18 May, 2010

കഥ

നാട്ടിലെ സുഹ്രുത്തുക്കള്‍ നടത്തുന്ന ഒരു മാസികയില്‍ ഒരു ചെറിയ കഥ വെളിച്ചം കണ്ടു!
ആ കഥ വായിക്കണം എന്നു തൊന്നുന്നുവെങ്കില്‍ ഇവിടെ ക്ലിക് ചെയ്യുക.

15 May, 2010

കവിത


നീലക്കടല്‍
ഗൌരിലക്ഷ്മി.എം.എസ്
നീലകടലില്‍ കുളിച്ചു രസിക്കാം
തിരമാലകളില്‍ കളിച്ചു തിമിര്‍ക്കാം
ഡൊള്‍ഫിന്‍ മീനുകളുടെ ചാട്ടം കാണാം
കാറ്റിനൊടൊപ്പം പട്ടം പറത്താം
ചൂണ്ടയുമായതാ തൊണിക്കാരന്‍ പൊകുന്നു,
കാറ്റു വീശുന്നു, കടലുപൊട്ടിച്ചിരിക്കുന്നു।
സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു,
മാനത്തു ചുവന്ന ചായം പടരുന്നു!
കടലമ്മയൊട് യാത്രപറഞ്ഞാളുകള്‍ പിരിയുന്നു।
അംബിളിമാമന്‍ ഒളിഞ്ഞു നൊക്കുന്നു
താരങ്ങള്‍ പുഞ്ചിരിക്കുന്നു
കാറ്റ് മൂളിപ്പാട്ട് പാടുംബൊള്‍ കടലമ്മ തീരത്ത് തലചാച്ച് ഉറങ്ങുന്നു
കടലിന്റെ മക്കളും ഉറങ്ങുന്നു.

കവിത

എന്റെ നാട്









ഹരിശങ്കര്‍।എം।എസ്

കേരളമാണെന്റെ നാട്
മലയാളികളുടെ നാട്
പുഴകള്‍ തെളിനീരു നല്‍കുന്ന നാട്
കേരങ്ങള്‍ തിങ്ങി വളരുന്ന നാട്
വയലുകള്‍ പച്ചപുതപ്പിച്ച നാട്
മലയുള്ള ,കാടുള്ള മനൊഹരനാട്
ദൈവങ്ങളും,മുനിമാരും
ഐതിഹ്യങ്ങള്‍ പാടുന്ന നാട്
ശാന്തിയും,ഭക്തിയും നിറഞ്ഞ നാട്
ഇത് ദൈവത്തിന്‍ സ്വന്തം നാട്

27 April, 2010


നടന്‍ ശ്രീനാഥ് .ചില ചിന്തകള്‍

നടന്‍ ശ്രീനാഥിന്റെ ആന്മാവ് സിനിമാലൊകത്തൊട് പൊറുക്കില്ല. ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണം. തൊഴില്‍ നഷ്ടപ്പെട്ടതിലുള്ള മനൊവിഷമമാകം അദ്ദേഹം ഇത്തരമൊരു കടുംകൈ ചെയ്തത് . സിനിമയില്‍ പുതിയതായി ലഭിച്ച അവസരവും, പ്രതിഫലവുമെല്ലാം അദ്ദേഹം സ്വപ്നം കണ്ടുകാണും. തൊഴിലും,പ്രതിഫലവുമില്ല.ഭീഷണി, ഹൊട്ടെലില്‍നിന്നും ഇറങ്ങിപ്പൊകേണ്ടിവരുന്നതിലുള്ള അപമാനം .ഇതെല്ലാം ഓര്‍ത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവും.ദുര്‍ബലമനസ്സുള്ള ആളുകള്‍ക്ക് മരണം വരിക്കാന്‍ ഇതില്‍ പരം സാഹചര്യം വേണ്ട.

സിനിമാരംഗത്ത് ഇത്തരം തൊഴില്‍ നിഷേധങ്ങളും,പുറത്താക്കലും,പാരവെപ്പും നടന്നുകൊണ്ടിരിക്കുന്നു.സൂപ്പര്‍തരങ്ങളാണ് തീരുമാനിക്കുന്നത് തങ്ങളുടെ കൂടെ ആരാണഭിനയിക്കേണ്ടത് എന്ന് . ഇത്തരം എന്തൊക്കെ പീഡനങ്ങളുണ്ടായാലും മാനാഭിമാനങ്ങളില്ലാത്തവര്‍ താരപദവി മൊഹിച്ച് വാലാട്ടി ജീവിക്കും.നടന്‍ ശ്രീ തിലകന്‍ നടത്തുന്ന പൊരാട്ടത്തിന്റെ വാസ്തവം മനസ്സിലാവുന്നത് ഇപ്പൊഴാണ് . തിലകനെപ്പൊലെ ഒരു ഉരുക്കുമനസ്സ് ശ്രീനാഥിനുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു കലാകാരനെ നഷ്ടമാകില്ലായിരുന്നു.

വന്‍ പ്രതിഫലം പറ്റുന്ന ഈ സിനിമയിലെ മൊഹന്‍ലാലും,മണിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ,ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാക്കാരുടെ സിനിമയില്‍ നിന്നും പിന്മാറിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകനൊട് അനുഭാവം പ്രകടിപ്പിക്കാനുള്ള മനസ്സാക്ഷിപൊലും കാണിച്ചില്ല.കാരണം അവര്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ് . അത് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുമൊ? ആരുചത്താലെന്ത് ? നമുക്ക് പണം കിട്ടണം. നിങ്ങള്‍ സിനിമയില്‍ നീതിക്കും ന്യായത്തിനും വേണ്ടി വാചകമടിക്കുന്നത് കാണുബൊള്‍ അഭിനയിക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയു എന്നൊര്‍ത്ത് ലജ്ജിക്കുന്നു.ശ്രീനാഥ് അവസാനമഭിനയിച്ച സിനിമ എന്നു പരസ്യം ചെയ്തും,അദ്ദേഹത്തിന്റെ ഫൊട്ടൊ പ്രദര്‍ശിപ്പിച്ചും സിനിമാമുതലാളി കാശ് വാരും!

18 April, 2010

വീണ്ടുംഒരു വിഷുക്കാലം
മനസ്സില്‍ പൂത്തിരികള്‍ കത്തുന്നു

19 March, 2010

വിരാമം

ഇത് വെറുമൊരു പാതയല്ല. രാജവീഥിയാണ് . ഈ പാത അനന്തതയിലേക്ക് നീണ്ടുപൊകുന്നു. യാത്ര! എന്തെല്ലാം അനുഭവങ്ങള്‍ . പുതിയ യാത്രികര്‍ ഇടക്ക് വന്നു ചേരുന്നു. ഇടക്ക് ചിലര്‍ സ്വഗ്രുഹങ്ങളിലേക്ക് മടങ്ങുന്നു.ജീവിതയാത്രയിലെ ഒരു അര്‍ധവിരാ‍മം.റിട്ടയര്‍മെന്റ് എന്നണതിന്റെ പേര് . ഈ പാതയില്‍ നിന്ന് ഇപ്പൊള്‍ പിരിയുന്നത് ശ്രീമതി പന്മജ ടീച്ചെര്‍. ഇരുപത്തിയെട്ടുവര്‍ഷംസാമൂഹ്യശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം ടീച്ചെര്‍ വിടപറയുകയാണ് .
പന്മജ ടീച്ചറിനു ഈ എളിയ സഹപ്രവര്‍ത്തകന്റെ വിനീതമാ‍യ ആശംസകള്‍ !

Birds
Gourilakshmi.M.S
There are one and three and
five and six birds
There are yellow ,blue and
green and red birds.
There are cute and nice and
good and lovely birds.
Singing birds
Dancing birds
Hi ! I wonder what a wonderful birds!

04 March, 2010

മനോഹരമായ പരീക്ഷ !

ഐ.ടി. പ്രക്റ്റികല്‍ പരീക്ഷ ഇന്നു കഴിഞ്ഞു. മനസ്സമാധാനമായി. ആ വിദ്യാര്‍ഥിനിയുടെ അമ്മ നേരിട്ടു വന്നു പറഞ്ഞു. “ മറ്റു സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കാണിച്ചാല്‍ ഇരുപത് മാര്‍ക്ക് നല്‍കുകയാണ് .പിന്നെയെന്തിനാണു മാഷെ പതിനേഴു മാര്‍ക്ക് കൊടുത്തത് ? നന്നായി പ്രാക്റ്റിക്കല്‍ ചെയ്യുന്ന കുട്ടിയാണ് . അന്ന് വല്ലാതെ ടെന്‍ഷന്‍ ആയിപ്പൊയി.അതാണ് ശരിക്ക് ചെയ്യാന്‍ പറ്റാതെ പൊയത് . ഈസി ആയി എ പ്ലസ് കിട്ടാവുന്ന വിഷയമായിരുന്നു ഐ.ടി.ഇനി എ പ്ലുസ് വാങ്ങണമെങ്കില്‍ തിയറിക്ക് പത്തില്‍ ഒമ്പത് മാര്‍ക്ക് കിട്ടണം. വല്ല്ലാത്ത കഷ്ട്ടപ്പാടാകും! ഒരു പാരന്റിന്റെ സ്ഥാനത്തു നിന്നു സാറൊന്നു ആലൊചിച്ചു നൊക്ക് . “
ഞാന്‍ ആലൊചിച്ചത് മറ്റൊരു കാര്യമായിരുന്നു. “ എത്ര മനൊഹരമായ എസ്.എസ് എല്‍. സി.പരീക്ഷ !’

