28 August, 2010

സിനിമ


ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയന്‍ ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചിരിക്കുന്നു।

പാലപ്പൂവിന്റെ ഗന്ധമുള്ള ഈ പ്രണയ കഥ ഒരുക്കിയ സംവിധായകനെ അഭിനന്ദിക്കുന്നു।

ഇത് ശരിക്കും ഒരു യക്ഷിക്കഥയാണ് അതു കൊണ്ട് തന്നെയാണ് ഇത് ആസ്വദനീയമാവുന്നത്।

മനൊഹരമായ സീനുകള്‍।ഹ്ര്ദ്യമായ ഗാനങ്ങള്‍। മനസ്സില്‍ നിന്നും മായാത്ത ഗാന രംഗങ്ങള്‍ പുതുമുഖങ്ങളുടെ തകര്‍പ്പന്‍ അഭിനയം।ഒട്ടും അതിശയൊക്തി തൊന്നാത്ത വിധമുള്ള തിരക്കഥ। ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് സംവിധായകന്‍ ഒരുക്കിയ ഈ ചിത്രം ചലച്ചിത്ര ലൊകം കണ്ടു പഠിക്കണം.

07 August, 2010

ചെറായി പൂരം
മുനംബത്തെ ചീനവല

മുനംബം സുവര്‍ണ്ണ തീരം


ചെറായി തീരം

പറവുര്‍ സ്വരത്രയ ഫെസ്റ്റിവലില്‍ ഗൌരിലക്ഷ്മിയും കൂട്ടുകാരും പാടുന്നു.







15 June, 2010

പനി മാധ്യമ സ്ര്ഷ്ടിയല്ല

പകര്‍ച്ച വ്യാധികളെ പറ്റിയുള്ള മുന്നറിയിപ്പുകളൂം, പ്രതിരൊധമാര്‍ഗങ്ങളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ പ്രശംസനീയമായ സാമൂഹ്യപ്രവര്‍ത്തനമാണ് നടത്തുന്നത് । മാധ്യമങ്ങളിലൂടെ ഇത്തരം അറിയിപ്പുക്കള്‍ ലഭിക്കുംബൊള്‍ അത് ഫലപ്രദമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയാറുണ്ടെന്നും, അതിനു പറ്റിയ ഒരിടം വിദ്യാലയമാണെന്നും ഒരു അധ്യാപകനായ ഞാന്‍ വിശ്വസിക്കുന്നു।പകര്‍ച്ചവ്യാധികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ , ബൊധവല്‍ക്കരണം നടത്താനുള്ള വിവരങ്ങള്‍ ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ് । ‍വിദ്യാര്‍ഥികള്‍ ഒരു നല്ല മാധ്യമമാണ് । നൂറു കുട്ടികളുള്ള ഒരു സ്കൂളില്‍ ബൊധവല്‍ക്കരണം നടത്തുംബൊള്‍ അത് നൂറു കുടുംബങ്ങളീലേക്കാണ് എത്തുന്നത്। പത്രവാര്‍ത്തകള്‍ ഈ രീതിയില്‍ സാമൂഹ്യനന്മക്കായി ഉപയൊഗിക്കാന്‍ കഴിയും അനുഭവത്തിലൂടെ പറയുവാന്‍ കഴിയും। പനി ബാധിച്ച് കുട്ടികളുടെ ഹാജര്‍ കുറയുന്നതും, രൊഗ ലക്ഷണങ്ങളുമായി ക്ലാസ്സിലെത്തുകയും തിരിച്ചു പൊകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണവും അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ‘ പനി മാധ്യമ സ്രുഷ്ടടിയാണ് ‘എന്നു പ്രഖ്യാപിച്ച ബഹുമാനപ്പെട്ട ആരൊഗ്യവകുപ്പ് മന്ത്രി ഒരു അധ്യാപികയായിരുന്നല്ലൊ! ബഹുമാനപ്പെട്ട മന്ത്രി ഇങ്ങനെ പറഞ്ഞതിന്റെ രഹസ്യം ഒരു രഹസ്യമായിത്തന്നെ ഇരിക്കട്ടെ.എങ്കിലും ബഹുമാനപ്പെട്ട ശ്രീമതി ടീച്ചറെ, വരൂ, കേരളമെങ്ങും പടരുന്ന പനിക്കെതിരെ ബൊധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിദ്യാര്‍ഥികളില്‍ നിന്നും തുടങ്ങാം.

05 June, 2010

ഭൂമിയെ പച്ചപുതപ്പ് അണിയിക്കൂ !


ഭൂമിയെ ഹരിതാഭമാക്കുക എന്ന സന്ദേശവുമായി ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുന്നു।ജൈവ വൈവിധ്യം ഇതേ പടി നിലനിറുത്തിയില്ലങ്കില്‍ ഭൂമിയിലെ ഊര്‍ജ സ്രൊതസ്സുകള്‍ അറ്റുപൊകും എന്ന അറിവ് ഇന്ന് ഏറെ പ്രസക്ത്തമാണ്. ।മരങ്ങള്‍ കൂട്ടത്തൊടെ വെട്ടിമാറ്റപ്പെടുന്നതും, പരിസ്ഥിതി മലിനീകരണവും, ആഗൊളതാപനവുമെല്ലാം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.। ജലദൌര്‍ലഭ്യം രൂക്ഷമാവുന്നു।അരുവികള്‍ മണല്‍ പരപ്പുകളാവുന്നു।കുന്നും,മലകളും,പാറമടകളും വികസന കുതിപ്പില്‍ ഇടിച്ചു നിരത്തപ്പെടുന്നു।ഭൂമാതാവിന്റെ കിതപ്പ് ചെവിയൊര്‍ത്താല്‍ കേള്‍ക്കാം। ജൈവവൈവിധ്യങ്ങളുടെ ഉന്മൂലനം ആത്യന്തികമായി നയിക്കുന്നത് പരിണാമ ശ്രുംഖലയുടെ അവസാനത്തെ കണ്ണിയാ‍യ മനുഷ്യന്റെ നാശത്തിലായിരിക്കും।
ഇന്നു നമുക്ക് ഓരൊ മരമെങ്കിലും നടാം ! നാളെ ഈ ഭൂമി പച്ച മരത്തലപ്പുകളാല്‍ കുളിരണിയട്ടെ!

18 May, 2010

കഥ

നാട്ടിലെ സുഹ്രുത്തുക്കള്‍ നടത്തുന്ന ഒരു മാസികയില്‍ ഒരു ചെറിയ കഥ വെളിച്ചം കണ്ടു!
ആ കഥ വായിക്കണം എന്നു തൊന്നുന്നുവെങ്കില്‍ ഇവിടെ ക്ലിക് ചെയ്യുക.

15 May, 2010

കവിത


നീലക്കടല്‍
ഗൌരിലക്ഷ്മി.എം.എസ്
നീലകടലില്‍ കുളിച്ചു രസിക്കാം
തിരമാലകളില്‍ കളിച്ചു തിമിര്‍ക്കാം
ഡൊള്‍ഫിന്‍ മീനുകളുടെ ചാട്ടം കാണാം
കാറ്റിനൊടൊപ്പം പട്ടം പറത്താം
ചൂണ്ടയുമായതാ തൊണിക്കാരന്‍ പൊകുന്നു,
കാറ്റു വീശുന്നു, കടലുപൊട്ടിച്ചിരിക്കുന്നു।
സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു,
മാനത്തു ചുവന്ന ചായം പടരുന്നു!
കടലമ്മയൊട് യാത്രപറഞ്ഞാളുകള്‍ പിരിയുന്നു।
അംബിളിമാമന്‍ ഒളിഞ്ഞു നൊക്കുന്നു
താരങ്ങള്‍ പുഞ്ചിരിക്കുന്നു
കാറ്റ് മൂളിപ്പാട്ട് പാടുംബൊള്‍ കടലമ്മ തീരത്ത് തലചാച്ച് ഉറങ്ങുന്നു
കടലിന്റെ മക്കളും ഉറങ്ങുന്നു.

കവിത

എന്റെ നാട്









ഹരിശങ്കര്‍।എം।എസ്

കേരളമാണെന്റെ നാട്
മലയാളികളുടെ നാട്
പുഴകള്‍ തെളിനീരു നല്‍കുന്ന നാട്
കേരങ്ങള്‍ തിങ്ങി വളരുന്ന നാട്
വയലുകള്‍ പച്ചപുതപ്പിച്ച നാട്
മലയുള്ള ,കാടുള്ള മനൊഹരനാട്
ദൈവങ്ങളും,മുനിമാരും
ഐതിഹ്യങ്ങള്‍ പാടുന്ന നാട്
ശാന്തിയും,ഭക്തിയും നിറഞ്ഞ നാട്
ഇത് ദൈവത്തിന്‍ സ്വന്തം നാട്

27 April, 2010


നടന്‍ ശ്രീനാഥ് .ചില ചിന്തകള്‍

നടന്‍ ശ്രീനാഥിന്റെ ആന്മാവ് സിനിമാലൊകത്തൊട് പൊറുക്കില്ല. ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണം. തൊഴില്‍ നഷ്ടപ്പെട്ടതിലുള്ള മനൊവിഷമമാകം അദ്ദേഹം ഇത്തരമൊരു കടുംകൈ ചെയ്തത് . സിനിമയില്‍ പുതിയതായി ലഭിച്ച അവസരവും, പ്രതിഫലവുമെല്ലാം അദ്ദേഹം സ്വപ്നം കണ്ടുകാണും. തൊഴിലും,പ്രതിഫലവുമില്ല.ഭീഷണി, ഹൊട്ടെലില്‍നിന്നും ഇറങ്ങിപ്പൊകേണ്ടിവരുന്നതിലുള്ള അപമാനം .ഇതെല്ലാം ഓര്‍ത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവും.ദുര്‍ബലമനസ്സുള്ള ആളുകള്‍ക്ക് മരണം വരിക്കാന്‍ ഇതില്‍ പരം സാഹചര്യം വേണ്ട.

സിനിമാരംഗത്ത് ഇത്തരം തൊഴില്‍ നിഷേധങ്ങളും,പുറത്താക്കലും,പാരവെപ്പും നടന്നുകൊണ്ടിരിക്കുന്നു.സൂപ്പര്‍തരങ്ങളാണ് തീരുമാനിക്കുന്നത് തങ്ങളുടെ കൂടെ ആരാണഭിനയിക്കേണ്ടത് എന്ന് . ഇത്തരം എന്തൊക്കെ പീഡനങ്ങളുണ്ടായാലും മാനാഭിമാനങ്ങളില്ലാത്തവര്‍ താരപദവി മൊഹിച്ച് വാലാട്ടി ജീവിക്കും.നടന്‍ ശ്രീ തിലകന്‍ നടത്തുന്ന പൊരാട്ടത്തിന്റെ വാസ്തവം മനസ്സിലാവുന്നത് ഇപ്പൊഴാണ് . തിലകനെപ്പൊലെ ഒരു ഉരുക്കുമനസ്സ് ശ്രീനാഥിനുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു കലാകാരനെ നഷ്ടമാകില്ലായിരുന്നു.

വന്‍ പ്രതിഫലം പറ്റുന്ന ഈ സിനിമയിലെ മൊഹന്‍ലാലും,മണിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ,ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാക്കാരുടെ സിനിമയില്‍ നിന്നും പിന്മാറിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകനൊട് അനുഭാവം പ്രകടിപ്പിക്കാനുള്ള മനസ്സാക്ഷിപൊലും കാണിച്ചില്ല.കാരണം അവര്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ് . അത് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുമൊ? ആരുചത്താലെന്ത് ? നമുക്ക് പണം കിട്ടണം. നിങ്ങള്‍ സിനിമയില്‍ നീതിക്കും ന്യായത്തിനും വേണ്ടി വാചകമടിക്കുന്നത് കാണുബൊള്‍ അഭിനയിക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയു എന്നൊര്‍ത്ത് ലജ്ജിക്കുന്നു.ശ്രീനാഥ് അവസാനമഭിനയിച്ച സിനിമ എന്നു പരസ്യം ചെയ്തും,അദ്ദേഹത്തിന്റെ ഫൊട്ടൊ പ്രദര്‍ശിപ്പിച്ചും സിനിമാമുതലാളി കാശ് വാരും!

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം