മകര വിളക്ക് - പാട്ട്
മകര വിളക്ക് തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.
തിരുവാഭരണം ചാര്‍ത്തിയ ദേവനെ
മാനത്ത് താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.
സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.
രചന-എം.എന്‍.സന്തോഷ്
17-04-2019
മകര വിളക്ക് തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.
തിരുവാഭരണം ചാര്‍ത്തിയ ദേവനെ
മാനത്ത് താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.
സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.
രചന-എം.എന്‍.സന്തോഷ്
17-04-2019
No comments:
Post a Comment