27 February, 2010

IT prctical

എസ്.എസ്.എല്‍. സി.,ഐ.ടി പ്രാക്റ്റികല്‍ പരീക്ഷയുടെ എക്സാമിനര്‍ ആയി ഇപ്രാവശ്യം നിയമനം കിട്ടിയത് വൈപ്പിന്‍ കരയിലെ ഒരു അണ്‍ എയ്ഡെഡ് സ്കൂളില്‍.സ്കൂളിലേക്കുള്ള യാത്ര സൌകര്യപ്രദം.സ്വന്തം നാട്ടില്‍! ആശ്വാസമായി.
ഒന്നാം ദിവസം.
ഉത്തര സൂചിക ഉപയൊഗിച്ച് അംബത് ശതമാനം മാര്‍ക്കിടേണ്ട കുട്ടികള്‍ക്ക് പൊലും എണ്‍പതു ശതമാനം മാര്‍ക്ക് നല്‍കിക്കൊണ്ട് പരീക്ഷ മുന്നേറുന്നു. ( ഐ.ടി. പരീക്ഷണം അങ്ങനെയാണ് .അതിന് പല ന്യായങ്ങളുമുണ്ട് .)ഐ.ടി.യില്‍ കേരളത്തിലെ കുട്ടികള്‍ ഇത്ര കേമന്മാരാണൊ എന്നു നമ്മള്‍ ചിന്തിച്ചു പൊകും.
രണ്ടാം ദിവസം
80 , 90 , 100 ശതമാനം മാര്‍ക്ക് മാത്രം നല്‍കിക്കൊണ്ട് രണ്ടാം ദിവസത്തെ പരീക്ഷണം നടക്കുന്നു.മറ്റു പരീക്ഷകളില്‍ നിന്നും വ്യത്യസ്തമാണ് ഐ.ടി. ലാബിലെ സ്ഥിതി. കൈയും കെട്ടി ഉലാത്തിയല്‍ പൊരാ. കുട്ടികള്‍ക്ക് സംശയങ്ങള്‍ പറഞ്ഞു കൊടുക്കണം.ചെയ്തു കൊടുക്കുകയും വേണ്ടിവരും.നാല്‍പ്പത്തചു മിനുട്ടുകൊണ്ട് നാലു ചൊദ്യങ്ങളിലൂടെയും കുട്ടിയെ കടത്തിവിടണമെങ്കില്‍ ഇങ്ങനെ അല്പം ടെന്‍ഷനടിച്ചേ പറ്റു ! ഇങ്ങനെയും ഉണ്ടൊ ഒരു പരീക്ഷ ?
രണ്ടാം ദിവസം രാത്രി ഒരു ഫൊണ്‍ കാള്‍ !ഐ.ടി.പരീക്ഷാ ചുമതലയുള്ള ജില്ലയില്‍ നിന്നും ആണ് വിളി.അതായത് പരാതി രക്ഷിതാക്കളില്‍ നിന്നും ജില്ല വരെ എത്തിയിരിക്കുന്നു. ഞാന്‍ മാര്‍ക്ക് വളരെ കുറച്ചാണ് ഇടുന്നത് , അതു ശരിയാണൊ എന്നന്വേഷിക്കാനാണ് വിളിച്ചിരിക്കുന്നത് .രക്ഷിതാക്കള്‍ ഒരു കാര്യം തെളിവായി സൂചിപ്പിച്ചിട്ടുണ്ട്. അതായത് A ,B, C,D എന്നീ സ്കൂളുകളില്‍ കുട്ടികള്‍ കംബ്യൂട്ടര്‍ ഒന്നു തുറന്നു കാണിച്ചാല്‍ മാത്രം മതി ഇരുപതു മാര്‍ക്ക് വീതം നല്‍കുന്നുണ്ട്. പിന്നെയെന്താണ് ഈ മാഷ് ഇങ്ങനെ ?
ഒരു കാര്യം ഞാന്‍ പറഞ്ഞു.എന്റെ സഹായത്തൊടു കൂടിയാണ് (ആ ) കുട്ടി പരീക്ഷ പൂര്‍ത്തിയാകിയത്,മാത്രമല്ല അര്‍ഹിക്കുന്നതിലുംകൂടുതല്‍ മാര്‍ക്ക് നല്‍കിയിട്ടുമുണ്ട് എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്.
“ മാഷ് പേടിക്കേണ്ട, ആ നിലപാടില്‍ തന്നെ നിന്നൊളു. എന്തു വന്നാലും ഞാനൊപ്പമുണ്ട് എന്ന സ്വാന്തനം”
ഇനി മൂന്നാംദിവസം എന്തു പരീക്ഷണമാണാവൊ നേരിടേണ്ടി വരിക ?

31 December, 2009

Greettings

സമാധാനവും,സന്തൊഷവും,ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ ,എണ്ടെ പ്രിയപ്പെട്ട എല്ലാവര്‍ക്കും പുതുവര്‍ഷം എന്നു ഞാന്‍ ആശംസിക്കുന്നു!

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം