03 April, 2011
ഭാരത് മാതാ കീ ജെയ്
ഇവനാണ് ക്യാപ്റ്റന്‍
01 April, 2011
06 February, 2011
കവിത

മഴ
മഴ വന്നു,മഴ വന്നു,
കാറ്റും,മഴയും വന്നു.
ഇടിയും മിന്നലും വന്നു
ആളുകള്‍ കുട നിവര്‍ത്തി നടന്നു
വഴികളില്‍ വെള്ളം നിറഞ്ഞു.
കുളവും, പുഴയും നിറഞ്ഞു.
മഴ മാറി, കാറ്റു്മാറി
മഴയമ്മാവന്‍ പൊയി
സൂര്യമാമന്‍ വന്നു.
അസ്തമയം
സൂര്യനസ്തമിച്ചു
അംബിളി മാമന്‍ വന്നു
ആളുകള്‍ വീട്ടിലേക്ക് പൊയി
മൂങ്ങയമ്മുമ്മ മൂളി വന്നു
വാവലുകൂട്ടങ്ങള്‍ വന്നു
താരക പെണ്ണുങ്ങള്‍ കണ്ണൂ ചിമ്മി
തൊണിക്കാരു പൊയി
എല്ലാവരും പൊയി
കേരളം
കേരളം എന്റെ നാട്
കേരളം എന്റെ നാട്
കൈകള്‍ കൂപ്പി ഞങ്ങള്‍ പറഞ്ഞു
കേരളം എന്റെ നാട്
ഓണം വരുന്നു
ഉത്സവം വരുന്നു
പൂലികളി വരുന്നു
വള്ളം കളി വരുന്നു
കേരളം എന്റെ നാട്
കേരളം എന്റെ നാട്.
കവിത

ഉത്സവം
സ്വര്‍ണ്ണ മരത്തില്‍ കൊടിയുയര്‍ന്നു,
ചെണ്ട മേളം മുഴങ്ങി,
അംബലമുറ്റത്താളുകള്‍ നിറഞ്ഞു
ബലൂണ്‍ കച്ചവടക്കാര്‍ വന്നു
കുട്ടികള്‍ വട്ടം കൂടി.
ആണ്‍കുട്ടികള്‍ തൊക്കും, കാറും വാങ്ങി
പെണ്‍കുട്ടികള്‍ വളയും പൊട്ടും വാങ്ങി,
അമ്മമാര്‍ വളയും, ചാന്തും, കുപ്പിവളയും വാങ്ങി
തിടംബു കേറ്റി ആനകള്‍ നിരന്നു
ഉത്സവം തുടങ്ങി, മേളം മുഴങ്ങി,
തകതിമിതൊം,തകതിമിതൊം.
എന്റെ സ്കൂള്‍ ഡയറി - 4
സ്നെഹ പരിലാളനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ആവൊളം ആസ്വദിച്ച് വളരുവാനായീരിക്കും എല്ലാ കുട്ടികളും കൊതിക്കുന്നത്. അമ്മ വെച്ച് വിളംബുന്ന സ്നെഹച്ചൊറുണ്ണുക ! അച്ചന്‍ വാങിത്തരുന്ന പുസ്തകങ്ങളും, പേനയും ബാഗിലാക്കി സ്ക്കൂളില്‍ പൊകുക ! പരീക്ഷക്ക് തൊല്‍ക്കുംബൊള്‍ അച്ചന്റെ ശാസന കേട്ട് ചൂളുക...ഏതൊരു കുട്ടിയും ഇങ്ങനെ ആയിരിക്കും. കൂട്ടുകാരുടെ അച്ചനൊ, അമ്മയൊ ക്ലാസ് പി. ടി. എ കളില്‍ വന്നുപൊകുന്നതു കാണുംബൊള്‍ ജൊസഫ് ആഷ്വിന്‍ മൊഹിക്കുന്നുണ്ടാവും അച്ചന്റേയും, അമ്മയുടേയും സാമീപ്യത്തിന്റ് വില!
മാതാപിതാക്കളുടെ സാമീപ്യം അനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കുട്ടിയാണ് ആഷ്വിന്‍ . ആ ഒരു കുറവായിരിക്കാം അവനെ കൂട്ടം തെറ്റി അലയാന്‍ തൊന്നിച്ചത്. തെമ്മാടിത്തത്തിന് കിട്ടിയ സമ്മാനമാവാം എട്ടിലെ തൊല്‍വി. തെമ്മാടികളുടെ ഒരു ചെറുസംഘം ആഷ്വിനൊടൊപ്പം തൊറ്റ് എട്ടാം ക്ലാസ്സിലിരുപ്പുണ്ടായിരുന്നു. എട്ട് ഡി സ്കൂളിലെ കുപ്രസിദ്ധമായ ബാച്ച് ആയിരുന്നു. ആഷ്വിനും സംഘവുമാണ് ഈ കുപ്രസിദ്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷകര്‍ത്താവായി അമ്മമ്മ എത്തിയപ്പൊഴാണ് ആഷ്വിന്റെ കുടുംബവിശേഷങ്ങളറിയുന്നത്.
അച്ചനും അമ്മയും വഴിപിരിഞ്ഞു. ആഷ്വിന്‍ അമ്മയൊടൊപ്പം പൊന്നു. താമസിയാതെ അമ്മ ജൊലി തേടി ഗള്‍ഫില്‍ പൊയി. അമ്മമ്മയുടെയും , അങ്കിളിന്റെയും സംരക്ഷണയിലായി ആഷ്വിന്റെ ഭാവി.
തെമ്മാടിത്തരത്തിനു മാത്രമല്ല, ലഹരിവസ്തുക്കളുടെ ഉപയൊഗത്തിനും അടിമയായിക്കഴിഞ്ഞിരുന്നു ആഷ്വിന്‍. ഫൊര്‍ട്ട്കൊച്ചിയിലാണ് ആഷ്വിന്റെ അമ്മ വീട്. ഒരു കിലൊമീറ്ററൊളം ദൂരമേയുള്ളു അച്ചന്റെ വീട്ടിലേക്ക്. സ്കൂള്‍ വിട്ട്, ബസ്സിറങ്ങി ആഷ്വിന്‍ എന്നും വൈകീട്ട് അച്ചന്റെ വീട്ടിലേക്ക് പൊകും.അച്ചനെ കാണും.അച്ചനൊടൊപ്പം കുറെ സമയം ചെലവഴിക്കും.പിന്നെ വീട്ടിലേക്ക് തിരിച്ച് പൊകും. കുറെക്കാലം ഈ രഹസ്യ സന്ദര്‍ശനം തുടര്‍ന്നു.വൈകിവരുന്നതിനെ കാരണം അന്വേഷിച്ച് അമ്മമ്മയും ,അങ്കിളും കാര്യം കണ്ടെത്തി.അച്ചനെ കാണുന്നത് അവര്‍ വിലക്കി.അങ്കിലും ആഷ്വിന്‍ ഇടക്കൊക്കെ അച്ചന്റെ സ്നേഹം തേടി രഹസ്യ യാത്ര നടത്തും.
അമ്മമ്മയാണ് രക്ഷിതാവായി സ്കൂളില്‍ എത്തുന്നത്. കാലിന്‍ സുഖമില്ലാത്ത,നടക്കാന്‍ ക്ലേശിക്കുന്ന അവര്‍ ബസ് യാത്ര ചെയ്ത് സ്കൂളില്‍ എത്തും. ആഷ്വിനുണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് പഴി കേള്‍ക്കാന്‍, അല്ലെങ്കില്‍ പരീക്ഷയുടെ മാര്‍ക്ക് അറിഞ്ഞ് വിമ്മിഷ്ടപ്പെടാന്‍.
ആഷ്വിനെ എട്ടില്‍ നിന്നും, ഒംബതില്‍ നിന്നും കരകയറ്റി പത്താം ക്ലാസ്സിലെത്തിച്ചു. ആ കുട്ടി നന്നായി വരക്കും. പൂക്കളമത്സരത്തിന്റെ ചുമതലക്കാരനാണ്. ഡിസൈന്‍ ചെയ്യുന്നതിന്റെയും , പൂക്കള്‍ വാങുന്നതിന്റെയുമൊക്കെ ചുമതല ആഷ്വിനെ ഏല്‍പ്പിച്ചപ്പൊള്‍ ആ മുഖത്തു വിരിഞ്ഞ ചിരി കാണേണ്ടതായിരുന്നു. ഈ വര്‍ഷം ഓണപ്പൂക്കളം ഒന്നാം സ്ഥാനം പത്ത് ഡി. ക്കായിരുന്നു. അഷ്വിന്റെ നേത്രുത്വത്തില്‍ കൂട്ടുകാര്‍ ഒരുക്കിയ മനൊഹരമായ ഡിസൈന്‍ ! കംബ്യൂട്ടറില്‍ പ്രസന്റേഷന്‍ തയ്യാറാക്കാന്‍ നല്ല വൈഭവമാണ് ആഷ്വിന് . ആഷ്വിന്‍ അനിമേഷന്‍ കൊടുത്തു തയ്യാറാക്കിയ സ്ലൈഡുകള്‍ മറ്റു കുട്ടികള്‍ കൌതുകത്തൊടെ നൊക്കി കാണാറുണ്ട്.
പത്താം ക്ലാസ്സിലെത്തിയപ്പൊഴേക്കും നേര്‍ വഴിയിലേക്കുള്ള യാത്ര അവന്‍ ആരംഭിച്ചതായി എനിക്ക് തൊന്നി. എങ്കിലും, ആ പഴയ കൂട്ടുകെട്ടുകളിലേക്കും, ചിന്തകളിലേക്കുമൊക്കെ ഇടക്ക് മടങ്ങി പൊകാനുമുള്ള പ്രേരണയും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ,ക്ലാസില്‍ വെച്ച് ഞാന്‍ ആഷ്വിനൊട് ചൊദിച്ചു.
“ അഞ്ച് ആഗ്രഹങ്ങള്‍ പറയാമൊ ?”
ആഷ്വിന്‍ എഴുന്നേറ്റ് നിന്നു പരുങ്ങി.വിഷാദത്തില്‍ പൊതിഞ്ഞ നിഷ്കളങ്കമായ ഒരു ചിരി അവന്‍ സമ്മാനിച്ചു.കാര്‍മേഘം മറച്ചു വെച്ച ചന്ദ്രന്റെ വെട്ടം പൊലെ!അവന്‍ കുറെ ആലൊചിച്ചു.ഞാന്‍ നിര്‍ബന്ധിച്ചു. കുട്ടികളും പ്രൊത്സാഹിപ്പിച്ചു.പിന്നെ ആദ്യത്തെ ആഗ്രഹം വെളിപ്പെടുത്തി.
“പഠിക്കണം.. ജയിക്കണം !”
എല്ലാവരും കൈയടിച്ചു.
ഇനി രണ്ടാമത്തെ ആഗ്രഹം പറയൂ ?”
അല്‍പ്പസമയം കഴിഞ്ഞ് ആഷ്വിന്‍ രണ്ടാമത്തെ ആഗ്രഹം വെളിപ്പെടുത്തി.
“ഒരു വീട് പണിയണം.”
വീണ്ടും കുട്ടികളുടെ കൈയടി.
“ഇനി അടുത്ത ആഗ്രഹം കേള്‍ക്കട്ടെ”
“എല്ലാവരേയും നൊക്കണം”
കൂട്ടുകാരുടെ തകര്‍പ്പന്‍ കൈയടി!
അപ്പൊള്‍ ഞാന്‍ പറഞ്ഞു : ആഷ്വിനു വേണ്ടി അങ്ങകലെ കഷ്ടപ്പെടുന്ന അമ്മയെ , അരികിലില്ലെങ്കിലും സ്നേഹിക്കുന്ന അച്ചനെ , അമ്മമ്മയെ, അങ്ങനെ എല്ലാവരേയും , അല്ലേ?”
അവന്‍ തല കുലുക്കി.
ബാക്കി രണ്ട് ആഗ്രഹങ്ങള്‍ കൂടി പറയാന്‍ പ്രേരിപ്പിച്ചെങ്കിലും ആഷ്വിന് കഴിഞ്ഞില്ല.
ആഷ്വിന്‍ എസ്.എസ്.എല്‍ .സി. പാസാകും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇപ്പൊള്‍ ദുശ്ശീലങ്ങളൊക്കെ നിറുത്തിയിട്ടുണ്ട്.സ്വന്തമായി ഒരു ഇടം വേണമെന്ന ചിന്ത വന്നിട്ടുണ്ട്. പഴയ ശീലങ്ങളിലേക്ക് തിരിച്ച് പൊകാതിരുന്നാല്‍ രക്ഷപ്പെടും.
അമ്മയുടെ സാമീപ്യവും, അച്ചന്റെ തണലും അനുഭവിക്കാതെ വളരുന്ന എത്രയൊ കുട്ടികളുണ്ട്. സ്നേഹവും, ശ്രദ്ധയും കിട്ടാതെ വരുംബൊഴാണ് അവര്‍ വേറെ വഴികളിലൂടെ സഞ്ചരിക്കുന്നത്.
26 January, 2011
എന്റെ സ്കൂള്‍ ഡയറി - 3
കരിയുന്ന മുകുളങ്ങള്‍
അരുണ്‍ ദാസ് എസ് എസ് എല്‍ സി പരീക്ഷക്കുള്ള ഒരുക്കത്തിലാണ് ।എട്ടാം ക്ലാസ്സുമുതല്‍ എന്റെ ക്ലാസിലാണ് അരുണ്‍ ദാസ് പഠിക്കുന്നത്।വിനയം, ആദരവ് , അച്ചടക്കം എന്നീ നല്ല സ്വഭാവങ്ങളുള്ള കുട്ടി! പഠിക്കാനും മിടുക്കന്‍ । മിഡ് ടേം പരീക്ഷയില്‍ ചില വിഷയങള്‍ക്ക് എ പ്ലുസും, എയും,ബി പ്ലുസും ഒക്കെയായി സാമാന്യം നല്ല നിലവാരമുണ്ട്। ലക്ഷ്യബൊധം, ചിട്ടയായ പഠന രീതി । മികച്ച വിജയം നേടിയെടുക്കുന്നതിനുള്ള സവിശേഷതകള്‍ അരുണ്‍ ദാസിനുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു।
പ്രചൊദനവും, പ്രാര്‍ഥനയുമായി രക്ഷിതാക്കള്‍ മക്കള്‍ക്ക് പിന്തുണ നാല്‍കുന്ന ഈ പരീക്ഷാവേളകളില്‍ , പക്ഷെ അരുണ്‍ ദാസിന്റെ സ്ഥിതി വ്യത്യസ്ഥമാണ് । അച്ചനെക്കുറിച്ചൊര്‍ക്കുംബൊള്‍ അരുണ്‍ ദാസിനു നടുക്കമാണ് । വൈകീട്ട് ഏഴു മണിയൊടെ അച്ചന്‍ വരും। മൂക്കറ്റം കുടിച്ചുള്ള വരവായിരിക്കും। പിന്നെ ബഹളം। അച്ചന്റെ താഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുന്ന അമ്മ। അരുണ്‍ ദാസിനും കിട്ടും। വായന നിര്‍ത്താന്‍ ആക്രൊശിക്കും।
“പരീക്ഷക്ക് പഠിക്കുകയല്ലേ, അവനെ വെറുതേ വിട് ” അമ്മ കേണപേക്ഷിക്കും।
ഇവന്‍ പഠിച്ചിട്ട് എനിക്കൊരു കാര്യമില്ലെന്ന് പറഞ്ഞ് അച്ചന്‍ ക്രൂദ്ധനാവും। പുസ്തകങ്ങള്‍ വലിച്ചെറിയും।
എസ് എസ് എല്‍ സി മൊഡല്‍ പരീക്ഷക്ക് രണ്ടാഴ്ച്ചയൊളം മാത്രമുള്ളപ്പൊള്‍ പൊലും അരുണ്‍ ദാസിന് മനസ്സമാധാനമില്ല। വീടിന്റെ താഴത്തെ നില വാടകക്ക് കൊടുത്തിട്ട് മുകളിലുള്ള ഒരു ഒറ്റ മുറിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് അരുണ്‍ ദാസിന്റെ കുടുംബം ।അടുക്കളയും, വായനയും, കിടപ്പു മുറിയും ഒക്കെ ഇതു തന്നെ। മദ്യപാനം വരുത്തിവെച്ച കടക്കെണിയില്‍ നിന്നും തലയൂരുന്നതിനാണ് സ്വന്തം വീടിന്റെ ഒരു ഭാഗം വാടകക്ക് കൊടുത്തത്। പണയമായി ലഭിച്ച ഒരു ലക്ഷം രൂപ കൊണ്ട് കുറച്ച് കടം വീട്ടി। നല്ല വെല്‍ഡറാണ് അരുണ്‍ ദാസിന്റെ അച്ചന്‍। എന്തു കാര്യം? കൂലി കിട്ടുന്നത് കുടിക്കാന്‍ തികയുകയില്ല।
ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടന്ന രക്ഷാകര്‍ത്രു യൊഗങ്ങളിലൊന്നും അരുണ്‍ ദാസിന്റെ അച്ചന്‍ വന്നിട്ടില്ല। മകന്റെ പഠിപ്പിനെ പറ്റി സ്കൂളില്‍ വന്ന് അന്വേഷിക്കാറുമില്ല। എന്നാല്‍ എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട് ഇക്കഴിഞ്ഞ യൊഗത്തിന് അദ്ദേഹം വന്നു। ഞാന്‍ ആദ്യമായി കാണുകയാണ് । ഞാന്‍ ആഹ്ലാദിച്ചു। അദ്ദേഹം നന്നാവാന്‍ തുടങ്ങുകയായിരിക്കും എന്നു ഞാന്‍ കരുതി। മകന്റെ പഠനമികവിനെയൊക്കെ പറഞ്ഞു। പറഞ്ഞതൊക്കെ മൂളിക്കേട്ടു।
അച്ചന്‍ പൊയിക്കഴിഞ്ഞപ്പൊള്‍ അരുണ്‍ ദാസ് എന്റെ അരികില്‍ വന്ന് ഭവ്യതയൊടെ ചൊദിച്ചു:“അച്ചന്‍ കുടിച്ചിട്ടാണ് വന്നത് ।സാറിനു മനസ്സിലായൊ ?”
ഞാന്‍ പറഞ്ഞു। “സാരമില്ല അരുണ്‍, അച്ചന്റെ ദുശ്ശീലമൊക്കെ മാറും।അരുണ്‍ ധൈര്യമായി പഠിക്ക്।പ്രതിസന്ധികളെ തരണം ചെയ്യാന്‍ നൊക്കുക।”
പരീക്ഷ പടിവാതിലില്‍ വന്ന് മുട്ടിവിളിക്കുംബൊള്‍ അരുന്‍ ദാസിന്റെ വിഷാദ ഭാവം കൂടി വരുന്നത് ഞാന്‍ കാണുന്നു। പരീക്ഷാദിവസങ്ങളില്‍ വീട്ടിലെ സാഹചര്യങ്ങള്‍ എന്തായിരിക്കുമെന്നൊര്‍ത്ത് അവന്‍ ആകുലപ്പെടുന്നുണ്ട്। എല്ലാം സഹിച്ച് പരിക്ഷീണയായ അമ്മ മാത്രമുണ്ട് ആശ്വാസമേകുവാന്‍।
വീടുകളില്‍ പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ നഷ്ഠപ്പെടുന്ന അരുണ്‍ ദാസിനെപ്പൊലുള്ള കുട്ടികള്‍ക്ക് പരീക്ഷകഴിയും വരെ സംരക്ഷണം നല്‍കാനുള്ള ബാധ്യത നമുക്കില്ലേ?
21 January, 2011
എന്റെ സ്കൂള്‍ ഡയറി - 2
കരയുന്ന കുഞ്ഞിന് പാല്‍പ്പായസം
സ്ഥലം മാറ്റം കിട്ടി വേറെ സ്ക്കൂളിലേക്ക് പൊകുകയാണെന്ന് ക്ലാസ്സ് ടീച്ചര്‍ പൊടുന്നനെ പറഞ്ഞപ്പൊള്‍ കുട്ടികള്‍ക്ക് വിശ്വസിക്കാനായില്ല। അസംബ്ലിയും , പ്രയറും കഴിഞ്ഞ് അറ്റന്‍ഡന്‍സും എടുത്ത് ക്ലാസ്സ് എടുത്ത് തുടങ്ങാന്‍ ഒരുങ്ങുംബൊഴാണ് പ്യൂണ്‍ വന്ന് ,ടീച്ചറെ ഓഫീസിലേക്ക് വിളിപ്പിച്ചത്।മടങ്ങി വന്നപ്പൊഴാണ് ടീച്ചര്‍ സ്ഥലം മാറ്റം കിട്ടിയ വിവരം കുട്ടികളെ അറിയിച്ചത് । പുസ്തകങ്ങളും ,രജിസ്റ്ററും എടുത്ത് ടീച്ചര്‍ പൊകാന്‍ ഒരുങ്ങുംബൊള്‍ കുട്ടികള്‍ കൂട്ടത്തൊടെ എഴുന്നേറ്റു।“ടീച്ചറേ , പൊകരുത്”
അവര്‍ കൂട്ടത്തൊടെ ഒച്ച വെച്ചു। ഒന്നും കേള്‍ക്കാനുള്ള ശക്തിയില്ലാതെ , ആരവങ്ങള്‍ക്കിടയിലൂടെ ടീച്ചര്‍ പുറത്തേക്ക് നടന്നു।കുട്ടികള്‍ ഇത്രമാത്രം സ്നേഹിക്കുന്നുവെന്ന് നാം അറിയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണല്ലൊ।
ചിലരൊക്കെ കരഞ്ഞു।കുട്ടികള്‍ ആകെ വിഷാദത്തിലായി।തുടര്‍ന്നുള്ള പിരീഡുകളിലൊക്കെ കുട്ടികള്‍ മൂഡ് ഔട്ട് ആയി കഴിച്ചു കൂട്ടി।കുട്ടികളെ എങ്ങനെ സാന്ത്വനപ്പെടുത്തും ? “അവരെ എങ്ങനെ സമാധാനിപ്പിക്കും ? മറ്റു ടീച്ചര്‍മാര്‍ക്ക് വേവലാതിയായി।
ഉടന്‍ തന്നെ സ്റ്റാഫ് ഉപദേശക സമിതി എച്ചെമിന്റെ നേത്രുത്വത്തില്‍ യൊഗം ചേര്‍ന്നു। തല പുകഞ്ഞ് ആലൊചിച്ചു...... ടീച്ചര്‍ പൊയതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് കുട്ടികളെ ബൊധ്യപ്പെടുത്തണം അതിനെന്താ മാര്‍ഗം.....? ഉച്ച കഞ്ഞിയുടെ മേല്‍നൊട്ടമുള്ള ടീച്ചര്‍ ഒരു നിര്‍ദ്ദേശം മുന്നൊട്ട് വെച്ചു।കുട്ടികള്‍ക്ക് കൊടുത്ത പാലില്‍ കുറച്ച് ബാക്കിയിരുപ്പുണ്ട് । ഒരു ഇരുപതു ഗ്ലാസ്സ് പാലുണ്ടാവും।അംബത്തിയഞ്ച് കുട്ടികള്‍ക്ക് തികയില്ല।
“ബാക്കി വെള്ളം ചേര്‍ക്കാം” ഉടനെ മറ്റൊരു ടീച്ചര്‍ പറഞ്ഞു।
“ഉഗ്രന്‍ ഐഡിയ!” എല്ലാവരും കൈയടിച്ച് പാസ്സാക്കി। സംഗതി ഉടനെ നടപ്പാക്കുകയും ചെയ്തു ഇരുപതു ഗ്ലാസ്സ് പാല്‍ + മുപ്പത്തിയഞ്ചു ഗ്ലാസ്സ് വെള്ളം = അംബത്തിയഞ്ച് ഗ്ലാസ്സ് വെള്ളപ്പാല്‍ !!അംബത്തിയഞ്ച് കുട്ടികളും ഓരൊ ഗ്ലാസ്സ് ‘പാല്‍‘ കുടിച്ച് ഏംബക്കവും വിട്ട് ക്ലാസ്സുകളിലേക്ക് പൊയി।അപ്രതീക്ഷിതമായ പാല്‍ സല്‍ക്കാരം കുട്ടികളെ ആഹ്ലാദിപ്പിച്ചു।
അപ്പൊള്‍ ഒരു കുട്ടി പറഞ്ഞൂ : “എടാ। നമ്മുടെ കണക്ക് സാറിനും ഇതു പൊലൊരു ട്രാന്‍സ്ഫര്‍ കിട്ടിയിരുന്നെങ്കില്‍ കലക്കാമായിരുന്നു !”
“അതെന്താടാ?”
“ഇതു പൊലെ എന്തൊങ്കിലുമൊക്കെ നടക്കും!”
“ക്ലാസ്സ് ടീച്ചര്‍ പൊയപ്പൊള്‍ പാലു തന്നു।ഇക്കണക്കിനു , കണക്ക് സാറു പൊയാല്‍ പാല്‍പ്പായസം തരും!”
“കരയുന്ന കുഞ്ഞിനു പാലുകിട്ടും! പാല്‍പ്പായസവും കിട്ടും!!
20 January, 2011
16 January, 2011
എന്റെ സ്കൂള്‍ ഡയറി - 1
മികവ് 2011
മിതം ച സാരംച
വാചൊഹി വാഗ്മിത
മിതമായും, സാരമായും സംസാരിക്കുന്നയാളാണ് വാഗ്മി എന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട് മിതമായി സംസാരിക്കുന്നവര്‍ക്ക് ഇന്ന് യാതൊരു പരിഗണനയും കിട്ടുകയില്ല।സമൂഹത്തില്‍, സദസ്സില്‍ , ആള്‍ക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് ആളാവണൊ ? വായതുറന്ന് ചറപറ പറയണം। സ്ഥാനത്തും ,അസ്ഥാനത്തും കയറി ഇടപെടണം
നിങ്ങളോരു ടീച്ചറാണൊ? ക്ലാസ്സില്‍ കുട്ടികളുടെ മുന്നില്‍ നാല്‍പ്പത് , നാല്‍പ്പത്തഞ്ച് മിനുട്ട് നേരം കുട്ടികളുമായി ഇടപെടുന്നുണ്ടാവും എന്നത് നേര് ! കുട്ടികളുമായി മികച്ച രീതിയില്‍ ആശയങ്ങള്‍ വിനിമയം ചെയ്യാനുള്ള പാണ്ഡിത്യം മികച്ച അധ്യാപകര്‍ക്കുണ്ടാവുമല്ലൊ।അതു മാത്രം പൊരാ।സ്റ്റാഫ് റൂമില്‍, ക്ലുസ്റ്റര്‍ മീറ്റിങ്ങുകളില്‍ ,അധ്യാപകര്‍ കൂടുന്നിടത്ത് ഒക്കെ സംസാര മലിനീകരണം നടത്തി ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നുണ്ടൊ ? സ്റ്റാഫ് റൂമില്‍ ഒന്നും മിണ്ടാതെ ,ഒരു മൂലക്കിരിക്കുന്നവര്‍ ഒരു വകക്കും കൊള്ളില്ലത്രെ! ( ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതവരാണ് സ്റ്റാഫ് റൂമില്‍ വായിട്ടലക്കുന്നത് എന്നത് മറ്റൊരു സത്യം! ഇങനെയുള്ളവര്‍ക്ക് ചില സ്ഥാനങ്ങള്‍ പാര്‍ശ്വവര്‍ത്തികള്‍ നല്‍കിയിട്ടുണ്ടാവും।‘ആക്ടീവ് ടീച്ചര്‍’, ‘ഏബിള്‍ ടീച്ചര്‍ എന്നൊക്കെ. )
ഒരു ട്രാന്‍സ്ഫര്‍ വന്നാല്‍ എല്ലാവരും കൂടി ഉന്തി തള്ളി വിടുന്നത് ഈ മിണ്ടാപ്രാണിയെയായിരിക്കും। ഇത്തരക്കാര്‍ പൊയാല്‍ ഒരു കുഴപ്പവുമില്ലല്ലൊ !
നടുപ്പുഴയില്‍ ഭാരക്കുടുതല്‍ കാരണം മുങ്ങാന്‍ തുടങ്ങുന്ന വള്ളം। ഒരാള്‍ വെള്ളത്തില്‍ ചാടണം। ആരു ചാടും ? ആരും തയ്യാറല്ല। അപ്പൊള്‍ ഒരാളെ ഉന്തിയിടാം । അതാരെ ? ആക്ടീവ് അല്ലാത്ത, ഏബിള്‍ അല്ലാത്ത, ഒന്നും മിണ്ടാത്ത ഒരു പാവത്തെ ഉന്തിയിട്ടാല്‍ ആര്‍ക്കെന്തു ചേദം? ആര്‍ക്കും ഒരു കുഴപ്പവുമില്ലല്ലൊ !
എന്തു കണ്ടാലും, കേട്ടാലും ‘കമാ’ എന്നു ഉരിയാടിയേക്കേരുത് തലയും ,കാലും പുറന്തൊടിനകത്തേക്ക് വലിക്കുന്ന ആമയെപ്പൊലെ കഴിച്ചുക്കൂട്ടുന്നതാണ് നല്ലത്.
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
തിരക്കഥ സീന്‍ ഒന്ന് സെപ്തംബര്‍ പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന്‍ വശം . റോഡ് . സുനില്‍ ,...