31 December, 2009
27 December, 2009
cinima review
ഞാന്‍ കണ്ട സിനിമ
ഇവിടം സ്വര്‍ഗ്ഗമാണ്
-സിനിമാ നിരൂപണം
ഉദയനാണു താരത്തിനു ശേഷം മൊഹന്‍ലാലിനെ നായകനാക്കി റൊഷന്‍ ആന്‍ഡ്രൂസ് സംവിധാ നം ചെയ്തിരിക്കുന്ന “ഇവിടം സ്വര്‍ഗമാണ് “ എന്ന ചിത്രം കുടുംബ സദസ്സുകള്‍ക്ക് ഇഷ്ടമാകും.റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കെണിയില്‍ അകപ്പെടുന്ന ഒരു ഫാം ഹൌസ് ഉടമയുടെ നൊംബരങ്ങളാണു സിനിമയുടെ പ്രമേയം.ശുദ്ധമനസ്ക്കരായ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ റിയല്‍ എസ്റ്റെറ്റ് മഫിയ വല വിരിക്കുംബൊള്‍
അഴിമതിക്കരായ ചില ഭരണാധികാരികളും, ഉദ്യൊഗസ്ത്തരും കൂട്ടുനില്‍ക്കുന്നുണ്ട് എന്ന് സിനിമ തുറന്നടിക്കുന്നു.അഴിമതി നടത്തുന്ന ഇക്കൂട്ടര്‍ക്ക് ഈ സിനിമ കണ്ടാല്‍ ചൊറിയും! ( നൈസില്‍ വാങ്ങി ദേഹമാസകലം പൂശി രണ്ടു ദിവസം ലീവ് എടുത്തിരുന്നു ചൊറിയട്ടെ.)
ധര്‍മ്മസങ്കടത്തില്‍ പെട്ടുഴലുന്ന തൊമാസ് എന്ന ഫാം ഹൌസ് ഉടമയെ മൊഹന്‍ലാല്‍ മികച്ചതാക്കി.(സുപ്പര്‍ താരം മൊഹന്‍ലാല്‍ തന്നെ വേണമായിരുന്നൊ ഈ റൊളിലേക്ക്?)നായിക ഇല്ലാത്ത സിനിമ എന്ന ഒരു പൊരായ്മയും ഉണ്ട്. മുന്നു പ്രമുഖനടിമാര്‍ ഉണ്ടെങ്കിലും അവര്‍ സഹനായികമാരെ ആകുന്നുള്ളു.
ഒരു പാട്ടുസീനെങ്കിലും ആകാമായിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന പാവം ഫം ഹൌസ് നായകന് പാട്ടു പാടി ഉല്ലസിക്കാന്‍ എവീടെ നേരം?കൌശലവും,കൂര്‍മമബുദ്ധിയുംമുപയൊഗിച്ചു നായകനെ രക്ഷപ്പെടുത്തുന്ന പതിവു റൊളില്‍ ശ്രീനിവാസന്‍.പക്ഷെ ആ റൊളില്‍ ശ്രീനിവാസനു പഴയ പ്രസരിപ്പില്ല.
ആലുവ ചാണ്ടി എന്ന ഭൂമി തട്ടിപ്പു രാജാവായി വില്ലന്‍ റൊളിലേക്ക് ലാലു അലക്സിണ്ടെ ചുവടു മാറ്റം നന്നായി.ഭൂമി കച്ചവടം ഒരു സീരിയസ് കാര്യം ആയതിനാലാണൊ ഹാസ്യ താരങ്ങളെ വേണ്ടെന്നു വെച്ചത്? താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
നായകന്റെ ജിവിത പ്രശ്നങ്ങളില്‍ ഇടപെടുന്ന വക്കീല്‍, ബാങ്ക് മാനേജര്‍, ടി.വി. റിപ്പൊര്‍ട്ടര്‍ എന്നീ മൂന്നു വനിതകളില്‍ ആരെ വധുവായി സ്വീകരിക്കണം എന്നു തീരുമാനിക്കുന്നിടത്തു സിനിമ തീരുന്നു.ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
25 December, 2009
ഇന്നലെകള്‍ !
ആശംസകള്‍
പ്രകാശത്തിന്റേയും,പാട്ടിന്റേയും,
അലങ്കാരത്തിന്റേയും, ആഘൊഷത്തിന്റേയും
ഡിസംബര്‍ !
ഈ നല്ല ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും
ഞാന്‍ ക്രിസ്തുമസ്സ് ആശംസകള്‍ നേരട്ടെ !
22 November, 2009
വായിക്കുമല്ലൊ.അഭിപ്രായം പറയുമല്ലൊ.......
വെള്ളച്ചാട്ടം
ഹരിശങ്കര്‍ . എം.എസ്
നാലാം ക്ലാസ്
ലിറ്റില്‍ ഹാര്‍ട്ട്സ് സ്കൂള്‍
പറവൂര്‍
27 October, 2009
മിഡ് ടേം ബോറടി
മിഡ് ടെം പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികള്‍ പഠനത്തിന്റെ തിരക്കില്‍. അധ്യാപകര്‍ക്ക് ഇത് ചെറിയ ഒരു ഇടവേള. എ ഷൊര്‍ട് ബ്രെക്! പക്ഷെ, എന്നെ സംബന്ധിച്ചിടത്തൊളം ഇത് വിരസതയുടെ കാലം.
കുട്ടികളൊടൊപ്പം ക്ലാസ്സില്‍ കഴിയുന്നതാണു ഏറെ ഇഷ്ടം.പരീക്ഷ എഴുതുന്ന കുട്ടികളൊടൊപ്പം അവരുടെ സംശയം തീര്‍ത്തു നടക്കുന്നതും രസകരം തന്നെ.പക്ഷെ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നില്ലല്ലൊ.
ക്ലാസ്സില്‍ പൊകാന്‍ പറ്റുന്നില്ല.സ്റ്റാഫ് റൂമില്‍ വെറുതെ ഇരുന്നു ബൊറടിക്കുക. അല്ലെങ്കില്‍ ചുമ്മാ നടന്നു സമയം കളയുക. കാരണം പരീക്ഷാ ഡ്യൂട്ടിക് അഞ്ചു മുറികളിലേക്കു പത്തുപേരുള്ള റ്റീമിനെയാണു നിയൊഗിച്ചിരിക്കുന്നത്. അഞ്ചു പേരും ക്ലാസ്സില്‍ പൊകും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ഞാന്‍ ഔട്ട്!
ഈ സിസ്റ്റം ശരിയല്ല. ഒരൊരുത്തരേയും ഓരൊ റൂമിലേക്കു പൊസ്റ്റ് ചെയ്യണം.അതാണു വേണ്ടതു.
അപ്പൊള്‍ ഓരൊരുത്തറ്ക്കും ഡ്യൂട്ടി കിട്ടും.എല്ലാവര്‍ക്കും പൊകാന്‍ അവസരം ലഭിക്കും.
ഈ ബൊറന്‍ പരിപാടി അവസാനിപ്പിക്കണമെന്നു വിനയപൂര്‍വം എച്ച്.എം., ഡെപ്യൂട്ടി എച്ച്.എം.,മാരൊട് അപേക്ഷിക്കുന്നു.
23 October, 2009
Efficiency v/s experience
ടിവിയില്‍ സിനിമാതാരം പ്ര്വിഥ്വിരാജുമായുള്ള ഒരു അഭിമുഖം കണ്ടപ്പൊള്‍ ആണ് ഇങനെ ഒരു ചിന്ത.എക്സ്പീരിയന്‍സ് ഉണ്ടെന്നു കരുതി എഫ്ഫിഷ്യന്‍സി ഉണ്ടാകില്ലെന്ന് അദ്ദെഹം പറയുന്നു.
സിനിമാ രങത്തു മാത്രമല്ല , പുതിയ തലമുറ ഈ കാഴ്ച്ചപാടു പുലര്‍തുന്നവരാണു. മുതിര്‍ന്നവര്‍ക്ക് കാര്യക്ഷമത തങളേക്കള്‍ കമ്മി ആണെന്നാണു അവര്‍ കരുതുന്നത്.
ഞങളേക്കള്‍ ഏതാനം വര്‍ഷം മുന്‍പ് ജൊലിയില്‍ കയറി എന്നല്ലേ ? കൂടുതല്‍ ശംബളവും കിട്ടുന്നുണ്ട്. അല്ലാതെന്തു വ്യത്യാസം?
ജനിക്കുംബൊള്‍ ഒരു ശിശു എഫ്ഫിഷ്യണ്ട് അല്ലല്ലൊ? സമൂഹവുമായുള്ള നിരന്തരമായ ഇടപെടലിലൂടെയാണു ശിശു സമ്പൂര്‍ണ്ണ ക്ഷമത കൈവരിക്കുന്നത് . ഒരു ചെറിയ കുരുവാണു വലിയ മരമായി മാറുന്നത് . മാറ്റത്തിനും,വളര്‍ച്ചക്കും വെണ്ടിയുള്ള ക്ഷമ പ്രകടിപ്പിച്ചാല്‍ മാത്രമെ വളരാന്‍ കഴിയുകയുള്ളു.
അറിവുമാത്രമല്ല തിരിച്ചറിവും വേണം.വിദ്യാഭ്യാസം കൊണ്ടു നേടെണ്ടതും അതു തന്നെ ആണു.
18 October, 2009
Pazhassiraja
‘പഴശ്ശിരാജ’ സിനിമ കണ്ടു.ഓരൊ മലയാളിയും അറിഞ്ഞിരിക്കേണ്ട ചരിത്രം.ഓരൊ മലയാളിയും കണ്ടിരിക്കേണ്ട സിനിമ.പഴശ്ശിരാജയുടെ വീരചരിത്രം എം.ടി.,ഹരിഹരന്‍ ടീം അവിസ്മരണീയമാക്കിയിരിക്കുന്നു.
സിനിമ കണ്ടുകൊണ്ടിരുന്ന രണ്ടര മണിക്കൂര്‍ സമയം ഞാന്‍ പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശിയുടെ കാലഘട്ടത്തിലായിരുന്നു. ഇതില്‍ മമ്മുട്ടിയെയല്ല നാം കാണുന്നത്, മമ്മുട്ടി പഴശ്ശിയായി ജീവിക്കുകയാണ്.
അതു പൊലെയാണു ഓരൊ കഥാപാത്രങളും.തലക്കല്‍ ചന്തുവും,കങ്കനുമൊക്കെ നമ്മുടെ മനസ്സില്‍ നിന്നും മായുകയില്ല.അതുപൊലെ പദ്മപ്രിയയുടെ അഭിനയം ഉജ്ജ്വലമാണ്. പൊരാടുന്ന കുറിച്യ യുവതിയായി ആ നടി കസറിയിരിക്കുന്നു.
സെറ്റുകളും,സീനുകളും,സംഗീതവും ആ കലഘട്ടത്തിനനുയൊജ്യം.മികച്ച സംഗീത സംവിധാനമുള്ള തിയെറ്ററില്‍ വേണം സിനിമ കാണാന്‍, എങ്കിലെ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാന മികവ് ആസ്വദിക്കാന്‍ പറ്റുകയുള്ളു.
ഇതിലെ ഓരൊ കലാകാരന്മാരും, സിനിമാ ടീമും ഈ സിനിമ ചിത്രീകരിക്കാന്‍ വളരെ ത്യാഗം അനുഭവിച്ചിട്ടുണ്ടാവും. ഏതായലും മലയാള സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സിനിമ!
03 October, 2009
Cherai
02 October, 2009
വെളുത്ത പൂച്ചക്കുട്ടി ആയിരുന്നു അത് . മക്കള്‍ ചിന്നു എന്നാണു അവനെ വിളിച്ചിരുന്നത് . ചിന്നുവിനൊപ്പം വെറെയും രണ്ടു പൂച്ച കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും അവ എവിടെയൊ പൊയി. അമ്മപൂച്ച അവരെ വെറെ എവിടെ എങ്കിലും ആക്കിയതാണൊ എന്നറിയില്ല.ഏതായലും ചിന്നുവും അമ്മപൂച്ചയും ഇവിടെ താമസമാക്കി. വീടിനു പുറത്ത് കൊണിപ്പടിക്കു താഴെ കലം വെക്കുന്ന പലകപ്പുറത്താണു അവര് താമസമാക്കിയത് . ചിന്നുവിന്റെ കളികള്‍ കാണാന്‍ ഗൌരിക്കും ഹരിക്കും വളരെ ഇഷ്ടമായിരുന്നു.
ചിന്നുവിണ്ടെ അമ്മ വീണ്ടും ഗര്‍ഭിണിയായി. മൂന്നു കുഞുങളെ പ്രസവിച്ചു. കുഞിപൂച്ചകള്‍ വന്നതൊടെ
ഗൌരിക്കും ഹരിക്കും വളരെ ആഹ്ലാദമായി.
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പൊള്‍ പുറത്ത് പൂച്ഛകളുടെ കരച്ഛില്‍ കെള്‍ക്കുന്നു. ആ കരച്ചില്‍ ഒരു ദയനീയ സ്വരം പൊലെ എനിക്കു തൊന്നി. ഞാന്‍ വാതില്‍ തുറന്നു. അപ്പൊള്‍ കണ്ട കാഴ്ച്ഛ ഞെട്ടിപ്പിക്കുന്നതായിരുന്നു!
തള്ളപൂച്ചയും രണ്ടു കുഞുങളും ചത്തുകിടക്കുന്നു. ചിന്നുവും ഒരു പൂച്ചകുഞും മതിലിനു മുകളിലിരുന്നു
കരയുന്നു.പട്ടിയൊ, കീരിയൊ കടിച്ചതാണൊ?മുരിവുകളൊന്നും കാണുന്നില്ല. പാംബു കടിച്ഛതാണൊ?ഹരിയും,ഗൌരിയും ഈ രങ്ഗം കാണെട . അവര്‍ എഴുന്നെലുക്കുന്നതിനു മുന്‍പെ ഞാന്‍ ഒരു സ്ഥലത്തു കുഴി എടുത്തു അവയെ മൂടി.
ചിന്നുവും അനിയന്‍ പൂച്ചയും അനാഥരായി. കുറുഞിയുടെ കാര്യം കഷ്ടമായി. പാലുകുടിച്ചു വളരെണ്ട പ്രായം. മറ്റു ഭക്ഷണമൊന്നും കഴിക്കാറായിട്ടില്ല.ഞങള്‍ അവനു പശുവിന്‍ പാല്‍ കൊടുത്തു. അവന്‍ അതു അര്‍ത്തിയൊടെ കഴിക്കുമായിരുന്നു.
ഇതിനിടെ ചിന്നുവിനുണ്ടായ മാറ്റം ശ്രെധെയമായിരുന്നു. ചിന്നു പൂച്ച അനിയന്‍ പൂച്ചയുടെ കാര്യതില്‍ അതീവ ശ്രധാലുവായി. സദാസമയവും അനിയനെ കെട്ടിപ്പിടിച്ച് കിടക്കും. ചൂട് പകരുകയാണു. ചിന്നു ഇടക്കിടെ അടുക്കള വാതിലില്‍ വന്നു കരയും. അനിയനെ പറ്റി എന്തൊ പറയുകയാകം.കഷ്ടമെന്നു പറയട്ടെ അനിയന്‍ പൂച്ചയുടെ കാര്യം വളരെ മൊശമായി.പാലു കുടിക്കുന്നില്ല. എഴുന്നെല്‍ക്കുന്നില്ല. ചിന്നു അടുത്തുനിന്നും മാറാതായി.ചിന്നുവിണ്ടെ വയറില്‍ തലചായ്ച്ചുകൊണ്ടു തന്നെ അനിയന്‍ പൂച്ച കണ്ണുകള്‍ അടച്ചു!
കുറച്ചു കഴിഞപ്പൊള്‍ ഞാന്‍ അതിനെ കുഴിയെടുത്തു മൂടി. ചിന്നു ഈ കാഴ്ച്ചകാണാന്‍ മതിലില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പൊന്നതിനു പിന്നലെ ചിന്നു ആ സ്ഥലതു വന്നു കിടപ്പായി.
ദിവസങള്‍ കഴിഞു. ചിന്നു വലുതായി. ഞങള്‍ വീടു പൂട്ടി പുറത്തുപൊയി വരുംബൊള്‍ ചിന്നു ഗെറ്റിനു മുംബില്‍ കാതിരിക്കുന്നുണ്ടവും.അല്ലെങില്‍ മതിലിനു മുകളില്‍ നൊക്കി ഇരിക്കുന്നുണ്ടവും.
