പരീക്ഷ
കൊട്ടിക്കലാശം
കഴിഞ്ഞു
'പെട്ടികള്‍'
വോട്ടിട്ടു
പൂട്ടിവെച്ചു.
അവരുടെ
പരീക്ഷ കഴിഞ്ഞു
നാട്
നയിക്കുവാന്‍ ജയിക്കണം.
കൊടികളും,
കവല പ്രസംഗവും
വോട്ട്
പിടിക്കുവാന്‍
തിക്കിത്തിരക്കിയ
വഴികളും
കൈവിട്ടു
പോയ നിയന്ത്രണങ്ങള്‍.
കൊറോണയെ
മര്‍ദ്ദിച്ചമര്‍ത്തുവാന്‍
സഹിച്ചൊരാ
നാളുകള്‍ മറന്നുവോ
പത്തിവിടര്‍ത്തിയാടുന്നിതാ
ഫണം വീണ്ടും
രണ്ടാം
വരവിന്റെ ശീല്‍ക്കാരാരവം
!
പാമ്പാട്ടി
നാം തന്നെ
മകുടിയൂത്തുന്നതും
നാം തന്നെ.
കൊട്ടിക്കലാശം
കഴിഞ്ഞു,
വോട്ടുകള്‍
പെട്ടിയില്‍ പൂട്ടിവെച്ചു,
അവരുടെ
പരീക്ഷ കഴിഞ്ഞു.
കുട്ടികള്‍
നാളത്തെ മുത്തുകള്‍
പത്താം
തര പരീക്ഷക്കിന്നിറങ്ങിയോര്‍
അവരുടെ
പരീക്ഷ തുടങ്ങി.
പത്താണ്ട്
പഠിച്ചതിന്‍ സമാപ്തി.
മാസ്ക്കിട്ടിറങ്ങണം
കൈകഴുകി
കയറണം
തെര്‍മല്‍
സ്കാനിങ്ങെടുക്കണം
അകലമൊന്നര
മീറ്റര്‍ തന്നെ വേണം
അരുതരുത്
കൈമാറ്റം !
ഇത്
നിങ്ങള്‍ക്ക് വേണ്ടി മാത്രം,
ഇത്
നിങ്ങളുടെ നന്മയോര്‍ത്ത്.
വോട്ട്
പിടിക്കുന്ന കാഴ്ച്ചകള്‍,
ആള്‍ക്കൂട്ടം
, ആരവം
, മറന്നുവോ
?
അത്
നാളത്തെ നാടിന് വേണ്ടിയത്ര
!
കൊറോണയാര്‍ത്തു
ചിരിക്കുന്നു
ഗ്രാഫുയരുന്നു.
ഇടവഴികളില്‍
,കവലയില്‍
നാലാളു
കൂടുമിടങ്ങളില്‍.
പാവം
കുട്ടികള്‍ അവരിന്നിറങ്ങി
ഇനിയിവരുടെ
പരീക്ഷ
നാട്
നയിക്കുവാന്‍ പഠിക്കണം
പരീക്ഷകള്‍
ജയിക്കണം
അതവരുടെ
പ്രാര്‍ത്ഥന.
പാലാഴി
കടഞ്ഞതും നാം തന്നെ
കാളകൂടം
ഭുജിപ്പതും നാം തന്നെ.
എം.എന്‍.സന്തോഷ്
No comments:
Post a Comment