കണിക്കാഴ്ച
എം.എന്‍.സന്തോഷ്
കണ്ണന്
കാണിക്ക കര്‍ണ്ണികാരം,
കണ്ണിണകളില്‍
കാരുണ്യ നീലോപലം
നെഞ്ചത്തില്‍
മുല്ല മലര്‍ മാലിക
ചെഞ്ചുണ്ടില്‍
കളിയാടും മന്ദഹാസം
കരപല്ലവങ്ങളില്‍
മായാമുരളിക
മുളന്തണ്ടിലൊഴുകുന്നു
രാഗാമൃതം
മണിമുകുടത്തില്‍
ചേലഞ്ചും ശിഖിപിഞ്ചം
പുണ്യമാം
പാദങ്ങള്‍ പത്മദളം
പോലെ,
മഞ്ഞപ്പട്ടാമ്പരം
തേജോഹരം !
നിലവിളക്കിന്‍
തിരി തെളിയുന്ന
മാത്രയില്‍
നീലക്കാര്‍വര്‍ണ്ണന്റെ
ദിവ്യരൂപം !
കണികണ്ട്
കണ്ട് കൈകൂപ്പുന്ന നേരത്ത്
കായാമ്പൂ
വര്‍ണ്ണന്റെ വേണുനാദം.
ഉരുളിയില്‍
അടിയന്റെ കണിക്കാഴ്ചകള്‍
കാണിക്ക
ഈ മൂളും പാട്ട് മാത്രം.
14.04.2021
No comments:
Post a Comment