കണ്ണാ വരുന്നില്ലേ
കവിത
മഞ്ഞപട്ടാബരം താലത്തില്‍ വെച്ചു
ഒരു മയില്‍പീലി പട്ടില്‍ വെച്ചു
കോലക്കുഴലൊന്നതിന്മേലെ വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
വെണ്ണയൊരു കുടം ഉറിയിലാക്കി
അവിലും മലരും പറ നിറച്ചു
കദളിക്കുലയൊന്ന് കാഴ്ച വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
ആടിക്കളിക്കുവാന്‍ ഊഞ്ഞാലുണ്ട്
നീരാടാന്‍ ആമ്പല്‍ കുളങ്ങളുണ്ട്
കളിയാടാന്‍ മന്ദാര തോട്ടമു ണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല
പാട്ടും പദവുമായ് സഖിമാരുണ്ട്
കൂട്ടരായ് ഗോപാലകരേറെയുണ്ട്
മേയ്ക്കുവാന്‍ ഗോക്കളനേകമുണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
രാധമാര്‍ കൈകൂപ്പി നില്‍ക്കുന്നുണ്ട്
പയ്യുകള്‍ തുള്ളിക്കളിക്കുന്നുണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
കണ്ണനെ എങ്ങുമേ കാണുന്നില്ല !
മാനത്ത് കാര്‍മുകില്‍ മേയുന്നുണ്ട്
മയിലുകള്‍ നര്‍ത്തനമാടുന്നുണ്ട്
കോകിലം കൂകി രസിക്കുന്നു ണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
പീലി നെറുകയില്‍ ചൂടിക്കൊണ്ട്
മഞ്ഞപ്പട്ടുടയാട ചുറ്റിക്കൊണ്ട്
ചിരി തൂകി കുഴലൂതി പാടിക്കൊണ്ട്
കാര്‍മുകില്‍ വര്‍ണ്ണനിങ്ങെത്തിയല്ലോ !
രചന - എം.എന്‍.സന്തോഷ്
03-04-2019
കവിത
മഞ്ഞപട്ടാബരം താലത്തില്‍ വെച്ചു
ഒരു മയില്‍പീലി പട്ടില്‍ വെച്ചു
കോലക്കുഴലൊന്നതിന്മേലെ വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
വെണ്ണയൊരു കുടം ഉറിയിലാക്കി
അവിലും മലരും പറ നിറച്ചു
കദളിക്കുലയൊന്ന് കാഴ്ച വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
ആടിക്കളിക്കുവാന്‍ ഊഞ്ഞാലുണ്ട്
നീരാടാന്‍ ആമ്പല്‍ കുളങ്ങളുണ്ട്
കളിയാടാന്‍ മന്ദാര തോട്ടമു ണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല
പാട്ടും പദവുമായ് സഖിമാരുണ്ട്
കൂട്ടരായ് ഗോപാലകരേറെയുണ്ട്
മേയ്ക്കുവാന്‍ ഗോക്കളനേകമുണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?
രാധമാര്‍ കൈകൂപ്പി നില്‍ക്കുന്നുണ്ട്
പയ്യുകള്‍ തുള്ളിക്കളിക്കുന്നുണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
കണ്ണനെ എങ്ങുമേ കാണുന്നില്ല !
മാനത്ത് കാര്‍മുകില്‍ മേയുന്നുണ്ട്
മയിലുകള്‍ നര്‍ത്തനമാടുന്നുണ്ട്
കോകിലം കൂകി രസിക്കുന്നു ണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
പീലി നെറുകയില്‍ ചൂടിക്കൊണ്ട്
മഞ്ഞപ്പട്ടുടയാട ചുറ്റിക്കൊണ്ട്
ചിരി തൂകി കുഴലൂതി പാടിക്കൊണ്ട്
കാര്‍മുകില്‍ വര്‍ണ്ണനിങ്ങെത്തിയല്ലോ !
രചന - എം.എന്‍.സന്തോഷ്
03-04-2019
No comments:
Post a Comment