാ
ഇപ്പോള്‍ കൊന്ന മരം ശൂന്യമായി.
വിഷുപ്പുലരിയില്‍
കണി കാണാന്‍ ഒരുക്കുന്ന
സമൃദ്ധമായ നിറപറക്കാഴ്ച്ചകളില്
കണ്ണന്റെ അരികില്‍ ഇടം
പിടിക്കാന്‍ ആ കൊന്നപ്പൂവ്
മരമിറങ്ങിപ്പോയി.ആ
ജന്മം എത്ര സഫലം !
ബാല്യത്തിലെ
ഒരു വിഷുക്കാലം ഓര്മ്മയിലോടിയെത്തുകയാണ്.
അന്ന് അമ്മയും
വല്യമ്മയും ഓരോ രൂപ വീതം
വിഷുക്കൈനീട്ടം തന്നു.
രണ്ടു് ഒറ്റരൂപ
നാണയങ്ങള്‍ . ആ
കാശ് ട്രൗസറിന്റെ പോക്കറ്റിലിട്ട്കൊണ്ട്
ഞാന്‍ കോവിലകത്തുംകടവിലേക്ക്
നടന്നു. അവിടെയാണ്
പടക്കക്കടയുള്ളത്.
പടക്കക്കടയില്‍
നല്ല തിരക്കുണ്ട്. രാജപ്പന്
ചേട്ടന്റെ കടയാണ്. ഗുണ്ടിന്
രണ്ട് രൂപ വില. ഞാന്‍
ഒരു ഗുണ്ട് വാങ്ങിച്ചു.
കാശ് കൊടുത്തു.
ഗുണ്ട് ട്രൗസറിന്റെ
പോക്കറ്റില്‍ ഇട്ടു കടയില്‍
നിന്നും പോന്നു.
(ട്രൗസറിന്റെപോക്കറ്റില്
ഗുണ്ടുണ്ടെന്ന് എന്നെക്കണ്ടാല്‍
ആരും പറയുകയേയില്ല ! )
അച്ഛന്റെ
ജൗളിക്കട കടവില്‍ത്തന്നെയാണ്
. ഞാന്‍ കടക്കരികില്‍
ചെന്നു നിന്നു. വിഷുക്കാലമായതിനാല്‍
കടയില്‍ തിരക്കുണ്ട്.
കടയില്‍ തയ് ക്കുന്ന
അച്ഛന്റെ ചങ്ങാതിമാരായ മാധവന്
പാപ്പന് , ഭരതന്
പാപ്പന് തമ്പിചേട്ടന്
തുടങ്ങി മറ്റ് പലരും എന്നോട്
പതിവില്ലാത്ത ഒരു ചങ്ങാത്തം.
നാരായണന്(
അച്ഛന്റെ പേര്
)ചേട്ടന്റെ മോന്
ഗുണ്ട് വാങ്ങിപോന്നിട്ടുണ്ടെന്ന
മെസ്സേജ് ഞാന്‍ എത്തുന്നതിന്
മുന്‍പേ അച്ഛന്റെ കാതിലെത്തിയിരുന്നു.
മൂവര്‍ സംഘം എന്റെ
പിന്നാലെ കൂടി. ഭരതന്
പാപ്പന് എന്നെ പൊക്കിയെടുത്തു.
മാധവന് പാപ്പന്
ട്രൗസറില്‍ പിടികൂടി.പോക്കറ്റില്‍
കൈകടത്താതിരിക്കാന്‍ ഞാന്‍
ചുരുണ്ടുകൂടാന്‍ ശ്രമിച്ചു.
പക്ഷെ രക്ഷയില്ല
, മാധവന് പാപ്പന്
ഗുണ്ട് പുറത്തെടുത്തു്
നാട്ടുകാരെ കാണിച്ചു.
കുറച്ച് ഇക്കിളിയായത്
മിച്ചം . നാണക്കേടും
!
“മാധവന്‍ചേട്ടാ
, ഇപ്പോതന്നെ
പൊട്ടിച്ചേക്ക്,”
ആള്‍ക്കൂട്ടത്തില്‍
നിന്നാരോ വിളിച്ചു പറഞ്ഞു.
മാധവന്
പാപ്പന് ഗുണ്ടുമായിപ്പോയി.
ഗുണ്ട് റോഡിന്
നടുക്ക് വെച്ചു. മാധവന്
പാപ്പന് നല്ല ബീഡി വലിക്കാരനാണ്.
അദ്ദേഹം ഒരു ബീഡി
കത്തിച്ച് ചുണ്ടില്‍ വെച്ച്
ആഞ്ഞാഞ്ഞ് വലിച്ചു.
ബീഡിതുമ്പത്ത്
തീക്കട്ട ! ആളുകള്‍
അകന്നു നിന്നു. ബീഡിത്തുമ്പത്തെ
തീ ഗുണ്ടിന്റെ തിരിത്തുമ്പില്‍
മുട്ടിച്ചു് പുറകിലേക്ക്
മാറി. ഞാന്‍
ചെവിയില്‍ വിരല്‍ തിരുകി.
കണ്ണിറുക്കിയടച്ചു.
ഒരൊറ്റപൊട്ട്
!
ഗുണ്ട്
പൊട്ടി തീര്‍ന്നു. ഞാന്‍
കിടുങ്ങിപ്പോയി.......
അച്ഛന്
കടയില്‍ നിന്നിറങ്ങി എന്റെ
അടുത്തേക്ക് വന്നു. എന്നിട്ട്
ചോദിച്ചു.
“എടാ
മോനേ, ആ ഗുണ്ടെങ്ങാനും
നിന്റെ കീശയിലിരുന്ന്
പൊട്ടിയെങ്കിലുള്ള സ്ഥിതിയെന്താണെടാ
?”
ആ ചോദ്യം
ഇപ്പോഴും ഞാന്‍ കേള്‍ക്കാറുണ്ട്.
ഗുണ്ടിന്റെ നടുക്കുന്ന
ശബ്ദവും എല്ലാ വിഷുക്കാലത്തും
എന്റെ കാതില്‍ മുഴങ്ങുന്നു.
02 January, 2015
സിനിമ നിരൂപണം
കണ്ടാല്‍
കൊണ്ടു
"നഗര
വാരിധി നടുവില്‍ ഞാന്‍"
എന്ന സിനിമ കേരളത്തിലെ
നഗര വാസികള്‍ അഭിമുഖീകരിക്കുന്ന
ഒരു വലിയ പ്രശ്നമാണ് കൈകാര്യം
ചെയ്യുന്നത്. ഭരണസ്ഥാപനങ്ങള്‍ക്ക്
തലവേദന സൃഷ്ടിക്കുന്ന
മാലിന്യസംസ്ക്കരണമാണ്
സിനിമയുടെ കഥാതന്തു.
ഹൗ
ഓള്‍ഡ് ആര് യു ല്‍ മഞ്ജു
വാര്യര്‍ അവതരിപ്പിച്ച നിരുപമ
മോഹനേക്കാളും പ്രായോഗിക
വാദിയാണ് നഗര വാരിധിയിലെ
ശ്രീനിവാസന്റെ വേണു.
ജൈവകൃഷിയുടെ അവതാരകയായ
മഞ്ജുവാര്യര്‍ ആ പ്രസ്ഥാനത്തിന്റെ
അംബാസഡറായതുപോലെ , ഈ
സിനിമ ശ്രീനിവാസനെ മാലിന്യ
സംസ്കരണ പ്രസ്ഥാനത്തിന്റെ
അംബാസഡറാക്കാന്‍ സാധ്യതയുണ്ട്.
സിനിമ ജനം സ്വീകരിച്ചാല്‍
!
പച്ചക്കറി
വിളയിക്കുന്നതു പോലെ മലയാള
മണ്ണില്‍ മാലിന്യം സംസ്ക്കരിക്കാന്‍
സാധിക്കില്ലെന്ന് മലയാളിക്ക്
അറിയാം. വേണുവിന്റെ
അഞ്ചു സെന്റില്‍ മാലിന്യം
നിക്ഷേപിക്കുന്ന കോളനി
വാസികള്‍ നമ്മളാണ് എന്ന
തിരിച്ചറിയുമ്പോള്‍ സിനിമ
കാണുന്ന നമ്മുടെ മുഖത്ത് ഒരു
കള്ളച്ചിരി വരുന്നില്ലേ ?
പൊതുസ്ഥലത്ത്
മാലിന്യം നിക്ഷേപിക്കുന്ന
മഹാപ്രസ്ഥാനത്തിലെ അംഗങ്ങളാണ്.
മലയാളികള്‍(മന:പ്പൂര്‍വ്വമല്ല
അല്ലേ ? ഗതികേട്
!). ശ്രീനിവാസന്റെ
അമ്പ് കൊള്ളാത്തവരില്ല
കേരളത്തില്‍ !
മലയാളികള്‍
ഈ സിനിമ കണ്‍കുളുര്‍ക്കെ
കണ്ടാല്‍ ശ്രീനിവാസന്
രക്ഷപ്പെടും .
31 December, 2014
30 December, 2014
എന്റെ സ്ക്കൂള് ഡയറി 18
സ്നേഹം
“ഷാഹിദിനെ
ക്ളാസ്സില്‍ ഇപ്പോള്‍ കയറ്റില്ലേ
? “ ഷാഹിദിന്റെ
വാപ്പയുടെ ആശങ്കാകുലമായ
ചോദ്യം .
പഴയ
ഷാഹിദിനെ തിരികെ കൊണ്ടുവരാന്‍
ഒരാഴ്ച്ച കൂടി സമയം തരാമെന്ന്
ഹെഡ് മാസ്റ്ററുടെ മറുപടി.
“കെട്ടിയിട്ട്
തല്ലിയോ , പുറത്ത്
ചാട്ടവാറിന് അടിച്ചോ , അല്ല
. ശകാരിച്ചുമല്ല.
നീ നശിച്ചു പോകട്ടെയെന്ന്
ശപിക്കുകയും വേണ്ട ! ഷാഹിദിന്
സ്നേഹം നല്‍കുക. ശ്രദ്ധ
കൊടുക്കുക . അതാണ്
വാപ്പയും ഉമ്മയും ചെയ്യേണ്ടത്.”
എച്ച്. എം.
പറഞ്ഞു.
“സ്നേഹം
കൂടിട്ടാ ടീച്ചറേ...... “
ഷാഹിദിന്റെ വാപ്പയുടെ
കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.
ശബ്ദമിടറി.
ഷാഹിന്റെ
ഉമ്മ രണ്ടു മക്കളെയും തന്നെയും
ഉപേക്ഷിച്ചു പിണങ്ങിപ്പോയത്
, അയാള്‍ രണ്ടാമതും
കെട്ടിയത് , പ്രസവിച്ചില്ലെങ്കിലും
ആ ഉമ്മ മക്കള്‍ക്ക് സ്നേഹം
നല്‍കുന്നത്....... ഇതൊക്കെ
അയാള്‍ വിവരിച്ചു.
"മണ്ണും
മാലിന്യവും പുരണ്ട് ,
നാറ്റം സഹിച്ച്
പണിയെടുക്കുന്നത് കാണിച്ച്
കൊടുക്കാന്‍ ഞാന്‍ അവനെ പണി
സ്ഥലത്ത് കൊണ്ട പോയിട്ടുണ്ട്
. കഷ്ടപ്പെടുന്നത്
കാണട്ടെയെന്ന് കരുതി. നാല്
ക്ലാസ്സേ പഠിച്ചിട്ടുള്ളു
. മക്കളെങ്കിലും
പഠിച്ച് നന്നാവട്ടെയെന്ന്
കരുതി പാടുപെടുകയാണ് മാഷെ.
….”
അയാള്‍
കരയുകയായിരുന്നു.
"കൂട്ടു
കൂടി കറങ്ങി നടക്കും . വഴക്ക്
പറഞ്ഞാല്‍ അവന് പിണങ്ങിപ്പോകും
മട്ടാഞ്ചേരിക്കാണ് പോക്ക്.
പെറ്റമ്മയുടെ
അടുത്തേക്ക് . അവള്
അവിടെയുണ്ട് . ആറേഴ്
ദിവസം അവിടെ ഉമ്മയോടൊത്ത്
താമസിക്കും.”
അയാള്‍
കഥ തുടര്‍ന്നു.
സെക്കന്റ്
ടേം പരീക്ഷ നടക്കുമ്പോള്‍
ഷാഹിദ് , മുണ്ടശ്ശേരി
ബില്‍ഡിങ്ങിന്റെ വരാന്തയിലിരുന്ന്
ഒരു ലഹരി വസ്തു വായിലിട്ട്
ചവക്കുന്നത് സാബുസാറാണ്
കണ്ടത്. പോക്കറ്റില്‍
ഒരു കൊച്ച് ചെപ്പില്‍ ലഹരി
വസ്തു ഉണ്ടായിരുന്നു. ഒരു
മൊബൈല്‍ ഫോണും.
ഷാഹിദിനെപ്പറ്റി
ഞങ്ങള്‍ക്കിതു വരെ നല്ല
അഭിപ്രായമായിരുന്നു. ഷാഹിദ്
ഒരു പ്രതിഭയാണ്. മാപ്പിളപ്പാട്ട്
കലാകാരന്. മാപ്പിളപ്പാട്ട്
രചിക്കും. സ്വയം
ഈണം നല്‍കിപ്പാടും. കലോല്‍സവ
മല്‍സരങ്ങളില്‍ മാപ്പിളപ്പാട്ട്
പാടി സമ്മാനം വാങ്ങിയിട്ടുണ്ട്.
ആ ഷാഹിദാണ് അപഥ
സഞ്ചാരം നടത്തുന്നത്.
താടിയില്‍
ഇരുകൈകളും താങ്ങി , കണ്ണുകളടച്ച്
ആ പിതാവ് നിശ്ചേഷ്ടനായി
ഇരുന്നു. കവിളിലൂടെ
കണ്ണീരൊഴുകുന്നു. ആരും
മിണ്ടുന്നില്ല.
അല്പസമയത്തിനുശേഷം
അയാള്‍ കണ്ണു തുറന്നു.
മുഖമുയര്‍ത്തി.
അയാള്‍ എഴുന്നേറ്റു.
“ എന്നാല്‍
പോകട്ടെ .”ഭവ്യതയോടെ
കൈകള്‍ കൂപ്പി അഭിവാദ്യം
ചെയ്തു. ധൃതിയില്‍ ഓഫിസില്‍ നിന്നും
പുറത്തേക്ക് പോയി.
കൂട്ടം
തെറ്റി മേഞ്ഞ് നടന്ന്
ചെന്നായ്ക്കളുടെ വായിലകപ്പെടുന്ന
എത്രയോ കുഞ്ഞാടുകള്‍ ഇതു
പോലെയുണ്ട് .
അവരെയോര്‍ത്ത്
കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുണ്ട്
.
23 December, 2014
പ്ളാസ്റ്റിക്ക്
കത്തിക്കല്ലേ ,
പ്ളീസ്.......
പ്ളാസ്റ്റിക്ക്
കത്തിച്ച് ചാരവും , പുകയും
ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന
നഗരമെന്ന കുപ്രസിദ്ധി പറവൂര്‍
നഗര സഭ കരസ്ഥമാക്കും.
മാലിന്യം ഉറവിടത്തില്‍
സംസ്ക്കരിക്കാന്‍ പറവൂര്‍
നഗരത്തിലെ ജനങ്ങള്‍ കണ്ടെത്തിയ
മാര്‍ഗ്ഗമാണ് പ്ളാസ്റ്റിക്ക്
കത്തിക്കല്‍ .പറവൂര്‍
നഗര സഭ നടപ്പിലാക്കിയ ഉറവിട
മാലിന്യ സംസ്ക്കരണ പദ്ധതിയുടെ
അനന്തരഫലമായാണ് പറവൂരില്‍
നിന്നും ഇത്രയധികം പുക ഉയരുന്നത്
. പ്ളാസ്റ്റിക്ക്
പുകയുല്‍പ്പാദനത്തിനുള്ള
അവാര്‍ഡ് നഗരസഭക്ക് നല്‍കണം.
.
മാലിന്യ
സംസ്ക്കരണം ജനങ്ങളെ ഏല്‍പ്പിച്ച്
നഗരസഭ കൈകെട്ടി കണ്ണടച്ചിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍
പൈപ്പുകള്‍ നല്കി. വഴിവക്കില്‍
നിന്നും റിങ്ങുകള്‍ നീക്കം
ചെയ്തു. മാലിന്യ
ശേഖരണം നിറുത്തി . പ്ളാസ്റ്റിക്ക്
നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍
നടപടിയൊന്നും ചെയ്തില്ല.
വീടുകളില്‍
പ്ളാസ്റ്റിക്ക് കൂമ്പാരമായപ്പോള്‍
ജനം സ്വയം പരിഹാരം കണ്ടെത്തി.
കുറേശ്ശേ കത്തിച്ച്
ഒതുക്കാന്‍ തുടങ്ങി.
പ്ളാസ്റ്റിക്ക്
കത്തുമ്പോഴുള്ള പുക ശ്വസിക്കുന്നത്
മാരകമാണെന്ന അറില്ലായ്മയൊന്നും
പറവൂര്‍കാര്‍ക്കില്ല.
എങ്കിലും ഈ കടുംകൈ
ചെയ്തുകൊണ്ടിരിക്കുന്നു.
ഇതാ
ഒരു പത്ര വാര്‍ത്ത വന്നിരിക്കുന്നു.
എറണാകുളം ജില്ലയിലെ
മറ്റു പ്രദേശങ്ങളെ അപേക്ഷ്ച്ച്
പറവൂരില്‍ കാന്‍സര്‍ രോഗബാധിതരും
, ഇതുമൂലമുള്ള
മരണവും കൂടുതലാണെന്ന് പറവൂര്‍
നഗരസഭ കൗണ്‍സിലര്‍ പി
വിശ്വനാഥമേനോന് കൗണ്‍സിലില്‍
അറിയിച്ചിരിക്കുന്നു.
രോഗബാധ പറവൂരില്‍
വര്‍ദ്ധിക്കാനിടയായ സാഹചര്യം
അന്വേഷിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടിരിക്കുന്നു.
പൊതുജനത്തിന്റെ
ആരോഗ്യകാര്യത്തില്‍
ഉല്‍ക്കണ്ഠപ്പെടുന്ന ഒരു
ജനപ്രതിനിധിയെങ്കിലും പറവൂര്‍
നഗരത്തില്‍ ഉണ്ടല്ലോ
എന്നാശ്വസിക്കാം.
29 November, 2014
ആക്ഷേപങ്ങളും അഭിപ്രായങ്ങളും.
ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയ നവ ലോക മാധ്യമങ്ങള്‍ ഊഹോപോഹങ്ങളും കെട്ടു കഥകളും പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നു.യുവതലമുറയാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് അത്യന്തം ഖേദകരം. സുപ്രസിദ്ധ സിനിമാതാരം രാഘവന്റെ മകന് യുവ നടന് ജിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐ സി യു വില്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പകര്‍ത്തിയത് ആശുപത്രി ജീവനക്കാര്‍ ആയിരിക്കും. ആശുപത്രി ജീവനക്കാരുടെ കുസൃതിയാണെന്നാണ് ജിഷ്ണു പത്രപ്രസ്താവനയില്‍ പറയുന്നത് . ഇതൊരു കുസൃതിയായി കരുതാനാവില്ല. ആശുപത്രിജീവനക്കാര്‍ അധാര്‍മ്മിക പ്രവര്‍ത്തനമാണ് നടത്തിയത്. മൊബൈല്‍ ഫോണിലായിരിക്കും ചിത്രമെടുത്തത് . ഐ സി യു വിനകത്ത് മൊബൈല്‍ ഫോണ്‍ നിയമ വിരുദ്ധമായി ഉപയോഗിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ആശുപത്രി അധികൃതര്‍ തന്നെ നിയമലംഘനം നടത്തിയിയിക്കുകയാണ്. ഒരു പ്രശസ്ത വ്യക്തിയുടെ അനുഭവം ഇതാണെങ്കില്‍ , ഐ സി യു വില്‍ കിടക്കേണ്ടി വരുന്ന മറ്റ് രോഗികള്‍ക്ക് എന്ത് ശ്രദ്ധയും സംരക്ഷണവുമാണ് ലഭിക്കുക ? ഫോട്ടോ മാത്രമല്ല മറ്റ് പലതും എടുക്കുന്നുണ്ടാവും എന്ന് സംശയിക്കേണ്ടി വരും .