മുറിവാലനായ ഒരു പൂച്ച വീട്ടില്‍ വരാന്‍ തുടങി.മുറി വാലന്‍ വരുന്നതു ചിന്നുവിനെ കടിക്കാനണു.മുറിവാലണ്ടെ വരവും കൂടി, അക്രമവും കൂടി.
ഒരു ദിവസം ചിന്നു പതിവില്ലാതെ സിറ്റൌട്ടില്‍ ഇരുന്നു കരയുന്നു.ഇടക്കു അകതു കയറി കസെര ചുവട്ടില്‍ ഇരിക്കുകയും ചെയ്തു. ചിന്നു വല്ലാതെ പരിഭ്രമിച്ചിരുന്നു.ചിന്നു എന്തായിരിക്കും പറയുന്നത് . നമുക്ക് പൂച്ചകളുടെ ഭാഷ അറി്യില്ലല്ലൊ!
അടുത ദിവസം മുതല്‍ ചിന്നുവിനെ കാണാതായി.ഭക്ഷണതിണ്ടെ നെരതു കാണുന്നില്ല. വീടു കാവല്രിക്കാന്‍ വരുന്നില്ല. അടുത വീടുകളിലൊക്കെ അന്വെഷിച്ചു.അവിടെ എങും ഇല്ല.
ഇപ്പൊള്‍ മറ്റൊരു പൂച്ച വീട്ടിലെ അധികാരം പിടിചെടുതു. ഞങളെ കാണുംബൊള്‍ പല്ലിളിച്ച് കണ്ണുരുട്ടി പെടിപ്പെദുത്തുന്ന ഒരു പൂച്ച. വാതില്‍ തുറക്കുംബൊള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതുപൊലെയാണു അവണ്ടെ നൊട്ടം.
മക്കള്‍ അവനെ കാണുംബൊള്‍ പറയും. “ ഇവിടെ നിന്നെ വെണ്ട . പൊക്കൊ, എവിടെ ഞങളുടെ ചിന്നു? ചിന്നുവിനെ എന്തു ചെയ്തു? പറ........!
26 September, 2009
പുഴ
24 September, 2009
Navarathri samgeethotsavam
20 September, 2009
കലാ കിരീടം ത്രിശ്ശൂലിന്
എസ് ഡി പി വൈ ബി എച് എസ്സിലെ കലൊത്സവതിനു തിരശ്ശീല വീണു.മത്സരങളില്‍ ആദ്യം മുതല്‍ ആവെശം നിലനിര്‍തിയിരുന്ന ത്രിശ്ശൂല്‍ ടീം വിജയികളായി. 1002 പൊയിണ്ട്കളാണു ത്രിശ്ശൂല്‍ കരസ്തമാക്കിയത്. കെ. ബി .കലാഭാനു മാസ്റ്റരാണ് ത്രിശ്ശൂലിന്റെ ലീഡര്‍ . ആകാശ് രണ്ടാം സ്ഥാനതിനു അര്‍ഹരായി. അഗ്നി മൂന്നാം സ്ഥാനവും , പ്ര്വിഥ്വി നാലാം സ്ഥാനവും കരസ്ഥമാക്കി.
18 September, 2009
സഹീല്‍. പി വൈ യുടെ കവിത
വര്‍ഗീയ കലാപങളില്‍ അനാഥരാകുന്ന കുട്ടികള്‍ക്കായാണ് സഹീലും കൂട്ടുകാരും ഈ നാടകം സമര്‍പ്പിച്ചത് ...
സഹീല്‍ രചിച്ച ആ നാടക ഗാനം ഇതാ...
എനിക്കു മതമില്ല
മനുഷ്യനെ മയക്കുന്ന കറുപ്പാണ് ............മതം
തേനില്‍ കലര്‍ത്തിയ വിഷമാണ്
കാഴ്ചയെ മറക്കുന്ന ഇരുളാണ് ............ മതം
കള്ളം പറയുന്ന ഗുഹയാണ്
( മനുഷ്യനെ മയക്കുന്ന )
ബന്ധം അറിയാത്ത ബനധനമാണത്
ഒരിക്കലുമാഴിയാത്ത കാല്‍ചങല
മനസ്സിനെ വധിക്കുന്ന അര്‍ബുദമാണത്
അനുജനെ മറക്കുന്ന മതിലാണത്
( മനുഷ്യനെ മയക്കുന്ന )
ഗാന രചന, സംഗീതം, ആലാപനം : സഹീല്‍ പി. വൈ
സ്കൂള്‍ Kalotsavam
കലാ മത്സരങ്ങളുടെ വേദി ഉണര്‍ന്നു . എസ.ഡി പി വൈ. ബോയ്സ് ഹൈസ്കൂളിലെ യുവ പ്രതിഭകള്‍ കലയുടെ മാറ്റുരച്ചു. കലാമത്സരങ്ങള്‍ പി. ടി. എ . പ്രസിഡന്റ് ശ്രീ. എന്‍ .എസ. റോഷന്‍ ഉദ്ഘാടനം ചെയ്ദു.ഹെട്മാസ്റെര്‍ ശ്രീ സതീശന്‍ മാസ്റെര്‍ അധ്യക്ഷത വഹിച്ചു. ടെപ്യൂടി ഹെട്മിസ്ട്രെസ്സ് ശ്രീമതി ഗിരിജാമ്മ ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. ബിബിന്‍ മാസ്റെര്‍ സ്വാഗതം പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം വിവിധ കലാമത്സരങ്ങള്‍ തുടങ്ങി.നാലു ടീമുകളായാണു മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കുട്ടികള്ക്ക് നല്ല ആവേശമാണ്.ആകാശ്,പ്രിഥ്വി,
അഗ്നി, ത്രിശൂല്‍ എന്നിവയാണ് ടീമുകള്‍
17 September, 2009
സ്റ്റാര്‍ട്ട് ക്യാമറ .........കട്ട് !
ചുമരുകളില്‍ സ്ഥാനം പിടിച്ച ക്യാമറയെ താഴെയിറക്കാന്‍ അണിനിരന്ന എല്ലാ അധ്യാപകര്കും ആശംസകള്‍ !അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ചു ക്യാമറ വേണ്ടെന്ന തീരുമാനം എടുത്ത ബഹുമാനപ്പെട്ട മാനേജര്‍ക്ക് വളരെ
നന്ദി .
13 September, 2009
A JOURNEY TO MUNAMBAM BEACH
11/09/2009
വെള്ളി
മുനംബത്തെ മനൊഹരതീരം കണ്ടു.മുനംബം ബീച്ച് ഇപ്പൊള്‍ സുന്ദരമാണ്. അര കി.മീറ്റരൊളം നീളത്തില്‍ കടലിലെക്കുള്ള നടപ്പാതയാണ് ഏറ്റവും ആകര്‍ഷണീയം. നടപ്പാതയുടെ ഇടതുഭാഗത്ത് U ആക്രുതിയിലുള്ള തീരം.
വലതു ഭാഗത്ത് അഴിമുഖം.നിരന്നു നില്‍ക്കുന്ന ചീനവലകള്‍. അതിനുമപ്പുറം അഴീക്കൊട് ബീച്ഛ്. മറ്റൊരു ബീച്ഛിലുമ്കണാത്ത കാഴ്ച്ഛകള്‍. ഇരുന്ന വിശ്രമിക്കാന്‍ ധാരാളം സൌകര്യം.
25 കി.മീറ്റര്‍ നീളമുള്ള വൈപ്പിന്‍ ദ്വീപിന്റെ വടക്കെ അറ്റത്താണ് മുനംബം.ഗൊശ്രീ പാലം വഴി
വൈപ്പിനിലൂടെ ചെറായി ബീച്ചിലെക്ക് 28 കി.മീറ്റരും, 5 കി. മീറ്റ്ര് കൂടി മുനംബത്തെക്ക് .
നിശാഗന്ധി വിരിഞ്ഞു !
ഏറെ നാളത്തേ കാത്തിരിപ്പിനൊടുവില്‍ നിശാഗന്ധി വിരിഞ്ഞു. നിശാഗന്ധിയെ സ്വീകരണമുറിയിലെടുത്തു വെച്ച് അവള്‍
സൌന്ദര്യം വിടര്‍ത്തുന്നതു കാണാന്‍ പാതിരാവൊളം കാത്തിരുന്നു. വിടര്‍ന്ന് വിടര്‍ന്ന് പരിപൂര്‍ണമാവുന്നതു വരെയുള്ള
ഓരൊ നിമിഷവും തെജൊഹരമായിരുന്നു. നെര്‍ത്ത ഗന്ധവും മുഗ്ദ്മായ ലാവണ്യവും തുള്ളിതുളുംബി നില്‍ക്കുന്ന
തെജൊഹരമായ കാഴ്ച ! മറ്റ് ഒരു പൂവും നല്‍കാത്ത അനുപമമായ അനുഭവം.