28 November, 2014
എന്റെ സ്ക്കൂള് ഡയറി 17
സെക്കന്റ്
റൗണ്ട്
വിദ്യാര്‍ത്ഥികളെ
ശിക്ഷിക്കാന്‍ പാടില്ലെന്ന്
വിദ്യാഭ്യാസ അവകാശ നിയമം
അനുശാസിക്കുന്നു.ശാസനയും
ശകാരവും പാടില്ല.
ബെഞ്ചില്‍
നിറുത്താന്‍ പാടില്ല.
നിലത്തിരുത്താന്‍
പാടില്ല. ഇംമ്പോസിഷന്‍
എഴുതിക്കാന്‍ പാടില്ല.
കുട്ടി
പഠിക്കാന്‍ താല്‍പ്പര്യം
കാണിക്കുന്നില്ലെങ്കിലും
, പരീക്ഷക്ക്
പരാജയപ്പെട്ടാലും കുറ്റം
പറയാന്‍ പാടില്ല.
പ്രശ്നം
അദ്ധ്യാപകനാണ്.
എന്നിരുന്നാലും
ചില സന്ദര്‍ഭങ്ങളില്‍ ഒരടി
കൊണ്ട് പരിഹരിക്കപ്പെടുന്ന
പ്രശ്നങ്ങളുണ്ട്.
ഒരു ദിവസം
പൊരിഞ്ഞ ഇടി നടക്കുന്നു.
ഇടിക്കാരെ
കൈയോടെ പിടി കൂടി.
ഈ അവസരത്തില്‍
സാരോപദേശം നടത്തിയിട്ട്
കാര്യമില്ല. സ്കൂളില്‍
നിന്ന് പറഞ്ഞ് വിടലും ,
മാതാപിതാക്കളെ
വിളിപ്പിക്കലുമൊക്കെ അടുത്ത
നടപടി. ഇപ്പോള്‍
ഓരോന്ന് കൊടുക്കുക തന്നെ.
ഒരു
ചൂരല്‍ വരുത്തി.
ഇടിക്കാരെ
ഓരോരുത്തരെ നിരത്തി നിറുത്തി
ഓരോന്ന് കൊടുക്കുവാന്‍
തുടങ്ങി.
ആദ്യം
അടി കിട്ടിയവന് സങ്കടം
സഹിക്കാന്‍ കഴിഞ്ഞില്ല.
അവന്
കരച്ചില് തുടങ്ങി.
“ഇത്
ഫസ്റ്റ് റൗണ്ട് .
ഇവരുടെ കൂടി
കഴിഞ്ഞിട്ട് സെക്കന്റ് റൗണ്ട്
തരാം.”
അവന്
ഡെസ്ക്കില്‍ തല താഴ്ത്തി
കരച്ചില് തുടര്‍ന്നു.
മൂന്നാമനെ
അടിച്ചതോടെ വടി ഒടിഞ്ഞു .
അത് പൊട്ടി
പൊളിഞ്ഞ വടി ആയിരുന്നു.
ഇനി രണ്ടു
പേര് കൂടി ഉണ്ട്.
അടി
കൊള്ളാത്തവര്‍ക്ക് ആഹ്ളാദം
. കാഴ്ച്ചക്കാര്‍ക്ക്
നിരാശ. ഡെസ്ക്കില്‍
തല ചായ്ച്ച് കരഞ്ഞു കൊണ്ടിരുന്നവന്
എഴുന്നേറ്റു.
കണ്ണിരൊപ്പിക്കൊണ്ട്
അവന് ചോദിച്ചു.”
അപ്പോ സാറെ
. സെക്കന്റ്
റൗണ്ടിനെന്തു് ചെയ്യും ?”
ക്ളാസ്സില്‍
കൂട്ടച്ചിരി.
Subscribe to:
Posts (Atom)
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
തിരക്കഥ സീന്‍ ഒന്ന് സെപ്തംബര്‍ പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന്‍ വശം . റോഡ് . സുനില്‍ ,...