09 September, 2009
SPORTS DAY
09-09-09
10 AM
SDPYBHS, Palluruthy
Sree Narayana Nagar.
The flag of the sports meet has been hoisted.It was done by Head Master Sri.K.N.Satheesan Master.Then he delivered the inagural speech.He proudly received the grand salute from the young athlets of the school. The athlets and students lined up the march past.Then the athlets take an oath.
Mrs. Girijamma B the deputy head mistress who presided the function.
Then the track items started. The young athlets showed their energy , vigor and velocity in the tracks.
05 September, 2009
അധ്യാപക ദിനം
1962 ല്‍ ഇന്‍ഡ്യ യുടെ രണ്ടാ മതെ രാഷ്ട്രപതി.
ഭാരത രന്ത്നം നെടിയ അതുല്യ പ്രതിഭ.ടാഗൊറിനെയും, വിവെകാനന്ദനെയും പിന്തുടര്‍ന്ന സന്യാസി സ്രെഷ്ട്ട്ന്‍.
അദ്ദെഹതിന്റെ ചിന്തകള്‍ തലമുറകളെ ജീവിക്കാനും,ജീവിക്കാന്‍ പഠിക്കാനും പ്രെരിപ്പിക്കും. വിദ്യയെയും വിദ്യ പകര്‍ന്നു നല്‍കുന്നവരെയും സംബന്ദ്ദിച അദ്ദെഹതിന്റെ നിലപാടുകള്‍ നമുക്ക് കാതൊര്‍ക്കാം. അറിവിന്റെ തെനും വയംബും പകര്‍ന്നു നല്‍കി നമുക്ക് ധന്യരാകാം.
എല്ലാ അധ്യാപകര്‍കും ഹ്രുദയം നിറഞ ആശംസകള്‍!
Teachers‘ day
31 August, 2009
ONAM IN KERALA
വീണ്ടും ഒരു ഓണകാലം കൂടി
23 August, 2009
ഹൈടെക്ക് ക്ലാസ്സ് മുറികള്‍
ഹെഡ് മാസ്റ്റെര്‍ക്ക് ഓഫീസിലിരുന്നു കാണാം.ക്ലാസ്സ് മുറികളില്‍ അഛ്ടക്കം പരിപാലിക്കുന്നതിന്ന് ആധുനിക സാങ്കെതിക
വിദ്യ ഉപയൊഗിഛിരിക്കുക് യാണു. പ്ഠ്ന ഉപകരണങള്‍ നശിപ്പിക്കുന്നുന്‍ഡൊ എന്ന് നിരീക്ഷിക്കുന്നതിനും,ദൂരെ ഇരുന്ന് ക്ലാസ്സ് നിയന്ദ്രിക്കുന്നതിനും ക്യാമറ സഹായിക്കും.പരീക്ഷണാടിസ്താനതില്‍ 10-ആം ക്ലാസ്സില്‍ അണ് ഇപ്പൊള്‍
ക്യാമറ നടപ്പാക്കിയിരിക്കുന്നത്.
22 August, 2009
19 August, 2009
CONGRATULATIONS AKHIL UNNIKRISHNAN !
INDEPENDENCE DAY
MY SCHOOL
09 August, 2009
My Profile
Education : B.sc, B.Ed. ( Mathematics)
Profession : Teaching
School ; S.D.P.Y.Boys' High School, Palluruthy
Place of birth : Cherai, In Vypin Island, Ernakulam District, Kerala.
Date of birth : 26/3/1961
Hobby : Reading
The book that I liked which i had read reacently ; "HIMAVATHABHOOMIYILOODE " / M.P.Veerendrakumar.
About my Family:Wife : V.V. സിന്ധു, B.Sc.B.Ed( ഫിസിക്സ് ), Teacher ( same School)
Children ; Harishankar IV Standard
Gourilakshmi II standard
16 May, 2009
My Home
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...